കേരളത്തില് ശക്തി കുറഞ്ഞ് കാലവര്ഷം. കാറ്റിനും ഇടിമിന്നലിനും സാധ്യത.
Thiruvananthapuram , 14 ജൂലൈ (H.S.) സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദിവസങ്ങളായി ലഭിച്ചിരുന്ന മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ മുഴുവന് ജില്ലകളിലും ഇന്ന് ഗ്രീന് അലര്ട്ടാണുള്ളത്. ജൂലൈ 1
Weather update


Thiruvananthapuram , 14 ജൂലൈ (H.S.)

സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദിവസങ്ങളായി ലഭിച്ചിരുന്ന മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ മുഴുവന് ജില്ലകളിലും ഇന്ന് ഗ്രീന് അലര്ട്ടാണുള്ളത്. ജൂലൈ 17 വരെ ഗ്രീന് അലര്ട്ട് തുടരും.

അതേസമയം നാല് ജില്ലകളില് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്, കാസര്കോട് എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. നേരിയ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില് 30 കിലോമീറ്റര് വരെ വേഗത്തില് കാറ്റ് വീശും.

ഇടിമിന്നല് ഉണ്ടായേക്കാം

കാലവര്ഷം ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് ഇടിമിന്നലിനുള്ള സാധ്യത ഉയര്ന്നിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലായും ഇടിമിന്നല് കൂടുതലായിരുന്നുവെന്നും റിപ്പോര്ട്ട്. കണ്ണൂരിലാണ് ഏറ്റവും കൂടുതല് ഇടിമിന്നലുണ്ടായത്.

വൈദ്യുതി പ്രതിസന്ധി രൂക്ഷം കേരളത്തില് കാലവര്ഷം ശക്തി കുറഞ്ഞതോടെ വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില് 20 മിനിറ്റോളം വൈദ്യുതി നിയന്ത്രണമുണ്ടായി. വൈദ്യുതി ഉപയോഗത്തിലെ വര്ധനയും വൈദ്യുതി ലഭ്യതയുടെ അഭാവവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മഴ ലഭിച്ചില്ലെങ്കില് നിയന്ത്രണം തുടരേണ്ടി വന്നേക്കുമെന്നാണ് വൈദ്യുതി ബോര്ഡ് പറയുന്നത്. അതേസമയം സംസ്ഥാനത്തിന് പുറത്ത് നിന്നും വൈദ്യുതി വാങ്ങാനുള്ള നീക്കം നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. എല്നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയര്ന്നതുമാണ് വൈദ്യുതി ഉത്പാദനത്തിന് തിരിച്ചടിയായതെന്ന് കെഎസ്ഇബി പറഞ്ഞു.

കാറ്റില് ജാഗ്രത പുലര്ത്തണം

- ശക്തമായ കാറ്റില് മരങ്ങള് കടപുഴകാനും മരച്ചില്ലകള് ഒടിഞ്ഞ് വീഴാനും സാധ്യത കൂടുതലാണ്. അതിനാല് കാറ്റുള്ള സമയങ്ങളില് മരത്തിന് ചുവട്ടില് നില്ക്കാനോ വാഹനങ്ങള് പാര്ക്ക് ചെയ്യാനോ പാടില്ല.

- വീടിന് ചുറ്റും അപകടകരമായ നിലയിലുള്ള മരങ്ങള് വെട്ടിമാറ്റുകയും വീടിന് മുകളിലേക്ക് ചെരിഞ്ഞ് നില്ക്കുന്ന ശിഖരങ്ങള് വെട്ടിയൊതുക്കുകയും ചെയ്യണം.

- പൊതുയിടങ്ങളില് മരങ്ങള് കടപുഴകാനായിട്ടുള്ളതായി ശ്രദ്ധയില്പ്പെട്ടാല് അക്കാര്യം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്പ്പെടുത്തണം.

- റോഡരികിലോ വീടിന് സമീപത്തെ പോസ്റ്റിലോ മതിലിലോ ഉറപ്പില്ലാത്ത പരസ്യ ബോര്ഡുകള് ഉണ്ടെങ്കില് അവ നീക്കം ചെയ്യണം. അല്ലെങ്കില് കാറ്റില് വീഴാത്ത വിധം ബലമുള്ള കയര് കൊണ്ട് അവ ബന്ധിക്കണം.

- കാറ്റ് വീശുമ്പോള് വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടേണം.

- ഓല, ഷീറ്റ് എന്നിവ മേഞ്ഞ വീടുകളില് താമസിക്കുന്നവര് ഇത്തരം സാഹചര്യത്തില് അധികാരികളുടെ നിര്ദേശം അനുസരിച്ച് മാറി താമസിക്കണം.

- കാറ്റുള്ള സമയത്ത് മത്സ്യബന്ധനത്തില് നിന്നും വിട്ടുനില്ക്കണം.

- മത്സ്യ ബന്ധന ബോട്ടുകളോ യാനങ്ങളോ അലക്ഷ്യമായി വയ്ക്കരുത്. കാരണം ശക്തമായ കാറ്റില് കൂട്ടിയിടിച്ച് കേടുപാടുകള് സംഭവിക്കാന് സാധ്യതയുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News