മൂന്നാറിലും ശാന്തൻപാറയിലും പുതിയ കോളജ് കെട്ടിടങ്ങൾ പരിഗണനയിലെന്ന് മന്ത്രി റോജി എം ജോൺ.
Idukki , 12 ജൂലൈ (H.S.) മൂന്നാറിലും ശാന്തൻപാറയിലും പുതിയ കോളജ് കെട്ടിടങ്ങൾ പരിഗണനയിലെന്ന് മന്ത്രി റോജി എം ജോൺ. ഇടുക്കി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മലയോര ജില്ലകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക പരിഗണന നൽകുമെന്നും ഉന്നതവ
Roji M John


Idukki , 12 ജൂലൈ (H.S.)

മൂന്നാറിലും ശാന്തൻപാറയിലും പുതിയ കോളജ് കെട്ടിടങ്ങൾ പരിഗണനയിലെന്ന് മന്ത്രി റോജി എം ജോൺ. ഇടുക്കി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മലയോര ജില്ലകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക പരിഗണന നൽകുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. കട്ടപ്പനയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോര മേഖലയിലെ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ സ്വന്തം നാട്ടിൽത്തന്നെ ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി മൂന്നാറിലും ശാന്തൻപാറയിലും കോളജുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് സർക്കാരിൻ്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള പരിമിതികൾ പരിഹരിച്ച്, വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിലെ കോളേജുകളിൽ കാലാനുസൃതമായ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ ആരംഭിക്കുന്നതേയുള്ളൂ. തൊഴിൽസാധ്യതയുള്ളതും ആധുനികവുമായ പഠനശാഖകൾ മലയോര മേഖലയിലെ വിദ്യാർഥികൾക്കും ലഭ്യമാക്കാൻ ആവശ്യമായ വിദഗ്ധ ചർച്ചകൾ വരും ദിവസങ്ങളിൽ വിപുലീകരിക്കുമെന്നും മന്ത്രി റോജി എം ജോൺ കട്ടപ്പനയിൽ പറഞ്ഞു.

ഇടുക്കി മെഡിക്കൽ കോളജ് സർക്കാർ ശ്രദ്ധയിൽ

ഇടുക്കി മെഡിക്കൽ കോളജിൻ്റെ വികസനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അത് ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലല്ല വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. എങ്കിലും, മെഡിക്കൽ കോളജിൽ നിലവിലുള്ള സൗകര്യമില്ലായ്മയും ജനങ്ങളുടെ ബുദ്ധിമുട്ടുകളും സർക്കാരിൻ്റെ കൃത്യമായ ശ്രദ്ധയിലുണ്ട്. ആരോഗ്യവകുപ്പുമായി ഏകോപിപ്പിച്ച് ഈ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News