ബിജെപി എന്എന്എസിന് എതിരാണെന്ന് വ്യാജപ്രചരണം; സുകുമാരന് നായര് എല്ലാ പിന്തുണയും നല്കി; രാജീവ് ചന്ദ്രശേഖര്
Thiruvanathapuram, 13 ജൂലൈ (H.S.) ''''എന്എസ്എസ് ജനറല് സെക്രട്ടറി ജി. സുകുമാരന് നായര്ക്കെതിരെ ബിജെപി'''' എന്ന തരത്തില് ചിലര് പ്രചരിപ്പിക്കുന്ന വാര്ത്തകള് സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്. . എ
Rajeev Chandrasekhar


Thiruvanathapuram, 13 ജൂലൈ (H.S.)

''എന്എസ്എസ് ജനറല് സെക്രട്ടറി ജി. സുകുമാരന് നായര്ക്കെതിരെ ബിജെപി'' എന്ന തരത്തില് ചിലര് പ്രചരിപ്പിക്കുന്ന വാര്ത്തകള് സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്. . എന്എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില് ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല. എന്നു മാത്രമല്ല ഹിന്ദു സമൂഹത്തിലെ സുശക്തമായ സമുദായ സംഘടന എന്ന നിലയില് എന്എസ്എസിനെയും ജനറല് സെക്രട്ടറി ശ്രീ ജി. സുകുമാരന് നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് എന്ന നിലയില് കേരളത്തിലേക്കെത്തിയ എനിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നല്കിയയാളാണ് എന്എസ്എസ് ജനറല് സെക്രട്ടറി. ഏറെ വ്യക്തിപരമായ അടുപ്പവും അദ്ദേഹവുമായി എനിക്കുണ്ട്. ലക്ഷക്കണക്കിന് വരുന്ന നായര് സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്ത്തിക്കുന്ന നായര് സര്വ്വീസ് സൊസൈറ്റിയേയും അതിന്റെ നേതൃത്വം വഹിക്കുന്ന ജനറല് സെക്രട്ടറിയേയും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്ട്ടി എന്ന നിലയില് ബിജെപി ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ സമീപിക്കൂ എന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു.

ശബരിമല ക്ഷേത്രത്തിലെ താന്ത്രിക ചുമതല ആര്ക്ക് നല്കണമെന്നത് ഒരു രാഷ്ട്രീയ വിഷയമല്ല. ബിജെപിക്ക് അക്കാര്യത്തില് അഭിപ്രായം പറയുന്നതിന് പരിമിതികളുണ്ട്. ബിജെപിയുമായി ബന്ധപ്പെട്ട ആരെങ്കിലും പരസ്യ പ്രതികരണങ്ങള് ഇക്കാര്യത്തില് നടത്തിയിട്ടുണ്ടെങ്കില് അതവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ശബരിമലയില് ഭരണപരമായ ചുമതലകളില്ലാത്ത തന്ത്രി ജയിലിലും എല്ലാം നിയന്ത്രിച്ച മന്ത്രിമാര് പുറത്തും എന്നതാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിലെ നിലവിലെ അവസ്ഥ. അഴിമതിക്കാരായ എല്ഡിഎഫ് രാഷ്ട്രീയനേതൃത്വത്തിന് സംരക്ഷണം നല്കുന്ന യുഡിഎഫ് സര്ക്കാരിന്റെ നടപടികളെ വിശ്വാസി സമൂഹവുമായി ചേര്ന്ന് ജനാധിപത്യ രീതിയില് ചെറുത്തു തോല്പ്പിക്കും. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില് എക്കാലവും വിശ്വാസികള്ക്കൊപ്പം മുന്പന്തിയില് നിന്നിട്ടുള്ള പാര്ട്ടിയാണ് ബിജെപി എന്നും രാജിവ് വ്യക്തമാക്കി.

എന്എസ്എസ് ആസ്താനത്തെ മന്നം സമാധി സന്ദര്ശിക്കാന് അനുമതി നിഷേധിച്ചതിന് എതിരെ പരോക്ഷ വിമര്ശനം ഉന്നയിച്ച ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും മറുപടി നല്കി എന്എസ്എസ് ജനറല് സെക്രട്ടറി ജി. സുകുമാരന് നായര്. ഇരുവരുടെയും പ്രസ്താവനകള് മറുപടി അര്ഹിക്കുന്നില്ലെന്നും ഈ നീക്കങ്ങള്ക്ക് പിന്നില് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില് കൂടുതല് പരസ്യ പ്രതികരണത്തിനില്ലെന്നാണ് നായര് സമുദായ സംഘടനയായ എന്എസ്എസിന്റെ ഔദ്യോഗിക നിലപാട്.

ന്യൂഡല്ഹി ദ്വാരകയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു എന്എസ്എസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും രംഗത്തെത്തിയത്. 'ഞാനാണ് ജനറല് സെക്രട്ടറി, അതുകൊണ്ട് ഇന്നയാള് വരണം അല്ലെങ്കില് വരരുത് എന്ന് തീരുമാനിക്കാന് ഒരാള്ക്കും അവകാശമില്ല' എന്നായിരുന്നു പേരെടുത്ത് പറയാതെയുള്ള ഉപരാഷ്ട്രപതിയുടെ വിമര്ശനം. ഇതിന് തൊട്ടുപിന്നാലെ, തെരഞ്ഞെടുപ്പിന് ശേഷം മാറ്റങ്ങള് കണ്ടുതുടങ്ങിയെന്നും പെരുന്നയിലെ ആസ്ഥാനം സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും സുരേഷ് ഗോപിയും കൂട്ടിച്ചേര്ത്തു. മുന്പ് ഉപരാഷ്ട്രപതിക്ക് പെരുന്നയിലെ മന്നം സമാധിയില് പുഷ്പാര്ച്ചന നടത്താന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ഈ കടുത്ത വിമര്ശനങ്ങള് ഉയര്ന്നത്.

എന്നാല്, മന്നം സമാധിയില് പ്രവേശിക്കുന്നതിന് ആര്ക്കും ഒരു തരത്തിലുള്ള വിലക്കുമില്ലെന്നാണ് ജി സുകുമാരന് നായര് പ്രതികരിച്ചത്. അവിടം ഒരു ക്ഷേത്രം പോലെ വിശുദ്ധമായി കാണുന്ന സ്ഥലമാണ്. പ്രോട്ടോക്കോള് പാലിക്കുന്നതിന്റെ ഭാഗമായി സമാധിക്ക് ഉള്ളില് നായ്ക്കളെ ഉള്‌പ്പെടുത്തിയുള്ള സുരക്ഷാ പരിശോധനകള് നടത്താന് അനുവദിക്കില്ലെന്നതാണ് മുന്പത്തെ പ്രശ്‌നങ്ങള്ക്ക് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / Sreejith S


Latest News