പുതിയ കെപിസിസി പ്രസിഡന്റ് ഉടൻ ഉണ്ടാകുമെന്ന് സൂചന.
Thiruvananthapuram , 12 ജൂലൈ (H.S.) പുതിയ കെപിസിസി പ്രസിഡന്റ് ഉടൻ ഉണ്ടാകുമെന്ന് സൂചന.പ്രാഥമിക ചര്ച്ച തുടങ്ങാന് ദീപാദാസ് മുന്ഷിക്ക് കോണ്ഗ്രസ് ഹൈക്കമാന്ഡ് നിര്ദേശം നല്കി. പാര്ലമെന്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ല
KPCC


Thiruvananthapuram , 12 ജൂലൈ (H.S.)

പുതിയ കെപിസിസി പ്രസിഡന്റ് ഉടൻ ഉണ്ടാകുമെന്ന് സൂചന.പ്രാഥമിക ചര്ച്ച തുടങ്ങാന് ദീപാദാസ് മുന്ഷിക്ക് കോണ്ഗ്രസ് ഹൈക്കമാന്ഡ് നിര്ദേശം നല്കി. പാര്ലമെന്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ല എന്നാണ് വിവരം..

നേരത്തെ കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.. പാർലമെന്ററി പദം വഹിക്കുന്നവരെ ഒഴിവാക്കുകയാണെങ്കിൽ ഇഇരുവരും പട്ടികയിൽ നിന്നും പുറത്താകും.

എം എം ഹസന്, ജോസഫ് വാഴക്കന്, മുല്ലപ്പളളി രാമചന്ദ്രന് എന്നിവരാണ് നിലവിൽ മുൻഗണന പട്ടികയിലുളളത് എന്നാണ് സൂചന.

യു ഡി എഫ് കണ്വീനര് സ്ഥാനത്തേക്കും മുല്ലപ്പളളിയെ പരിഗണിച്ചേക്കുമെന്ന് വിവരമുണ്ട്. കര്ണാടക മന്ത്രിസഭാ വികസനം പൂര്ത്തിയാക്കിയശേഷം അന്തിമ ചര്ച്ച നടത്താനാണ് ധാരണ.

നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയില് ഉള്പ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. എംപിമാരെയും എംഎല്എമാരെയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളില് പ്രതിഷേധ സൂചകമായി ഫ്ലക്സ് ബോര്ഡുകള് പ്രത്യക്ഷപ്പെട്ടിരുന്നു. എംഎല്എമാരും എംപിമാരും മണ്ഡലം ശ്രദ്ധിക്കട്ടെയെന്നായിരുന്നു ഫ്ലക്സ്കളിലും ബാനറുകളിലും ഉണ്ടായിരുന്നത്.

പരമാവധി 55 വയസിനകത്തുള്ളവര് തലപ്പത്തേക്ക് വരണമെന്നണ് നേതൃത്വത്തിന്റെ ആവശ്യം. ഭരണകാലയളവില് തന്നെ ഓടിനടന്ന് സംഘടന കെട്ടിപ്പടുക്കാന് പ്രാപ്തരായവര് നേതൃ സ്ഥാനം ഏറ്റെടുക്കണമെന്നാണ് കോണ്ഗ്രസിലെ ആവശ്യം.

മന്ത്രിസഭയില് പുതുമുഖങ്ങളെയും യുവാക്കളെയും ഉള്പ്പെടുത്തിയ അതേ മാതൃക കെപിസിസി, ഡിസിസി പുനഃസംഘടനയിലും തുടരാനും ആലോചനയുണ്ട്.

നേരത്തെ മന്ത്രിസഭാ രൂപീകരണത്തിൽ കോൺഗ്രസിനുള്ളിൽ പേരുകളെ സംബന്ധിച്ച് വലിയ തർക്കങ്ങൾ ഉടലെടുത്തിരുന്നു.. മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിവരെ തർക്കം രൂക്ഷമായി രുന്നു.. കെ സി വേണുഗോപാലും വി ഡി സതീശനും മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാതെ നിന്നപ്പോൾ അത് സംസ്ഥാനത്താകെ ഗ്രൂപ്പ് പോരുകളിലേക്ക് വരെ എത്തിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് തർക്കങ്ങൾ ഇല്ലാതെ കെപിസിസി പ്രസിഡണ്ടിനെ കണ്ടെത്താനാണ് ഹൈമാന്റിന്റെ ആലോചന

കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ദീപ ദാസ് മുൻഷി സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും.. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ അഭിപ്രായവും പരിഗണിക്കും.അതിനുശേഷം ആകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News