സംസ്ഥാനത്ത് പവര് കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യം; മന്ത്രി സണ്ണി ജോസഫ്
Kannur, 15 ജൂലൈ (H.S.) സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമെന്ന് മന്ത്രി സണ്ണി ജോസഫ്. മുന്‍ വര്‍ഷത്തെക്കാള്‍ ഉപയോഗം കൂടുകയും ആഭ്യന്തര ഉല്‍പാദനം കുറയുകും ചെയ്തു. വൈദ്യുത വിപണിയിലെ വിലക്കയറ്റവും വേനല്‍ക്കാലത്ത് മറ്റു സം
Sunny Joseph


Kannur, 15 ജൂലൈ (H.S.)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമെന്ന് മന്ത്രി സണ്ണി ജോസഫ്. മുന്‍ വര്‍ഷത്തെക്കാള്‍ ഉപയോഗം കൂടുകയും ആഭ്യന്തര ഉല്‍പാദനം കുറയുകും ചെയ്തു. വൈദ്യുത വിപണിയിലെ വിലക്കയറ്റവും വേനല്‍ക്കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് മടക്കി നല്‍കേണ്ടി വരുന്നതും പ്രതിസന്ധി കൂട്ടി. യുഡിഎഫ് കാലത്തെ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും സോളാര്‍ വൈദ്യുതി രാത്രിയിലേക്ക് സംഭരിക്കാനാകാത്തതും പ്രതിസന്ധിക്ക് കാരണമായി. എസി, അലങ്കാര വിളക്കുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രണിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ഇടപെടലും നടത്തുന്നുവെന്നും മന്ത്രി വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി കാരണം ഇന്ന് രാത്രിയും പവര്‍ കട്ട് നടപ്പാക്കിയ വൈകുന്നേരത്തെ പീക്ക് സമയത്ത് സംസ്ഥാന വ്യാപക പവര്‍ കട്ടിന് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. ആവശ്യമായ അളവില്‍ വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ലഭ്യമാകാതിരുന്നതിനാല്‍ രാത്രി 07:15 മുതല്‍ 12:15 വരെ സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം കെ എസ് ഇ ബി നടപ്പാക്കി

---------------

Hindusthan Samachar / Sreejith S


Latest News