കിഫ്ബിയുടെ പ്രവർത്തനം പുനസംഘടിപ്പിക്കാൻ വിദഗ്ധ സമിതിയ്ക്ക്ന രൂപം നൽകി സർക്കാർ.
Thiruvananthapuram , 14 ജൂലൈ (H.S.) കിഫ്ബിയുടെ പ്രവർത്തനം പുനസംഘടിപ്പിക്കാൻ വിദഗ്ധ സമിതിയ്ക്ക്ന രൂപം നൽകി സർക്കാർ..സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം നൽകുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡിൻ്റെ പ്രവർത്തനങ്ങൾ
vd satheesan against devaswom board president


Thiruvananthapuram , 14 ജൂലൈ (H.S.)

കിഫ്ബിയുടെ പ്രവർത്തനം പുനസംഘടിപ്പിക്കാൻ വിദഗ്ധ സമിതിയ്ക്ക്ന രൂപം നൽകി സർക്കാർ..സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം നൽകുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡിൻ്റെ പ്രവർത്തനങ്ങൾ സമഗ്രമായി അവലോകനം ചെയ്യുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനുമായാണ് സംസ്ഥാന സർക്കാർ ഉന്നതതല വിദഗ്ധ സമിതിക്ക് രൂപം നൽകിയത് . മുൻ ഐഎഎസ് ഉദ്യോഗസ്ഥ സുധ പിള്ളയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെ ഇതിനായി നിയോഗിച്ചു .

കിഫ്ബിയുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുക, ഭരണപരമായ നിലവാരം മെച്ചപ്പെടുത്തുക, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം നൽകാനുള്ള ശേഷി വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാർ പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ധനകാര്യ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

കിഫ്ബിയുടെ സാമ്പത്തിക, ഭരണ, പ്രവർത്തന ചട്ടക്കൂടുകൾ വിശദമായി പരിശോധിക്കാനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികൾ നിർദേശിക്കാനും സമിതിക്ക് ചുമതലയുണ്ട്. മൂന്ന് മാസത്തിനകം സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.

സുധ പിള്ള അധ്യക്ഷയായ സമിതിയിൽ രാജ്യത്തെ പ്രമുഖ സാമ്പത്തിക, ഭരണ വിദഗ്ധരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫെഡറൽ ബാങ്ക് മുൻ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ശ്യാം ശ്രീനിവാസൻ, അസോസിയേഷൻ ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ മുൻ ചെയർമാനും കെകെസി ആൻഡ് അസോസിയേറ്റ്സ് പാർട്ണറുമായ നിലേഷ് വികംസെ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയിലെ (സിഎജി) ഓഡിറ്റ് ബോർഡ് മുൻ ഡയറക്ടറും റിട്ടയേർഡ് ഐഎഎഎസ് ഉദ്യോഗസ്ഥയുമായ എച്ച് ശുഭലക്ഷ്മി നാരായണൻ, മുൻ കേന്ദ്ര റവന്യൂ സെക്രട്ടറി തരുൺ ബജാജ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ

വിദഗ്ധ സമിതിയെ സഹായിക്കുന്നതിനായി പ്രത്യേക ആഭ്യന്തര ഏകോപന, സെക്രട്ടേറിയറ്റ് സംവിധാനവും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇതിൻ്റെ കൺവീനർ. ഗതാഗത വകുപ്പ് സെക്രട്ടറി അനുപമ ടി വി, ധനകാര്യ വകുപ്പിലെ ഒഎസ്ഡി സച്ചിൻ കുമാർ യാദവ്, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തിലകൻ കെ പി കെ എന്നിവരും ഈ സംഘത്തിൻ്റെ ഭാഗമായി പ്രവർത്തിക്കും.

സമിതിക്ക് ആവശ്യമായ ഗവേഷണങ്ങൾ, സാമ്പത്തിക വിശകലനങ്ങൾ, സാങ്കേതിക വിവരങ്ങൾ, മറ്റ് സെക്രട്ടേറിയൽ ജോലികൾ എന്നിവയ്ക്കായി ധനകാര്യ വകുപ്പിൽ നിന്നും സംസ്ഥാന പ്ലാനിങ് ബോർഡിൽ നിന്നും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയോഗിക്കാൻ ധനകാര്യ വകുപ്പിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കിഫ്ബിയ്ക്കെതിരെ വലിയ തരത്തിലുള്ള ആക്ഷേപം യുഡിഎഫ് ഉന്നയിച്ചിരുന്നു.. കിഫബിയുടെ യുടെ പ്രവർത്തനത്തിൽ സുതാര്യത ഇല്ലെന്നായിരുന്നു പ്രധാന ആരോപണം.. ഈ സാഹചര്യത്തിലാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ഉടനെ കിഫ്ബി ഉടച്ചുവാർക്കുന്നതിന് തീരുമാനമെടുത്തത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News