ആലപ്പുഴയിൽ ജി സുധാകരൻ സിപിഎം പോര് കനക്കുന്നു.
Alappuzha , 12 ജൂലൈ (H.S.) ആലപ്പുഴയിൽ ജി സുധാകരൻ സിപിഎം പോര് കനക്കുന്നു.. ജി സുധാകരൻ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.. ജി സുധാകരൻ പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്
G Sudhakaran


Alappuzha , 12 ജൂലൈ (H.S.)

ആലപ്പുഴയിൽ ജി സുധാകരൻ സിപിഎം പോര് കനക്കുന്നു.. ജി സുധാകരൻ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.. ജി സുധാകരൻ പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണം.. രാഷ്ട്രീയ വിരോധം ഇങ്ങനെയല്ല തീർക്കേണ്ടത്.. പൊതുവേദികളിൽ കടന്നാക്രമിക്കുന്നത് തുടർന്നാൽ പ്രതികരിക്കേണ്ടി വരുമെന്നും ആർ നാസർ പറഞ്ഞു..

അതേസമയം സുധാകരനെ പിന്തുണച്ച് കോൺഗ്രസ് രംഗത്തെത്തി.. ജി സുധാകരനെതിരായ സിപിഎമ്മിന്റെ നീക്കം ആലപ്പുഴയിലെ സിപിഎം പ്രവർത്തകർ പോലും അംഗീകരിക്കില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു..

നീർക്കുന്നം ഗവ. യു.പി സ്കൂളിൽ പഴയ കെട്ടിടം പൊളിച്ച മണ്ണ് കടത്തുന്നു എന്ന പരാതി അന്വേഷിക്കാൻ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം എത്തിയ ജി. സുധാകരനെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് നിലവിലെ വീണ്ടും തർക്കം രൂക്ഷമാകാൻ കാരണം.. സംഭവം പ്രദേശത്ത് വലിയ സംഘർഷത്തിന് കാരണമായി. മുൻപ് പാർട്ടി വിട്ട് കോൺഗ്രസ് പിന്തുണയോടെ സുധാകരൻ മത്സരിച്ച് ജയിച്ചതിനെ ചൊല്ലി ഇരുവിഭാഗവും സ്കൂൾ വളപ്പിൽ പരസ്യമായി ഏറ്റുമുട്ടിയിരുന്നു.. സ്കൂളിൽ ഉണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ച് സിപിഐഎം ജി സുധാകരന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു..

സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് സിപിഎം പാർട്ടി വിട്ട് ജി സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്തും വലിയ തർക്കത്തിനും പരസ്യമായ വാക്പോരിനും ആലപ്പുഴ ജില്ല വേദിയായിരുന്നു.. എംഎൽഎയായി വിജയിച്ച ജി സുധാകരൻ ഇപ്പോൾ സിപിഎമ്മിനെ കടന്നാക്രമിക്കുന്നതിൽ ആണ് പ്രതിഷേധം ശക്തമാകുന്നത്..

ഇതിനിടെ സുധാകരനെ പിന്തുണച്ച് കോൺഗ്രസ് കൂടി രംഗത്തെത്തിയതോടെ കോൺഗ്രസ് സിപിഎം നേതാക്കൾ തമ്മിലുള്ള വാക്പോരിലേക്കും കാര്യങ്ങൾ എത്തി.. സാമൂഹിക മാധ്യമങ്ങളിലെ സൈബർ ഗ്രൂപ്പുകളിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമാണ്..

ഇതിനിടെ ജി സുധാകരനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി രംഗത്തെത്തിയിരുന്നു.. സുധാകരന്റെ നാവിൽ ആണി അടിക്കേണ്ടി വരും എന്നും കഴുത ചില സമയത്ത് കരഞ്ഞ് തീർക്കും പോലെയാണ് സുധാകരന്റെ പ്രസ്താവനകളൊന്നും ശ്യാംജി വിമർശിച്ചു.. ചില ഊച്ചാളി കോൺഗ്രസുകാരാണ് സുധാകരന്റെ പ്രസംഗം കേട്ട് കൈയ്യടിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News