തമിഴ്നാട്ടില് ഗോവധ നിരോധന ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി; അപ്പീല് നല്കിയത് സര്ക്കാര്
New delhi, 13 ജൂലൈ (H.S.) ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ഗോവധം നിരോധനത്തിന് സ്റ്റേ. ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉ
Supreme Court


New delhi, 13 ജൂലൈ (H.S.)

ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ഗോവധം നിരോധനത്തിന് സ്റ്റേ. ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. ഹൈക്കോടതി ഉത്തരവില്‍ 'തിരുത്തല്‍' ആവശ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളെയോ അറക്കുന്നത് തടയണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. പാല്‍ ഉല്‍പ്പാദനം സംരക്ഷിക്കുന്നതിനും ഗ്രാമീണ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമാണ് നിരോധനം എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. 1976-ലെ ഒരു സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കിക്കൊണ്ടാണ് മെയ് 27-ന് ഹൈക്കോടതി ഈ നിരോധനം ഏര്‍പ്പെടുത്തിയത്. ഭരണഘടനയുടെ 48-ാം അനുച്ഛേദം പശുക്കളെ അറക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ചോദ്യംചെയ്തു. പത്ത് വര്‍ഷത്തിലധികം പ്രായമുള്ള, ജോലി ചെയ്യിപ്പിക്കാനോ പ്രജനനത്തിനോ ശേഷിയില്ലെന്ന് സര്‍ട്ടിഫിക്കറ്റുള്ള കന്നുകാലികളെ വധത്തിന് വിധേയമാക്കാമെന്നാണ് തമിഴ്നാട് മൃഗസംരക്ഷണ നിയമം 1958 പറയുന്നത്. എന്നാല്‍, മദ്രാസ് ഹൈക്കോടതിയുടെ ഗോവധനിരോധന ഉത്തരവ് ഇതിന് വിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ചില പ്രത്യേക വിഭാഗത്തിലുള്ള പശുക്കളെ നിശ്ചിത സ്ഥലങ്ങളില്‍ അറക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും കോടതി ഉത്തരവ് ഈ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും സര്‍ക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് വിജയ് സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടായത്. ഹൈക്കോടതി ഉത്തരവില്‍ 'തിരുത്തല്‍' ആവശ്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മുതിര്‍ന്ന അഭിഭാഷകനായ ഡോ. അഭിഷേക് മനു സിങ്വി ആണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായത്.

---------------

Hindusthan Samachar / Sreejith S


Latest News