Enter your Email Address to subscribe to our newsletters

New delhi, 13 ജൂലൈ (H.S.)
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം മുഴുവന്‍ അഴിമതിക്കാരുടെ കൈകളിലാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഈ രഗം ഇപ്പോള്‍ കൊള്ളയടിക്കല്‍ സംവിധാനമായി മാറി. നിലവില്‍വിപ്ലവത്തിനുള്ള സമയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഛത്രോം കി ഗൂഞ്ച്' സംരംഭത്തിന് കീഴില്‍ വിദ്യാര്‍ഥികളുമായുള്ള തന്റെ രണ്ടാമത്തെ സംവാദത്തിന് മുന്നോടിയായിയാണ് രാഹുലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലെ അഴിമതിക്കെതിരെ മോദി സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും നിശബ്ദത പാലിച്ചുവെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് മുഖം തിരിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
അഴിമതി, അന്യായം, പക്ഷപാതം, സത്യസന്ധതയില്ലായ്മ - ഈ വാക്കുകള്‍ തന്റേതല്ല. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനെ വിശേഷിപ്പിക്കാനായി ഉപയോഗിക്കുന്നത് ഇതാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. കുട്ടികളെ അവരുടെ ഭാവിക്കായി സജ്ജമാക്കാന്‍ ഉദ്ദേശിച്ചിരുന്ന ഈ സംവിധാനം ഇന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കടത്തിലേക്കും സമ്മര്‍ദ്ദത്തിലേക്കും നിരാശയിലേക്കും തള്ളിവിടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ അഴിമതിയാണ് പേപ്പര്‍ ചോര്‍ച്ച മാഫിയയ്ക്ക് ജന്മം നല്‍കിയത്. ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വര്‍ഷങ്ങളുടെ കഠിനാധ്വാനം ഒറ്റയടിക്ക് കൊള്ളയടിക്കുന്നവര്‍. കുറ്റവാളികളായ വില്‍പ്പനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ടെന്‍ഡറുകളും പ്രമോഷനുകളും ഇവിടെ ലഭിക്കുന്നു. ആര്‍ക്കാണ് ശിക്ഷ ലഭിക്കുന്നതെന്നും തകര്‍ന്ന സ്വപ്നങ്ങളുമായി ഒറ്റപ്പെട്ട വിദ്യാര്‍ത്ഥികള്‍ മാത്രം ബാക്കിയാണെന്നും രാഹുല്‍ പറഞ്ഞു.
മോദി സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ അവര്‍ നിശബ്ദ പാലിക്കുന്നുവെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് മുഖം തിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
'ഛത്രോം കി ഗൂഞ്ച്' കൂടുതല്‍ പ്രചരിപ്പിക്കാന്‍ ജൂലൈ 17 ന് ഡെറാഡൂണില്‍ തന്നോടൊപ്പം ചേരാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 17 ന് രാജസ്ഥാനിലെ കോട്ടയില്‍ നടന്ന ആദ്യത്തെ 'ഛത്രോണ്‍ കി ഗൂഞ്ച്' റാലിയെ മറ്റ് നഗരങ്ങളിലും സമാനമായ റാലികളെയും രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തു. പരിപാടിയില്‍, ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയല്ല. മറിച്ച് തിരസ്‌കരണ സംവിധാനം എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. ഇത് വിദ്യാര്‍ത്ഥികളിലും മധ്യവര്‍ഗ കുടുംബങ്ങളിലും അമിതമായ സാമ്പത്തിക ബാധ്യതയും സമ്മര്‍ദ്ദവും അടിച്ചേല്‍പ്പിക്കുന്നുവെന്നും നിലവിലെ വിദ്യാഭ്യാസ ഘടനയെ അങ്ങേയറ്റം സമ്മര്‍ദ്ദകരവും അന്യായവുമാണെന്നും അദ്ദേഹം ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S