വിദേശത്തെ ജോലി നഷ്ടമായി; നാലംഗ കുടുബത്തിന്റെ ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു
Thrissur, 13 ജൂലൈ (H.S.) തൃശൂര്‍ കുന്നംകുളത്ത് കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു. പഴഞ്ഞി എംഡി കോളജിന് സമീപമുള്ള വീട്ടിലെ നാലംഗ കുടുംബമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ പിതാവും മകളും മരിച്ചു. മാടക്കപറമ്പില്‍ സിബി (50), മകള്‍ അലീന(19) എ
suicide


Thrissur, 13 ജൂലൈ (H.S.)

തൃശൂര്‍ കുന്നംകുളത്ത് കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു. പഴഞ്ഞി എംഡി കോളജിന് സമീപമുള്ള വീട്ടിലെ നാലംഗ കുടുംബമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ പിതാവും മകളും മരിച്ചു. മാടക്കപറമ്പില്‍ സിബി (50), മകള്‍ അലീന(19) എന്നിവരാണ് മരിച്ചത്.

സിബിയുടെ ഭാര്യ ബീനയും(40), മകന്‍ ആദിത്യനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.

സിബിയെ കിണറ്റിലും മകള്‍ അലീനയെ വീടിനകത്തുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ബീന, മകന്‍ ആദിത്യന്‍ എന്നിവരെ വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.സിബി വിഷം കഴിച്ച ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. അലീന വിഷം കഴിച്ച ശേഷം തൂങ്ങി മരിക്കുക ആയിരുന്നു.

വിദേശത്ത് ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കുന്നംകുളം ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേനാ സ്ഥലത്തെത്തി കിണറ്റില്‍ നിന്ന് സിബിയുടെ മൃതദേഹം പുറത്തെടുത്തു.

തുടര്‍ന്ന് മകളുടെയും സിബിയുടെയും മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാതാവിനെയും മകനെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിഷം കഴിച്ച വിവരം മകന്‍ ആദിത്യന്‍ പൊലീസിലറിയിക്കുകയായിരുന്നു. അച്ഛന്‍ വിഷം കഴിച്ചശേഷം കിണറ്റില്‍ ചാടി എന്ന് ആദിത്യന്‍ ഫോണ്‍ വിളിച്ചു പറഞ്ഞതായി പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ എല്ലാവരെയും താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചു. ജീവിതം മടുത്തു എന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളതെന്നു പൊലീസ് പറഞ്ഞു. ഖത്തറില്‍ ജോലി ചെയ്തിരുന്ന സിബി ഇന്നലെ പുലര്‍ച്ചെയാണ് വീട്ടിലെത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News