ലോകത്തെ മികച്ച മാതൃകകളും മാറ്റങ്ങളും കായംകുളത്തെത്തിക്കുമെന്ന് മന്ത്രി എം ലിജു
Alappuzha , 14 ജൂലൈ (H.S.) പുതുതലമുറയ്ക്ക് ഭാവിയിലെ സ്വപ്നങ്ങളെക്കുറിച്ചറിയാൻ അവസരമൊരുക്കുമെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ലോകത്തെ മികച്ച മാതൃകകളും മാറ്റങ്ങളും കായംകുളത്തെത്തിക്കും. പുതുതലമുറയുടെ സ്വപ്നങ്ങളും ആശയങ്ങളും സാക്ഷാത്കരിക്ക
EXCISE MINISTER M LIJU


Alappuzha , 14 ജൂലൈ (H.S.)

പുതുതലമുറയ്ക്ക് ഭാവിയിലെ സ്വപ്നങ്ങളെക്കുറിച്ചറിയാൻ അവസരമൊരുക്കുമെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ലോകത്തെ മികച്ച മാതൃകകളും മാറ്റങ്ങളും കായംകുളത്തെത്തിക്കും. പുതുതലമുറയുടെ സ്വപ്നങ്ങളും ആശയങ്ങളും സാക്ഷാത്കരിക്കാൻ ഒപ്പമുണ്ടാകുമെന്നും മന്ത്രി. വിദ്യാഭ്യാസ, കലാ, കായിക രംഗങ്ങളിൽ മികവ് പ്രകടിപ്പിച്ചവർക്കുള്ള 'മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്' വിതരണച്ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഡിജിറ്റൽ ഡിവൈഡിന്റെ കാലം കഴിഞ്ഞ് നോളജ് ഡിവൈഡിന്റെ കാലത്തേക്ക് കടന്നിരിക്കുന്നു. ലോകത്താകമാനം നടക്കുന്ന മാറ്റങ്ങൾ നമ്മുടെ കുട്ടികൾക്കും അറിയാൻ കഴിയണം. കായംകുളത്തിന്റെ പുതുതലമുറ സ്വപ്നം കാണുകയാണ്. പുതുതലമുറയ്ക്ക് ഭാവിയിലെ സ്വപ്നങ്ങളെക്കുറിച്ച് അറിയാൻ അവസരമൊരുക്കണം. ഇതിനായി ലോകത്തെ മികച്ച മാതൃകകളും മാറ്റങ്ങളും കായംകുളത്ത് കൊണ്ടുവരും. കുട്ടികളുടെ സ്വപ്നങ്ങളും ആശയങ്ങളും സാക്ഷാത്കരിക്കാൻ ഒപ്പമുണ്ടാവും. വേരുകളിലൂന്നി നിൽക്കുന്ന, പ്രലോഭനങ്ങളെ ചെറുക്കുന്ന നവസൃഷ്ടാക്കളാകും കായംകുളത്തിന്റെ പുതുതലമുറയെന്നും മന്ത്രി പറഞ്ഞു.

ലോകം നശിപ്പിക്കുന്ന ലഹരിയെ ചെറുത്തുനിർത്താൻ ഓരോരുത്തരും തയ്യാറാകണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ എംപി പറഞ്ഞു. മക്കളാൽ കൊല്ലപ്പെടുന്ന അച്ഛനമ്മമാരുടെ വാർത്തകളാണ് നാം കേൾക്കുന്നത്. നമ്മുടെ ബോധം നശിപ്പിക്കുന്ന വസ്തുക്കളെയും ആളുകളെയും ചെറുക്കാൻ നമ്മൾ തയ്യാറാവണം. വലിയൊരു പോരാട്ടത്തിന്റെ ഭാഗമാവാൻ വിദ്യാർഥികൾ കൂടി അണിനിരക്കേണ്ട കാലമാണിത്.

നാടിനെ പുതിയ തലമുറയ്ക്ക് വേണ്ടി ഒരുക്കുകയാണ് കായംകുളം എംഎൽഎ. 'Proud Kayamkulam' നാടിന്റെ മേൽവിലാസമായിരിക്കും പരിശ്രമങ്ങളിൽ നിന്ന് പിറകോട്ട് പോകാതെ നിന്നതിനാലാണ് ഈ മണ്ണിന്റെ ചരിത്രം മാറ്റിയെഴുതാൻ കായംകുളം എംഎൽഎയ്ക്ക് കഴിഞ്ഞതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അഭിപ്രായവ്യത്യാസമുണ്ടെങ്കിലും സൗഹാർദത്തോടെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ശാസ്ത്രവും സാങ്കേതികവിദ്യയും കൊണ്ട് കാര്യമില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ പറഞ്ഞു. കടന്നുകാണാൻ കഴിവുള്ളവരായി മാറുമ്പോൾ പുതുതലമുറയിൽ പ്രതിഭകളുണ്ടാകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ആലപ്പുഴ എസ്ഡി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. സജിത്ത് ഏവൂരേത്ത് പറഞ്ഞു. ചടങ്ങിൽ പത്മശ്രീ ജി ദേവകിയമ്മയെ ആദരിച്ചു.

കായംകുളം നിയോജക മണ്ഡലത്തിൽ നിന്ന് SSLC, ഹയർ സെക്കന്ററി, CBSE 10, 12, ICSE, ISC പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്കും ഉന്നത ബിരുദം നേടിയവർക്കും കലാ-കായിക രംഗത്തെ മികച്ച പ്രതിഭകൾക്കുമായാണ് സഹകരണ-എക്സൈസ് മന്ത്രി എം ലിജു 'മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്' ഏർപ്പെടുത്തിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News