Enter your Email Address to subscribe to our newsletters

Thiruvananthapuram , 15 ജൂലൈ (H.S.)
സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാഫലം ഈ മാസം 17ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഔദ്യോഗിക തീരുമാനം ഇതുവരെ വന്നിട്ടില്ലെങ്കിലും ഫലപ്രഖ്യാപനത്തിനുള്ള അന്തിമഘട്ട ഒരുക്കങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ്.
ഫലം പ്രഖ്യാപിച്ചാൽ ഹയർ സെക്കൻഡറി എജ്യുക്കേഷൻ ഡയറക്ടറേറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ results.hse.kerala.gov.in, dhsekerala.gov.in, keralaresults.nic.in എന്നിവയിലൂടെ വിദ്യാർഥികൾക്ക് മാർക്ക് അറിയാൻ കഴിയും. വെബ്സൈറ്റിലെ ഹോം പേജിലുള്ള 'കേരള പ്ലസ് വൺ റിസൾട്ട് 2026' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റോൾ നമ്പറും ജനനത്തീയതിയും നൽകിയാൽ ഫലം സ്ക്രീനിൽ തെളിയും. ഇതിന് പുറമെ ഡിജിലോക്കർ സംവിധാനം വഴിയും എസ്.എം.എസ് വഴിയും ഫലം പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. മാർക്ക് മെമ്മോ ഡൗൺലോഡ് ചെയ്ത് പി.ഡി.എഫ് രൂപത്തിൽ സൂക്ഷിക്കാൻ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കണം. മാർക്കിൽ എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കിൽ ഉടൻ തന്നെ സ്കൂൾ അധികൃതരുമായി ബന്ധപ്പെടണം.
കേരള പ്ലസ് വണ് പരീക്ഷാഫലം2026; എങ്ങനെ ഡൗണ്ലോഡ് ചെയ്യാം?
ഹയര് സെക്കന്ഡറി ഡയറക്ടറേറ്റ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളില് ഫലം അപ്ലോഡ് ചെയ്യും. ഇനിപ്പറയുന്ന വിധത്തില് ഫലം ഡൗണ്ലോഡ് ചെയ്യാനാകും.
ഡിഎച്ച്എസ്ഇ ഔദ്യോഗിക വെബ്സൈറ്റുകളായ results.hse.kerala.gov.in, dhsekerala.gov.in or keralaresults.nic.in.എന്നിവയില് കടക്കുക
ഹോം പേജിലുള്ള കേരള പ്ലസ് വണ് റിസള്ട്ട് 2026 എന്നതില് ക്ലിക്ക് ചെയ്യുക
റോള് നമ്പരും ജനനത്തീയതിയും നല്കുക
പിന്നീട് മറ്റ് അവശ്യ വിവരങ്ങളും ചേര്ക്കുക
പതിനൊന്നാം ക്ലാസ് ഫലം സ്ക്രീനില് തെളിയും
പിന്നീട് ഡൗണ്ലോഡ് എന്ന ഓപ്ഷനില് ക്ലിക്ക് ചെയ്ത് പരീക്ഷഫലവും മാര്ക്ക് മെമ്മോയും എടുക്കാവുന്നതാണ്.
കുട്ടികള് തങ്ങളുടെ മാര്ക്കിന്റെ പിഡിഎഫ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
ഇക്കുറി 4,11,025 കുട്ടികളാണ് പതിനൊന്നാം ക്ലാസ് പരീക്ഷ എഴുതിയത്. ഇംപ്രൂവ്മെന്റ് പരീക്ഷ 3,41,222 കുട്ടികളും എഴുതി. 1984 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഗള്ഫ് മേഖലയില് ഏഴ് കേന്ദ്രങ്ങളും ലക്ഷദ്വീപില് ഒന്പതും മാഹിയില് രണ്ടും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു.
വൊക്കേഷണല് ഹയര് സെക്കന്ഡറി ആദ്യ വര്ഷ പരീക്ഷ
26,829 വിദ്യാര്ത്ഥികളാണ് വൊക്കേഷണല് ഹയര് സെക്കന്ഡറി ആദ്യ വര്ഷ പരീക്ഷ എഴുതിയത്. 26826 കുട്ടികള് രണ്ടാം വര്ഷം രജിസ്റ്റര് ചെയ്തിട്ടുണ്ട്. വൊക്കേഷണല് ഹയര് സെക്കന്ഡറി പരീക്ഷകള്ക്കായി 389 കേന്ദ്രങ്ങള് ഒരുക്കിയിരുന്നു. വൊക്കേഷണല് ഹയര് സെക്കന്ഡറി മൂല്യനിര്ണയത്തിനായി എട്ട് കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. 3700 അധ്യാപകരെയാണ് പരീക്ഷാ ചുമതലകള്ക്കായി വിന്യസിച്ചിരുന്നത്.
മാര്ക്കില് എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കില് കുട്ടികള് ഉടന് തന്നെ സ്കൂള് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.
കഴിഞ്ഞ കൊല്ലം സയന്സ് വിഭാഗത്തില് 68.69 ആയിരുന്നു വിജയശതമാനം. ഹ്യൂമാനിറ്റീസില് 50.57ശതമാനം കുട്ടികള് വിജയിച്ചു. കൊമേഴ്സില് 59.64ശതമാനം കുട്ടികളും പരീക്ഷ പാസായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR