ഇന്ത്യ-ജപ്പാന് പ്രതിരോധ നയ സംഭാഷണം : ഇന്തോ-പസഫിക് മേഖല പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്ത്തിച്ചുറപ്പിച്ച്ഇരു രാജ്യങ്ങളും
New delhi, 13 ജൂലൈ (H.S.) ഇന്ത്യയും ജപ്പാനും തമ്മില്‍ എട്ടാമത് പ്രതിരോധ നയ സംഭാഷണം ജപ്പാനിലെ ടോക്കിയോയില്‍ നടന്നു. ഇന്ത്യന്‍ പ്രതിനിധി സംഘത്തെ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാര്‍ സിങ്ങും ജാപ്പനീസ് സംഘത്തെ അന്താരാഷ്ട്രകാര്യ പ്രതിരോധ ഉപമന്ത്രി ശ
jappan


New delhi, 13 ജൂലൈ (H.S.)

ഇന്ത്യയും ജപ്പാനും തമ്മില്‍ എട്ടാമത് പ്രതിരോധ നയ സംഭാഷണം ജപ്പാനിലെ ടോക്കിയോയില്‍ നടന്നു. ഇന്ത്യന്‍ പ്രതിനിധി സംഘത്തെ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാര്‍ സിങ്ങും ജാപ്പനീസ് സംഘത്തെ അന്താരാഷ്ട്രകാര്യ പ്രതിരോധ ഉപമന്ത്രി ശ്രീ കാനോ കോജിയും നയിച്ചു. മുന്‍ പ്രതിരോധ നയ സംഭാഷണത്തിനു ശേഷം ഉഭയകക്ഷി പ്രതിരോധ സഹകര ണത്തില്‍ കൈവരിച്ച ഗണ്യമായ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്തു. ഇന്ത്യ-ജപ്പാന്‍ പ്രത്യേക തന്ത്രപര, ആഗോള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവുംഉറപ്പിക്കുകയും ചെയ്തു.

നിലവിലുള്ള പ്രാദേശിക, ആഗോള സുരക്ഷാ അന്തരീക്ഷത്തെക്കുറിച്ച് ഇരു രാജ്യങ്ങളും സമഗ്രമായ ചര്‍ച്ചകള്‍ നടത്തുകയും ഉഭയകക്ഷി താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കുകയും ചെയ്തു. സൈനിക കൈമാറ്റങ്ങള്‍, സംയുക്ത ആസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം, സമുദ്ര സഹകരണം, പ്രതിരോധ അഭ്യാസ പ്രകടനങ്ങള്‍, ശേഷി വര്‍ദ്ധിപ്പിക്കല്‍, സമുദ്ര സാങ്കേതികവിദ്യ ഉള്‍പ്പെടെ പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതിക സഹകരണത്തിന്റെയും മുഴുവന്‍ സ്‌പെക്ട്രവും അവലോകനം ചെയ്തു.

പ്രതിരോധ സഹകരണത്തിന്റെ സ്ഥിരമായ വികാസത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു. പതിവായി ഉയര്‍ന്ന തലത്തിലുള്ള കൈമാറ്റങ്ങളും സംഭാഷണ സംവിധാനങ്ങളും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിടുകയും ചെയ്തു. ഈ വര്‍ഷം അവസാനം വരാനിരിക്കുന്ന മന്ത്രിതല സന്ദര്‍ശനങ്ങളുടെ സാധ്യതകളും ചര്‍ച്ചയായി.

പ്രതിരോധ വ്യാവസായിക സഹകരണം, സാങ്കേതിക നവീകരണം, സൈബര്‍ സുരക്ഷ, ബഹിരാകാശം, തന്ത്രപര താല്‍പ്പര്യമുള്ള മറ്റ് മേഖലകള്‍ എന്നിവയുള്‍പ്പെടെ പുതിയ മേഖലകളിലെ സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള വഴികളും ഇരു പ്രതിനിധികളും ചര്‍ച്ച ചെയ്തു. പ്രാദേശിക, ആഗോള സുരക്ഷാ വിഷയങ്ങളില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ഒത്തുചേരലില്‍ സംതൃപ്തി പ്രകടിപ്പിച്ച ഇരുപക്ഷവും ഇന്തോ-പസഫി ക്ക് വിഷയത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരാനും തീരുമാനിച്ചു. അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രവും സുതാര്യവും, നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക് മേഖല പ്രോത്സാഹിപ്പി ക്കുന്നതിനുള്ള പ്രതിബദ്ധത അവര്‍ ആവര്‍ത്തിച്ചു.

പ്രതിരോധ മേഖലയില്‍ ഇന്ത്യയുമായുള്ള ജപ്പാന്റെ തുടര്‍ച്ചയായ ഇടപെടലിനെ പ്രതിരോധ സെക്രട്ടറി അഭിനന്ദിച്ചു, ഇന്ത്യ-ജപ്പാന്‍ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിന് കീഴില്‍ പ്രായോഗിക സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചു. മുന്‍ഗണനാ മേഖലകളിലെല്ലാം ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള ജപ്പാന്റെ പ്രതിബദ്ധത ശ്രീ കാനോ കോജി ആവര്‍ത്തിച്ച് വ്യക്തമാക്കി.

നേരത്തെ, പ്രതിരോധ സെക്രട്ടറി ജാപ്പനീസ് പ്രതിരോധ മന്ത്രി ശ്രീ ഷിന്‍ജിറോ കൊയിസുമിയെ സന്ദര്‍ശിക്കുകയും രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിങ്ങിന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഇന്ത്യ-ജപ്പാന്‍ പ്രത്യേക തന്ത്രപര ആഗോള പങ്കാളിത്ത ത്തിന്റെ വളര്‍ന്നു വരുന്ന ശക്തി ഇരുപക്ഷവും ആവര്‍ത്തിച്ചുറപ്പിച്ചു. ഇന്ത്യ സന്ദര്‍ശിക്കാന്‍ ജപ്പാന്‍ പ്രതിരോധ മന്ത്രിക്ക് രക്ഷാ മന്ത്രിയുടെ ക്ഷണം അദ്ദേഹം കൈമാറി.

ടോക്കിയോയിലെ സ്വയം പ്രതിരോധ സേനാ സ്മാരകശിലയില്‍ പുഷ്പചക്രം അര്‍പ്പിച്ച് തങ്ങളുടെ രാഷ്ട്രത്തി നുവേണ്ടി പരമമായ ത്യാഗം ചെയ്ത ജപ്പാന്‍ പ്രതിരോധ സേനയി ലെ അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് പ്രതിരോധ സെക്രട്ടറി തന്റെ സന്ദര്‍ശനം ആരംഭിച്ചത്..

ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയോടുള്ള ഇന്ത്യയുടെയും ജപ്പാന്റെയും പ്രതിരോധ ബന്ധങ്ങള്‍, പരസ്പര ബഹുമാനം, പ്രതിബദ്ധത എന്നിവ ഈ സന്ദര്‍ശനം അടിവരയിടുന്നു.

---------------

Hindusthan Samachar / Sreejith S


Latest News