ബിജെപി കൗണ്സിലര് ആര്. സുഗതന് ജയില് സത്യപ്രതിജ്ഞ; ചടങ്ങ് നാളെ പതിനൊന്നിന്
Thiruvanathapuram, 13 ജൂലൈ (H.S.) കാപ്പ കേസില്‍ ജയില്‍ കഴിയിന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ സത്യപ്രതിജ്ഞ നാളെ. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സത്യപ്രതിജ്ഞനടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. രാവിലെ പതിനൊന്നിന് ജയില്‍
R.Sugathan


Thiruvanathapuram, 13 ജൂലൈ (H.S.)

കാപ്പ കേസില്‍ ജയില്‍ കഴിയിന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ സത്യപ്രതിജ്ഞ നാളെ. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സത്യപ്രതിജ്ഞനടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. രാവിലെ പതിനൊന്നിന് ജയില്‍ സൂപ്രണ്ടിന്റെ മുറിയിലാണ് സത്യപ്രതിജ്ഞ. കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ കഴിയുന്ന സുഗതന് താത്കാലിക വിട്ടയയ്ക്കല്‍ അനുവദിക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാട് പരിഗണിച്ചാണ് നടപടി. ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടുവിച്ചു.

ജയിലിലെ സത്യപ്രതിജ്ഞ സംസ്ഥാനത്ത് ആദ്യമാണ്. സത്യപ്രതിജ്ഞയ്ക്കായി കോര്‍പ്പറേഷന്‍ സെക്രട്ടറി വിയ്യൂര്‍ ജയിലില്‍ എത്തും. ആവശ്യമായ ഉദ്യോഗസ്ഥരെ മാത്രമേ ജയിലില്‍ പ്രവേശിപ്പിക്കാവൂ എന്നും ഹൈക്കോടതി ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വിധി അംഗീകരിച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കുകയല്ലേ വേണ്ടതെന്ന് വാദത്തിനിടെ സര്‍ക്കാരിനോട് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പിനു മുന്‍പുള്ള കേസുകളിലല്ലേ സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും കോടതി ആരാഞ്ഞു. അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കിയാണ് ജയിലില്‍ സത്യപ്രതിജ്ഞയ്ക്ക് സൗകര്യമൊരുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. സത്യപ്രതിജ്ഞാ ചടങ്ങ് എല്ലാവരും കാണട്ടെയെന്നും അംഗീകൃത മാധ്യമപ്രവര്‍ത്തകരെ ജയിലിനുള്ളില്‍ പ്രവേശിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കോര്‍പറേഷനില്‍ ഭരണം നഷ്ടപ്പെടുമോ എന്നും കോടതി ചോദിച്ചു.

സത്യപ്രതിജ്ഞ റദ്ദാക്കിയ ഉത്തരവിന്റെ പേരില്‍ മതപരമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് കോടതി വിമര്‍ശിച്ചു. ഓണ്‍ലൈന്‍ ചാനലുകളില്‍ ഇത്തരം പ്രചാരണം ഉണ്ടായത് അപകടകരമായ പ്രവണതയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കാപ്പ ചുമത്തി കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്ന സുഗതനെ താത്കാലികമായിട്ടാണെങ്കിലും പുറത്തുവിടാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതോടെയാണ് നിലവില്‍ സുഗതന്‍ കഴിയുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അധികൃതര്‍ സത്യപ്രതിജ്ഞയ്ക്കായി സൗകര്യമൊരുക്കേണ്ടി വരുന്നത്.

നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞയ്ക്കായി താത്കാലികമായി വിട്ടയയ്ക്കാന്‍ സര്‍ക്കാരിനും പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് വാഴോട്ടുകോണം കൗണ്‍സിലറായ സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ സര്‍ക്കാര്‍ തന്നെ തടയുകയാണെന്നും സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്തത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും സുഗതന്‍ വാദിച്ചു.

കാപ്പയ്ക്ക് ആധാരമായ രണ്ട് കേസുകളില്‍ സുഗതന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ച ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കാപ്പ കേസില്‍ നിന്ന് ജയില്‍ മോചിതനായാല്‍ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജയില്‍ മോചനം തേടി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്‍പത് മുതലാണ് കാപ്പ ചുമത്തി സുഗതനെ ജയിലിലടച്ചത്.

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് ഭൂരിപക്ഷം നിലനിര്‍ത്താന്‍ സുഗതന്റെ സത്യപ്രതിജ്ഞ അനിവാര്യമാണ്. സത്യപ്രതിജ്ഞാ വേളയില്‍ ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് സുഗതന്‍ ഉള്‍പ്പെടെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടര്‍ന്ന് നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് 19 കൗണ്‍സിലര്‍മാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. എന്നാല്‍, ഇതിനിടെ കാപ്പ ചുമത്തപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായതിനാല്‍ സുഗതന് മാത്രം സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. നിശ്ചിത സമയത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുമെന്നതിനാലാണ് സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News