മുല്ലപ്പെരിയാറില് ജലനിരപ്പ് ഉയരാൻ സര്വ്വമത പ്രാര്ഥനയുമായി തമിഴ്നാട്ടിലെ കര്ഷകര്; അഞ്ച് ജില്ലകളില് കൃഷി പ്രതിസന്ധിയില്
thekkady, 14 ജൂലൈ (H.S.) തേക്കടി: മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു കിടക്കുന്ന സാഹചര്യത്തില്, അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്ധിക്കുന്നതിനായി സര്വ്വമത പ്രാര്ഥനയുമായി തമിഴ്നാട്ടിലെ കര്ഷക സംഘടനകള്. മുല്ലപ്പെരിയാറില് നിന്
മുല്ലപ്പെരിയാറില് ജലനിരപ്പ് ഉയരാൻ സര്വ്വമത പ്രാര്ഥനയുമായി തമിഴ്നാട്ടിലെ കര്ഷകര്; അഞ്ച് ജില്ലകളില് കൃഷി പ്രതിസന്ധിയില്


thekkady, 14 ജൂലൈ (H.S.)

തേക്കടി: മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു കിടക്കുന്ന സാഹചര്യത്തില്, അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്ധിക്കുന്നതിനായി സര്വ്വമത പ്രാര്ഥനയുമായി തമിഴ്നാട്ടിലെ കര്ഷക സംഘടനകള്. മുല്ലപ്പെരിയാറില് നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ പ്രധാന സ്പില് വേ ഷട്ടറിന് സമീപമായിരുന്നു കര്ഷകരുടെ കൂട്ടപ്രാര്ഥന. കനത്ത വേനലിനെത്തുടർന്ന് അണക്കെട്ടിലെ വെള്ളം വറ്റിവരണ്ടതോടെ തമിഴ്നാടിന്റെ അതിര്ത്തി ജില്ലകളിലെ കൃഷി പൂർണ്ണമായും പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഈ നടപടി.

സാധാരണയായി എല്ലാ വര്ഷവും ജൂണ് മാസം ആദ്യ വാരത്തോടെ തന്നെ തമിഴ്നാട് മുല്ലപ്പെരിയാറില് നിന്ന് ജലസേചനത്തിനായി വെള്ളം കൊണ്ടുപോയി തുടങ്ങാറുള്ളതാണ്. എന്നാല് ഇത്തവണ ജൂലൈ പകുതിയായിട്ടും അണക്കെട്ടില് ആവശ്യത്തിന് വെള്ളമില്ലാത്തതിനാല് തമിഴ്നാട്ടിലേക്ക് ഇതുവരെ വെള്ളം തുറന്നു വിടാന് സാധിച്ചിട്ടില്ല. നീരൊഴുക്ക് കുറഞ്ഞതോടെ നിലവില് 112 അടി മാത്രമാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇത് തമിഴ്നാടിന് ആവശ്യമായ തോതിൽ വെള്ളം കൊണ്ടുപോകാൻ പര്യാപ്തമല്ല.

മുല്ലപ്പെരിയാറിലെ വെള്ളത്തെ ആശ്രയിച്ച് കൃഷി ഇറക്കുന്ന തമിഴ്നാട്ടിലെ അഞ്ച് അതിര്ത്തി ജില്ലകളിലെ ആയിരക്കണക്കിന് ഏക്കര് കൃഷിയിടങ്ങളാണ് ഇപ്പോള് കടുത്ത പ്രതിസന്ധി നേരിടുന്നത്. തേനി, മധുര, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിലെ കർഷകരാണ് വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. കൃഷി ആവശ്യങ്ങൾക്കായി വിത്തുപാകിയും നിലമൊരുക്കിയും കാത്തിരുന്ന കര്ഷകര്ക്ക് വെള്ളം ലഭിക്കാത്തത് വലിയ തിരിച്ചടിയായി. രണ്ടാം വിളയിറക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കര്ഷക സംഘടനകള് വ്യക്തമാക്കുന്നു. ജലക്ഷാമം തുടര്ന്നാല് വരും ദിവസങ്ങളില് കര്ഷകരുടെ ജീവിതം കൂടുതല് ദുസ്സഹമാകുമെന്ന ആശങ്ക ശക്തമാണ്.

പ്രകൃതി കനിയുമെന്ന പ്രതീക്ഷയില് ഒടുവിലാണ് കര്ഷകര് ഒത്തുചേര്ന്ന് സര്വ്വമത പ്രാര്ഥന നടത്തിയത്. വരും ദിവസങ്ങളില് ക്യാച്ച്മെന്റ് ഏരിയകളില് ശക്തമായ മഴ പെയ്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുമെന്നും, അതുവഴി തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് വീണ്ടും ജീവജലം ഒഴുകിയെത്തുമെന്നുമാണ് കര്ഷകരുടെ വിശ്വാസവും പ്രാര്ഥനയും. വരും ദിവസങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തെയും മഴ ലഭ്യതയെയും ഏറെ ഉറ്റുനോക്കുകയാണ് തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് വരുന്ന കർഷക കുടുംബങ്ങൾ.

---------------

Hindusthan Samachar / Roshith K


Latest News