ജാനകിയമ്മക്ക് കേരളത്തിൻ്റെ ആദരം; അന്തിമോപചാരം അർപ്പിച്ച് മന്ത്രി റോജി.എം.ജോൺ
Thiruvananthapuram , 12 ജൂലൈ (H.S.) ജാനകിയമ്മക്ക് കേരളത്തിൻ്റെ ആദരം. അന്തിമോപചാരം അർപ്പിച്ച് മന്ത്രി റോജി.എം.ജോൺ.വിഖ്യാത ഗായിക എസ്.ജാനകിക്ക് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ അന്തിമോപചാരം അർപ്പിച്ച
എസ് ജാനകി


Thiruvananthapuram , 12 ജൂലൈ (H.S.)

ജാനകിയമ്മക്ക് കേരളത്തിൻ്റെ ആദരം. അന്തിമോപചാരം അർപ്പിച്ച് മന്ത്രി റോജി.എം.ജോൺ.വിഖ്യാത ഗായിക എസ്.ജാനകിക്ക് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ അന്തിമോപചാരം അർപ്പിച്ചു.മൈസൂർ മഹാരാജാ ഗ്രൗണ്ടിൽ നടന്ന പൊതു ദർശന ചടങ്ങിൽ എത്തിയാണ് റോജി.എം.ജോൺ പുഷ്പചക്രം സമർപ്പിച്ചത്.

തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകിയെന്ന് റോജി.എം.ജോൺ അനുശോചിച്ചു. ഭാഷകളുടെ അതിരുകൾ മറികടന്ന് സംഗീതത്തിന് അവർ നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ പറഞ്ഞു.

മൈസൂരുവിലെ കനിയനഹുണ്ഡി നവീന് ഫാമില് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള് നടന്നത്.

ചെറുമകള് അപ്സര വൈദ്യുലയാണ് അന്ത്യകർമ്മങ്ങള് ചെയ്തത്.

തെന്നിന്ത്യന് സിനിമാ മേഖലയിലെ പ്രമുഖരും സംഗീതലോകത്തെ നിരവധി പ്രമുഖരും സംസ്കാര ചടങ്ങില് പങ്കെടുത്തു. ഗായികമാരായ കെ എസ് ചിത്ര, സുജാത എന്നിവര് ഉള്പ്പെടെ നിരവധി പേര് ജാനകിയമ്മയ്ക്ക് അന്തിമോപചാരം അര്പ്പിച്ചു.

ഇന്ന് രാവിലെ മുതല് മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടില് മൃതദേഹം പൊതുദര്ശനത്തിന് വെച്ചിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് പ്രിയഗായികയെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. പൊതുദര്ശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകള് നടന്നത്.

ജാനകിയമ്മയുടെ ഏകമകനും പ്രശസ്ത നര്ത്തകനുമായ മുരളീകൃഷ്ണ നേരത്തെ 65-ാം വയസ്സില് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചിരുന്നു. കുച്ചിപ്പുടി നര്ത്തകി ഉമയാണ് മുരളീകൃഷ്ണയുടെ ഭാര്യ. സംഗീതലോകത്തിന് നികത്താനാകാത്ത നഷ്ടം സമ്മാനിച്ച ജാനകിയമ്മയുടെ വേര്പാടില് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള പ്രമുഖര് അനുശോചനം രേഖപ്പെടുത്തി.

പൊതു ദർശന ചടങ്ങിന് എത്തിയ പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്ര പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്തിമോപചാരി അർപ്പിച്ചത്.. തെൻ ഇന്ത്യൻ പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ ഉൾപ്പെടെയുള്ളവർ എസ് ജാനകിയെ അനുസ്മരിച്ചു..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News