PSC LPS അധ്യാപക റാങ്ക് ഹോൾഡേയ്സിൻ്റെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി യുവമോർച്ച
Thiruvananthapuram , 12 ജൂലൈ (H.S.) PSC LPS അധ്യാപക റാങ്ക് ഹോൾഡേയ്സിൻ്റെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി യുവമോർച്ച. അപ്രഖ്യാപിത നിയമന നിരോധനം പ്രഖ്യാപിച്ച്, ഒരു വർഷമായി നിയമന ഉത്തരവുകൾ ഇറക്കാതെയും ഒഴിവുള്ള തസ്തികകൾ ജില്ലകളിൽ നിന്ന്
യുവമോർച്ച


Thiruvananthapuram , 12 ജൂലൈ (H.S.)

PSC LPS അധ്യാപക റാങ്ക് ഹോൾഡേയ്സിൻ്റെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി യുവമോർച്ച. അപ്രഖ്യാപിത നിയമന നിരോധനം പ്രഖ്യാപിച്ച്, ഒരു വർഷമായി നിയമന ഉത്തരവുകൾ ഇറക്കാതെയും ഒഴിവുള്ള തസ്തികകൾ ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യിപ്പിക്കാതെയും ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണ് ഭരണ-പ്രതിപക്ഷ മുന്നണികൾ ചെയ്യുന്നതെന്ന് യുവമോർച്ച

ജൂലൈ 15 ന് പുതിയ അധ്യയന വർഷത്തെ 'ബാച്ച് ഫാൾ' പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യം തീർത്തും ആശങ്കയോടെയേ കാണാനാകൂ. ഇത് അനേകം ഉദ്യോഗാർത്ഥികളുടെ ഭാവി ഇരുട്ടിലാക്കും. സാങ്കേതിക പ്രശ്നങ്ങൾ നിരത്തി യോഗ്യരായ യുവജനങ്ങൾക്ക് തൊഴിൽ നിഷേധിക്കുന്ന സമീപനം VD സതീശൻ സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു

സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലുള്ള റാങ്ക് ഹോൾഡേഴ്സിനെ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കെ. വിഷ്ണു, ജില്ല ജനറൽ സെക്രട്ടറി നേമം ശ്രീജിത്ത്, ജില്ല ഉപാധ്യക്ഷൻ പീറ്റർ സോളമൻ എന്നിവർ സന്ദർശിച്ചു.

വർഷങ്ങളോളം കഠിനമായി പരിശ്രമിച്ച് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച ഉദ്യോഗാർത്ഥികളെ തെരുവിൽ സമരങ്ങളിലേക്ക് തള്ളിവിടുന്ന ഈ നയം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സ്വന്തക്കാരെയും പാർട്ടി അനുഭാവികളെയും പിൻവാതിൽ വഴി തിരുകിക്കയറ്റാൻ വേണ്ടിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിക്കുന്നത്. അർഹതപ്പെട്ട ജോലിക്ക് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം കിടക്കുന്ന ഉദ്യോഗാർത്ഥികളുടെ കണ്ണീരിന് മുന്നിൽ സർക്കാർ കണ്ണടയ്ക്കുകയാണ്.

യുവജനവഞ്ചനയും തൊഴിൽ നിഷേധ നയങ്ങളും തുടരുന്ന സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് യുവമോർച്ച നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ് പറഞ്ഞു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചത്.. കഴിഞ്ഞദിവസം മുഖത്ത് കരി ഓയിൽ തേച്ച് രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടറിയേറ്റ് വരെ ഉദ്യോഗാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു..

അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കുക, പ്രധാനാധ്യാപകരെ ക്ലാസ് ചാർജിൽനിന്ന് ഒഴിവാക്കുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, ഒഴിവുകൾ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 14 ജില്ലകളിൽനിന്നുമായി രണ്ടായിരത്തോളം ഉദ്യോഗാർഥികൾ പങ്കെടുത്തു. ട്രേഡ് യൂണിയൻ സംഘടനയായ എ.ഐ.ടി.യു.സി. സമരത്തിന് നേരത്തെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News