കൊൽക്കത്ത എയർപോർട്ടിലെ പള്ളി മാറ്റി സ്ഥാപിക്കണം; ദേശീയ സുരക്ഷ തന്നെയാണ് പ്രാധാന്യമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി
Olkkatha13 ജൂലൈ (H.S.) കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ പള്ളിയിൽ കൂട്ടപ്രാർഥനയ്ക്കുള്ള എൻട്രി പാസുകൾ സസ്പെൻഡ് ചെയ്‌ത നടപടിയെ ന്യായീകരിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. അതീവ പ്രാധാന്യമുള്ള ഒരു സുരക്ഷാ മേഖലയുടെ വാതിലുകൾ അപരിചി
Suvendu Adhikari


Olkkatha13 ജൂലൈ (H.S.)

കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ പള്ളിയിൽ കൂട്ടപ്രാർഥനയ്ക്കുള്ള എൻട്രി പാസുകൾ സസ്പെൻഡ് ചെയ്‌ത നടപടിയെ ന്യായീകരിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. അതീവ പ്രാധാന്യമുള്ള ഒരു സുരക്ഷാ മേഖലയുടെ വാതിലുകൾ അപരിചിതർക്കായി എപ്പോഴും തുറന്നിടാൻ കഴിയില്ല. മതവിശ്വാസങ്ങൾക്ക് സർക്കാർ എതിരല്ലെന്നും എന്നാൽ വിമാനത്താവള സുരക്ഷയിലും ദേശീയ സുരക്ഷയിലും യാതൊരു വിട്ടുവീഴ്‌ചയുമില്ലെന്നും മുഖ്യമന്ത്രി നയം വ്യക്തമാക്കി.

കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചൈനയും ബംഗ്ലാദേശും തൊട്ടടുത്തു കിടക്കുന്നതിനാൽ ഈ വിമാനത്താവളത്തിൻ്റെ സുരക്ഷ അതീവ നിർണായകമാണ്.

ഭരണകൂടം ആരുടെയും മതസ്വാതന്ത്ര്യം തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രതിപക്ഷ ആരോപണങ്ങൾ പൂർണ്ണമായി തള്ളി. മുൻപ് ബക്രീദും മുഹറവുമെല്ലാം നിയമങ്ങൾ പാലിച്ച് സമാധാനപരമായി ആഘോഷിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. നിയമങ്ങൾ അനുസരിച്ച് നല്ല പൗരന്മാരായി ജീവിക്കാനും മതം മറ്റുള്ളവരെ സ്വാധീനിക്കാതെ സ്വന്തം വ്യക്തിപരമായ കാര്യമായി കൊണ്ടുപോകാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.

വിമാനത്താവള വികസനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ പള്ളി മാറ്റിസ്ഥാപിക്കുന്നത് തന്നെയാണ് ഉചിതമായ പരിഹാരമെന്ന് കേന്ദ്രമന്ത്രി സുകാന്ത മജൂംദാർ വ്യക്തമാക്കി. മുൻ സർക്കാരുകൾ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്ട്രീയം കാരണമാണ് ഇതിന്മേൽ നടപടിയെടുക്കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ സർക്കാർ പ്രീണന രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ലെന്നും അതിനാൽ പള്ളി മാറ്റിസ്ഥാപിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഗൗരിപൂർ ജാമിയ മസ്‌ജിദ് അഥവാ ബൻക്ര മസ്‌ജിദിലെ പ്രാർത്ഥനകൾ തടയുന്നതിനെയും പള്ളി മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തെയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) ശക്തമായി എതിർത്തു. മുസ്ലിം സമുദായത്തിൻ്റെ പൂർണ്ണമായ സമ്മതത്തോടെ മാത്രമേ പള്ളിയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാവൂ എന്ന് ടിഎംസി എംപി സൗഗത റോയ് ആവശ്യപ്പെട്ടു. വിമാനത്താവള റൺവേ വിപുലീകരണത്തിനും ആധുനിക ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ILS) സ്ഥാപിക്കുന്നതിനും ഈ പള്ളിയുടെ സ്ഥാനം തടസ്സമുണ്ടാക്കുന്നുണ്ടെന്നാണ് വ്യോമയാന അധികൃതരുടെ വാദം. 130 വർഷത്തിലേറെ പഴക്കമുള്ള, വിമാനത്താവളത്തേക്കാൾ പഴക്കമുള്ള പള്ളി റൺവേയിൽ നിന്നും വെറും 165 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ നവീകരണ പ്രവർത്തനങ്ങൾക്കായി മൂന്ന് ദിവസത്തേക്ക് മാത്രമാണ് പ്രാർത്ഥനകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്നാണ് വിമാനത്താവള അതോറിറ്റിയുടെ ഔദ്യോഗിക വിശദീകരണം. പശ്ചിമ ബംഗാളിലെ സമീപകാല രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും സുവേന്ദു അധികാരിയുടെ ഭരണനേതൃത്വത്തെക്കുറിച്ചും കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ ഈ റിപ്പോർട്ട് സഹായിക്കും.

---------------

Hindusthan Samachar / Sreejith S


Latest News