കേരളാ വഖഫ് ബോര്ഡിനു മേല് ഹൈക്കോടതിയുടെ നിയന്ത്രണ
Kochi, 15 ജൂലൈ (H.S.) കേരളാ വഖഫ് ബോര്‍ഡിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. വഖഫ് ബോര്‍ഡ് രൂപീകരിച്ചത് നിയമപരമായിട്ടല്ലെന്നും അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങളെടുക്കാന്‍ ബോര്‍ഡിന് അധികാരമില്ലെന്നും ഹൈക്കോടതി വ
Kerala High Court Takes Action Against Sexual Harassment in Film Industry


Kochi, 15 ജൂലൈ (H.S.)

കേരളാ വഖഫ് ബോര്‍ഡിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. വഖഫ് ബോര്‍ഡ് രൂപീകരിച്ചത് നിയമപരമായിട്ടല്ലെന്നും അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങളെടുക്കാന്‍ ബോര്‍ഡിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മൂലധനച്ചെലവുകള്‍ ,ജുഡീഷ്യല്‍ സിറ്റിങ് എന്നിവയ്ക്ക് നിയന്ത്രണമുണ്ട്.

വഖഫ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് എക്സ്-ഓഫീഷ്യോ അംഗമാകേണ്ടതെന്ന് കോടതി വ്യക്തമാക്കി. വഖഫ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ നിയന്ത്രണത്തില്‍ കേരള വഖഫ് ബോര്‍ഡ് താത്ക്കാലികമായി പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സും ബിജെപി സംസ്ഥാന ഉപാധ്യക്ഷനായ ഷോണ്‍ ജോര്‍ജ്ജും നല്‍കിയ പൊതുതാത്പര്യ ഹര്‍ജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു ഷിയ അംഗത്തെ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിക്കാരുടെ വാദവും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി നടപടിയുടെ പശ്ചാത്തലത്തില്‍ നിയമാനുസൃതം ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മുസ്ലിം ഇതര പ്രതിനിധികളെ നിയമിക്കാതിരുന്നത് അനുബന്ധ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലായത് കൊണ്ടാണെന്ന് വഖഫ് ബോര്‍ഡ് പ്രാഥമിക മറുപടി നല്‍കിയെങ്കിലും അത്തരം ഒരു കേസും സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇല്ലെന്ന് വഖഫ് ബോര്‍ഡിന്റെ വാദത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

ക്രൈസ്തവ സംഘടനയായ അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസാണ് മുസ്ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്താതെയാണ് വഖഫ് ബോര്‍ഡ് രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി കോടതിയല്‍ ഹര്‍ജി നല്‍കിയത്. വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിച്ചാണ് നിലവിലെ ബോര്‍ഡ് അംഗങ്ങളുടെ നിയമനം നടത്തിയിരിക്കുന്നതെന്ന് ഹര്‍ജിക്കാരനായ ശ്യാം ദേവരാജ് ആരോപിച്ചിരുന്നു.

നിയമപ്രകാരം ബോര്‍ഡില്‍ രണ്ട് മുസ്ലീം ഇതര അംഗങ്ങളെ നിര്‍ബന്ധമായും നിയമിക്കേണ്ടതുണ്ട്. എന്നാല്‍ ആകെ 11 അംഗങ്ങളുള്ള ബോര്‍ഡില്‍ ഒമ്പത് പേരെ മാത്രമാണ് ആദ്യം നിയമിച്ചത്. ശേഷിക്കുന്ന രണ്ട് അംഗങ്ങളെ പിന്നീട് നിയമിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഈ നടപടി തികച്ചും നിയമവിരുദ്ധമാണെന്നും നിലവിലെ വഖഫ് ബോര്‍ഡ് രൂപീകരണം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വില കൊടുത്ത് വാങ്ങിയ തങ്ങളുടെ കിടപ്പാടം വഖഫ് സ്വത്തായി പ്രഖ്യാപിച്ചതിനെതിരെ മുനമ്പത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ വലിയ പ്രതിഷേധത്തിലായിരുന്നു. റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതോടെ പ്രദേശവാസികള്‍ നടത്തുന്ന സമരം വലിയ ജനശ്രദ്ധയും നേടി. ഇതിനിടെയാണ് ബോര്‍ഡിന്റെ നിയമ സാധുത തന്നെ ചോദ്യം ചെയ്ത് പുതിയ ഹര്‍ജി വന്നത്.

---------------

Hindusthan Samachar / Sreejith S


Latest News