Enter your Email Address to subscribe to our newsletters

Alappuzha , 14 ജൂലൈ (H.S.)
ഉസ്ബെക്കിസ്ഥാനിൽ വച്ച് ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സൂപ്രഭ ഭവനിൽ ബസന്തിൻ്റെയും മിനിയുടെയും മകൾ സാവരിയ ബസന്ത് ലവ് ജിഹാദിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേരള സർക്കാർ അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്നും നാളിതുവരെ നടന്നിട്ടുള്ള ഇത്തരം കാര്യങ്ങളിൽ വിശദമായ പൊലീസ് അന്വേഷണം നടത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ പി ശശികല.
ഭാരതവും ഉസ്ബെക്കിസ്ഥാനും തമ്മിൽ നിലവിലുള്ള കുറ്റവാളികളെ കൈമാറുവാനുള്ള കരാർ ഉപയോഗപ്പെടുത്തി സദറുൽ അനമിനെ ഭാരതത്തിലെത്തിച്ച് കൃത്യമായ വിചാരണ നടപടികൾ നടത്താൻ സാധിക്കണം. രണ്ട് വിദേശ വിദ്യാർത്ഥികൾ ഉൾപ്പെട്ട ഒരു കേസിന് ഉസ്ബെക്കിസ്ഥാനിൽ അർഹിക്കുന്ന പ്രാധാന്യം കിട്ടണമെന്നില്ല. തന്നെയുമല്ല പ്രതി രക്ഷപ്പെട്ട വിദേശരാജ്യങ്ങളിലേക്ക് കടക്കുവാനുമുള്ള സാധ്യത നില നിൽക്കുന്നുണ്ട്.
പ്രണയ കെണിയിൽപെടുത്തി പെൺകുട്ടികളെ മതം മാറ്റാൻ നിർബന്ധിക്കുകയും അതിനു തയ്യാറാകാത്തവരെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയും, അല്ലെങ്കിൽ പെൺകുട്ടികൾ ചെയ്യുന്നതുമായ സംഭവങ്ങൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും അവര് വ്യക്തമാക്കി.
ഇതിനെതിരെ കേരള സമൂഹം ജാഗ്രത പുലർത്തി പുതുതലമുറയിലെ പെൺകുട്ടികളെ ബോധവൽക്കരണം നടത്തണം. കേരളം മാറി മാറി ഭരിച്ച സർക്കാരുകളോ അവയ്ക്ക് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടികളോ ഈ വിഷയത്തിൽ ചെറുവിരൽ അനക്കാൻ തയ്യാറായിട്ടില്ല. ലവ് ജിഹാദ് എന്ന ഒരു കാര്യം ഉണ്ടെന്നു സമ്മതിക്കാൻ പോലും അവർക്ക് ഭയമാണ്.
ജിഹാദി ശക്തികളുടെയും മുസ്ലിം മതമൗലിക വാദികളുടെയും ഇംഗിതം പോലെ മത രാഷ്ട്രം സൃഷ്ടിക്കുന്നതിന് സഹായം ചെയ്യുന്ന നിലപാടാണ് ഇരു മുന്നണികൾക്കും മാധ്യമങ്ങളും ഈ കാര്യത്തിൽ കുറ്റകരമായ മൗനം പുലർത്തുന്നു. ബ്രിട്ടനിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയ കെണിയിൽപെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്ത കുപ്രസിദ്ധമായ പാകിസ്താനി ഗ്രൂമിങ് ഗ്യാങ്ങുകളുടെ സ്വഭാവത്തോടുകൂടിയാണ് ലൗ ജിഹാദ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്.
ഇത്തരത്തിൽ അത്യന്തം ഗുരുതരമായ ഈ സാമൂഹ്യ പ്രശ്നം പൊതു സമൂഹത്തിനു മൂന്നിൽ കൊണ്ടു വരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ പി ശശികല, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എസ് ചന്ദ്രശേഖരൻ, സംസ്ഥാന സമിതി അംഗം ശശി കുമാർ, മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി അംബികാ സോമൻ തുടങ്ങിയവർ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR