സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തികരമായ രീതിയില് വിഡിയോ പ്രചരിപ്പിചെന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റില്.
Pathanamthitta , 12 ജൂലൈ (H.S.) സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തികരമായ രീതിയില് വിഡിയോ പ്രചരിപ്പിചെന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റില്. കോണ്ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ആണ് അറസ്റ്റ്. അടൂർ പൊലീസ് എറ
SREENADEVI KUNJAMMA


Pathanamthitta , 12 ജൂലൈ (H.S.)

സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തികരമായ രീതിയില് വിഡിയോ പ്രചരിപ്പിചെന്ന കേസിൽ

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റില്. കോണ്ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ആണ് അറസ്റ്റ്. അടൂർ പൊലീസ് എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില് ഐടി ആക്ട് ഉള്പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള് പ്രകാരമാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. കേസെടുത്തതിനെ തുടർന്ന് രാജൻ ജോസഫ് ഒളിവിൽ പോയിരുന്നു. ഇന്നലെ രാത്രിയിലാണ് പൊലീസ് എറണാകുളത്തുനിന്നും പിടികൂടിയത്. രാജൻ ജോസഫ് സ്വന്തം സോഷ്യല് മീഡിയ അക്കൗണ്ടുകള് വഴിയും മറ്റ് യൂട്യൂബർമാരുമായി ചേർന്നും അപകീർത്തികരമായ 25 ഓളം വീഡിയോകള് പ്രചരിപ്പിച്ചതായി പരാതിയില് പറയുന്നു.

മറ്റ് ചില പൊലീസ് സ്റ്റേഷനുകളിലും രാജൻ ജോസഫിനെതിരെ കേസുണ്ട്. രാജൻ ജോസഫിനെ ലോക്കപ്പില് ചെന്ന് സന്ദർശിച്ചുവെന്നും എന്നെ അറസ്റ്റു ചെയ്യൂ എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന രാജനെ അടൂർ പൊലീസ് ഇന്നലെ വൈകുന്നേരം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തുവെന്നും ശ്രീനാദേവി കുഞ്ഞമ്മ തൻ്റെ ഫേസ്ബുക്കില് കുറിച്ചു. അവിഹിതകഥകള് സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹികമാധ്യമങ്ങളില് വിറ്റ് വരുമാനം നേടി അതേ വായ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരുന്ന യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായിയെന്നും അവർ ഫാസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം നടത്തി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ

അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹിക മാധ്യമങ്ങളിൽ വിറ്റ് വരുമാനം നേടി അതേ വായ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരുന്ന യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായി. എന്നെ അറസ്റ്റു ചെയ്യൂ എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന രാജനെ അടൂർ പോലീസ് ഇന്നലെ വൈകുന്നേരം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 10.30 ന് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തി ഞാൻ ആ മാലിന്യത്തെ നേരിട്ട് കണ്ടു. ക്ലോസറ്റ് സൗകര്യം ഉള്ള ലോക്കപ്പ് മുറിയിൽ സമാനമായ വായോടുകൂടി ജീവിക്കുന്ന ടിയാൾ നിലത്ത് ഇരിപ്പുണ്ടായിരുന്നു. രണ്ട് വാക്കുകൾ സംസാരിച്ചു, പരിചയപ്പെട്ടു, ഞാൻ തിരികെപ്പോരുന്നു. ഇന്നലെ ലോക്കപ്പിൽ നിലത്ത് കിടന്ന് ഉറങ്ങി എന്നറിയുന്നു. ഉറക്കം സുഖമായിരുന്നു എന്നുറപ്പാക്കിയിരുന്നു. അടൂരിൽ എന്ത് സുഖക്കുറവ് ഉണ്ടെങ്കിലും പരിഹരിക്കും. പത്തനംതിട്ട ബോർഡർ കടന്നാൽ രാജന്റെ സുഖകരമായ അക്കോമൊഡേഷൻ ഞങ്ങൾ ഉറപ്പിക്കുന്നതായിരിക്കും. ഉറപ്പിക്കുകയും ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News