ഗവണ്മെന്റ് പ്ലീഡര് നിയമനത്തില് വിവാദം അനാവശ്യം; ലോയേഴ്സ് കോണ്ഗ്രസ് നിര്ദ്ദേശിച്ചവരെയാണ് നിയമിച്ചത്; മുഖ്യമന്ത്രി
Thiruvanathapuram, 15 ജൂലൈ (H.S.) ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കോളജ് പഠനകാലത്ത് എസ്എഫ്‌ഐ, എബിവിപി പ്രവര്‍ത്തകരായിരുന്ന രണ്ടുപേരെ പ്ലീഡര്‍മാരായി നിയമിച്ചു എന്നതാണ് പ്രധാ
VD Satheeshan


Thiruvanathapuram, 15 ജൂലൈ (H.S.)

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കോളജ് പഠനകാലത്ത് എസ്എഫ്‌ഐ, എബിവിപി പ്രവര്‍ത്തകരായിരുന്ന രണ്ടുപേരെ പ്ലീഡര്‍മാരായി നിയമിച്ചു എന്നതാണ് പ്രധാന ആരോപണം. എന്നാല്‍ ഈ പേരുകള്‍ സര്‍ക്കാരിന് നിര്‍ദേശിച്ചത് കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ആണ്. ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയും ഹൈക്കോടതി യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി നല്‍കിയ പട്ടികയിലാണ് വിവാദമായ രണ്ടുപേരുടെ പേരുകളുമുള്ളത്. അല്ലാതെ തിരുവനന്തപുരം ലോ കോളജ് കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയല്ല പ്ലീഡര്‍മാരെ തീരുമാനിക്കുന്നത്.

പട്ടിക ലഭിച്ചയുടനെ പേരുകള്‍ അന്ധമായി അംഗീകരിക്കുകയല്ല ചെയ്തത്. ഇരുവരും ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിലെ അംഗങ്ങളും തികഞ്ഞ പ്രാഗത്ഭ്യമുള്ള അഭിഭാഷകരുമാണ്. ഇവരുടെ പശ്ചാത്തലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷമാണ് നിയമനം നല്‍കിയത്. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായവും ഇതില്‍ തേടിയിരുന്നു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് മുന്നില്‍ ഇതുവരെ യാതൊരുവിധ പരാതികളും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ മാത്രമാണ് ഇത്തരം പരാതികള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതികളില്‍ മികച്ച അഭിഭാഷകരെയാണ് ആവശ്യമെന്നും നിയമനത്തിനായി സിപിഎമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ പോഷക സംഘടനകളുടെ അനുമതി തേടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മില്‍ നിന്നും വന്ന അഞ്ചുപേര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവരാണെന്നും ബിജെപിയില്‍ നിന്നും ഒരാള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് യാതൊരു നടപടിക്രമവുമില്ലാതെയാണ് 16 പേരെ പ്ലീഡര്‍മാരായി നിയമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കിഫ്ബി സമിതിയെ സഹായിക്കാന്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചതില്‍ ഒരു ക്രമവിരുദ്ധതയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്ന തന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്യുന്നത്. തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനം മാത്രമാണതെന്നും അതില്‍ യാതൊരുവിധ അനൗചിത്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം നേതാവ് പി. രാജീവ് ചിന്തകനും ബുദ്ധിജീവിയും എഴുത്തുകാരനുമാണെന്നും താന്‍ ഒരു സാധാരണക്കാരനാണെന്നും പറഞ്ഞ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ശൈലിയല്ല തന്റേതെന്നും പരിഹസിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News