Enter your Email Address to subscribe to our newsletters

Kozhikode , 15 ജൂലൈ (H.S.)
കേരളത്തിൽ മന്ത്രിസഭ പുനസംഘടന ഉടൻ വരുമെന്നും, മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനവുമായി, എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ദില്ലഹിയിൽ നിന്ന് ഒരു ഫോൺ കോൾ. വയനാട് എംപിയുടെ ഓഫിസിൽ നിന്നാണെന്ന് പറഞ്ഞാണ് വിളിച്ചത്. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർ സെൽ അന്വേഷണം തുടങ്ങി.
അന്വേഷണം നടക്കുന്ന വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനില്ല എന്ന നിലപാടിലാണ് വിദ്യ ഉള്ളത്. നിരവധി എംഎൽഎമാരെ ഈ വിധത്തിൽ തട്ടിപ്പുകാർ ബന്ധപ്പെട്ടെന്നും, നേതൃത്വത്തിൻ്റെ അറിവോടെയാണ് ഈ പരാതി ഇപ്പോൾ നൽകിയിരിക്കുന്നതും എംഎൽഎ ഇ ടിവി ഭാരതിനോട് പറഞ്ഞു. പല രീതിയിലാണ് സൈബർ തട്ടിപ്പിനുള്ള നീക്കങ്ങൾ നടക്കുന്നത്. കോഴിക്കോട് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെയും ഇത്തരത്തിൽ ചതിയിൽ വീഴ്ത്താൻ ഒരു ശ്രമം നടന്നു.
കഴിഞ്ഞ കുറെ ദിവസങ്ങൾക്ക് മുൻപ് ഒരു കോൾ ഡൽഹിയിൽ നിന്നാണെന്ന് പറഞ്ഞു വന്നു. നമുക്ക് അറിയാം, സൊസൈറ്റിയിൽ ഇത്തരം തട്ടിപ്പുകൾ ഒരുപാട് നടക്കുന്നുണ്ട്. അപ്പോൾ പാർട്ടിയോട് ഇങ്ങനെ ഒരു വിഷയം ഉണ്ടായി എന്ന് പറഞ്ഞു. അതിനുശേഷം വിവരം പൊലീസിൽ അറിയിക്കാൻ വേണ്ടി ലീഡർഷിപ്പ് തന്നെയാണ് ആവശ്യപ്പെട്ടത്. അങ്ങനെ പൊലീസിൽ എഫ്ഐആർ ഇട്ടു. ഇങ്ങനെ പല ആളുകളെയും വിളിക്കുന്നുണ്ട്, പല ആളുകളെയും ഈ രീതിയിൽ തട്ടിപ്പ് നടത്താനും തെറ്റിദ്ധരിപ്പിക്കാനും ഒക്കെയുള്ള ശ്രമം നടക്കുന്നുണ്ട്. അപ്പോൾ അത്തരം ആളുകളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാൻ വേണ്ടിയിട്ടാണ് പരാതി നൽകിയത്, എന്ന് വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു.
മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാം
മൂന്ന് കോടി രൂപ നൽകണമെന്നായിരുന്നു അവർ പറഞ്ഞത് അവര്. വളരെ സ്വാഭാവികമായിട്ടും കേരളത്തിൽ ഒരു മന്ത്രിസഭ പുനസംഘടനയ്ക്ക് സാധ്യതയില്ല എന്ന് എല്ലാവർക്കും അറിയാം. അത് മാത്രമല്ല, കോൺഗ്രസ് പാർട്ടിയിൽ മന്ത്രിമാരെ തീരുമാനിക്കുന്നതൊന്നും പൈസ വാങ്ങിയിട്ടല്ല എന്ന് എല്ലാ ആളുകൾക്കും അറിയാം. പക്ഷേ ഇതൊന്നും അറിയാത്ത ആളുകളാണ് ഇത്തരം കാര്യങ്ങളുമായിട്ട് വിളിക്കുന്നത്. പല ആളുകളും തെറ്റിദ്ധരിപ്പിക്കപ്പെടും. അറിയാത്ത ആളുകൾ, പുതിയ എംഎൽഎആയി വരുന്നവർക്ക് ഒരുപാട് പ്രശ്നങ്ങളൊക്കെ ഉണ്ടാകും. ആ സ്പോട്ടിൽ തന്നെ ഇങ്ങനെ ഒരു കോൾ വന്നു എന്ന് അറിയിക്കേണ്ട ആളുകളെ അറിയിച്ചിട്ടുണ്ട്.
ഹൈക്കമാൻഡ് എന്നുള്ള രീതിയിലാണ് പറഞ്ഞത്. വിളിക്കുന്ന ആളുകൾ ആരാണെന്ന് അറിയാൻ വേണ്ടിയിട്ടും, അത് കൃത്യമായിട്ട് അവർക്കെതിരെ നടപടി എടുക്കാൻ വേണ്ടിയിട്ടുമാണ് പൊലീസിൽ പരാതി കൊടുത്തിട്ടുള്ളത്. പൊലീസ് അന്വേഷണം അത് അതിൻ്റേതായ രീതിയിൽ നടക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. ഇതൊരു മാധ്യമ വാർത്തയാക്കണം എന്ന രീതിയിലുള്ള ഒരു താല്പ്പര്യമൊന്നും, ഒരു ജനപ്രതിനിധി എന്ന രീതിയിൽ എനിക്ക് ഉണ്ടായിട്ടില്ല. ഈ ആളുകളെ പുറത്തു കൊണ്ടുവരുക എന്നുള്ളതാണ് നമ്മുടെ എല്ലാവരുടെയും ആവശ്യം. ഇത് വാർത്തയാകുന്നതോടു കൂടി പ്രതികളായി നിൽക്കുന്ന ആളുകൾക്ക് അടക്കം രക്ഷപ്പെടാനുള്ള ഒരു സാഹചര്യം നമ്മളായിട്ട് ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നതെന്നും വിദ്യാ ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
വയനാട് എംപിയുടെ ഓഫിസിൽനിന്നാണെന്ന് പറഞ്ഞ് കോൾ
ജൂലയ് ആറിനായിരുന്നു സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനവുമായി വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് ഡൽഹിയിൽനിന്ന് ഫോൺവിളി വന്നത്. വയനാട് എംപിയുടെ ഓഫിസിൽനിന്നാണെന്ന് പറഞ്ഞാണ് വിളിച്ചത്. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർസെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൈബർ തട്ടിപ്പിനു ശ്രമിച്ചെന്നാണ് പരാതി.
വാട്സാപ്പ് ആപ്പ് കോൾ ആയിരുന്നു വന്നത്. വയനാട് എംപിയുടെ ഓഫിസിൽനിന്ന് രാജ്കുമാറാണെന്നാണ് പരിചയപ്പെടുത്തിയത്. ജില്ലയിലെ ഒരു എംപിയാണ് ഫോൺ നമ്പർ തന്നതെന്നും പറഞ്ഞു. ഇംഗ്ലീഷിലായിരുന്നു സംസാരം. സംഭാഷണം നീണ്ടപ്പോൾ സംശയം തോന്നിയ എംഎൽഎ പണംതരാമെന്ന് വാഗ്ദാനം ചെയ്തു. പിന്നീട്, ഫോൺനമ്പർ നൽകിയെന്ന് പറഞ്ഞ എംപിയെ കാര്യങ്ങൾ ധരിപ്പിച്ചു. എഐസിസി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ വാങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ ഇരുവരും പാർട്ടി ആസ്ഥാനവുമായും പ്രിയങ്കാ ഗാന്ധി എംപിയുടെ ഓഫിസുമായും ബന്ധപ്പെട്ടു. ഓഫിസിൽ നിന്ന് ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ 11 ന് സൈബർസെല്ലിൽ പരാതി നൽകുകയായിരുന്നു. ഡൽഹിയിൽനിന്നാണ് വിളി വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിൻ്റെ എക്കാലത്തെയും മികച്ച കോട്ടയായിരുന്ന എലത്തൂരിൽ ആദ്യമായാണ് ഒരു കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുന്നത്. എംഎൽഎ ആയതിന് പിന്നാലെ മന്ത്രിസഭാ ചർച്ചകളിൽ ഇടയ്ക്ക് വിദ്യാ ബാലകൃഷ്ണൻ്റെ പേരും ഉയർന്നുവന്നിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR