വിഴിഞ്ഞത്ത് സംസ്ഥാനത്തിന്റെ താല്പര്യം ഹനിക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ല ; മുഖ്യമന്ത്രി
Thiruvanathapuram, 15 ജൂലൈ (H.S.) വിഴിഞ്ഞം- എംപവേര്‍ഡ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ താല്‍പര്യം ഹനിക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ . ധൃതി പിടിക്കേണ്ട ഒരു കാര്യവുമില്ല. സുരക്ഷയുമായി ബന്ധപ്പെട്ട കാര
VD Satheeshan


Thiruvanathapuram, 15 ജൂലൈ (H.S.)

വിഴിഞ്ഞം- എംപവേര്‍ഡ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ താല്‍പര്യം ഹനിക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ . ധൃതി പിടിക്കേണ്ട ഒരു കാര്യവുമില്ല. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. അവര്‍ തീരുമാനം എടുത്തു കഴിഞ്ഞാല്‍ സംസ്ഥാനത്തിന് തീരുമാനിക്കാം. കണ്‍സെഷന്‍ എഗ്രിമെന്റ് അനുസരിച്ച് 2019 ലായിരുന്നു പദ്ധതി പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. പണി തീരാത്തതു കൊണ്ട് അഞ്ച് വര്‍ഷം കൂടി പിണറായി സര്‍ക്കാര്‍ നീട്ടിക്കൊടുത്തു. 40 വര്‍ഷത്തെ കരാര്‍ 45 വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊടുക്കുകയാണ് ചെയ്തത്. കണ്‍സെഷന്‍ എഗ്രിമെന്റ് അനുസരിച്ച് വൈകിയാല്‍ ഒരു ദിവസം 12 ലക്ഷം നഷ്ടപരിഹാരം സര്‍ക്കാരിന് നല്‍കണമെന്ന ക്ലോസ് ഉണ്ടായിരുന്നു. അത്തരത്തില്‍ 219 കോടിയാണ് സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്നത്. ഇതെല്ലാം കഴിഞ്ഞ സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു. അത് എന്ത് ഡീല്‍ ആയിരുന്നു? പ്രളയവും കോവിഡും പരിഗണിച്ചാലും അഞ്ച് വര്‍ഷത്തെ ഇളവാണ് നല്‍കിയത്. 43 കോടി നല്‍കണമെന്നതും വൈബിലിറ്റി ഫണ്ടില്‍ അഡ്ജസ്റ്റ് ചെയ്തു. ഈ ഡീലൊക്കെ നടത്തിയ പരിചയം കൊണ്ടാണോ ബാക്കിയുള്ളവരെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത്? ഈ സര്‍ക്കാര്‍ ഒന്നും ചെയ്യാതെയാണ് എല്ലാവരും ആഘോഷിച്ചത്. എംപവേര്‍ഡ് കമ്മിറ്റിയുടെ തീരുമാനം വരുമ്പോള്‍ സംസ്ഥാന താല്‍പര്യം പരിഗണിച്ചുള്ള തീരുമാനം എടുക്കും. കണ്‍സെഷന്‍ എഗ്രിമെന്റ് വായിക്കാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. കുത്തക വരുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കുത്തക വരാതിരിക്കാനുള്ള പ്രൊവിഷന്‍ കണ്‍സെഷന്‍ എഗ്രിമെന്റിലെ 5.8 ലുണ്ട്. കൃത്യമായി പരിശോധിച്ച് മാത്രമെ തീരുമാനിക്കൂ. ഊഹത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ നല്‍കുന്നത്. സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ അത് തെറ്റാണെങ്കില്‍ പറഞ്ഞോളൂ. തീരുമാനം എടുക്കാനുള്ള അവകാശമെങ്കിലും ഞങ്ങള്‍ക്ക് തരണം.

വിഴിഞ്ഞത്തെ എം.ഡിയെ മാറ്റിയത് എന്തിന് എന്നതിനുള്ള കൃത്യമായ മറുപടി അവരുടെ പാര്‍ട്ടിയില്‍ നിന്നു തന്നെ കിട്ടുന്നുണ്ട്. മാറ്റിയതു കൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് സീനിയറായ സി.പി.എം നേതാക്കള്‍ പറഞ്ഞു. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. ഓഹരി കൈമാറുന്നതു കൊണ്ട് കുഴപ്പമില്ലെന്നാണ് ഇപ്പോള്‍ മുന്‍ നിയമമന്ത്രി പറഞ്ഞത്. പിന്നെ എന്താണ് കുഴപ്പം? അവര്‍ ഇപ്പോള്‍ നിലപാട് മാറ്റി. പക്ഷെ അതിനൊന്നും നിങ്ങള്‍ യു ടേണ്‍ എന്ന് പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.ആര്‍ അജിത് കുമാറിന് എതിരായ എസ്.ഐ.ടി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടില്ല. ഡി.ജി.പിയുടെ മുന്നിലുള്ള റിപ്പോര്‍ട്ടില്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും എങ്ങനെയാണ് തീരുമാനം എടുക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് നിങ്ങളില്‍ പലര്‍ക്കും ധൃതിയുണ്ടാകും. ഡി.ജി.പി അറിയിക്കുമ്പോള്‍ അതിനനുസരിച്ച് സര്‍ക്കാര്‍ നടപടി എടുക്കും. ഇതെല്ലാം വാര്‍ത്തകളാണ്. ഓരോ ദിവസവും ഉണ്ടാക്കുന്ന വാര്‍ത്തയാണ്. ഈ വര്‍ത്തയ്ക്ക് എന്ത് പ്രസക്തിയാണുള്ളത്? നിങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് ഞാന്‍ എന്തിനാണ് മറുപടി പറയുന്നത്? സര്‍ക്കാരിന് ഒരു നടപടിക്രമമുണ്ട്. മാധ്യമങ്ങളിലെ വാര്‍ത്ത കണ്ടിട്ട് ഒരു ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനാകില്ല. നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ അയാള്‍ കോടതിയില്‍ പോകും. കോടതിയില്‍ പോകുമ്പോള്‍ ഇതേ മാധ്യമങ്ങള്‍ തന്നെ സര്‍ക്കാരിനെ വിമര്‍ശിക്കും. സര്‍ക്കാരിന് ഒരു നടപടിക്രമമുണ്ട്. അത് പൂര്‍ത്തിയാക്കാതെ നടപടി എടുക്കാനാകില്ല. അജിത് കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത ഉണ്ടാക്കിയത് മാധ്യമങ്ങളാണ്. വാര്‍ത്ത കൊടുത്ത നിങ്ങള്‍ വഴിയിലായി. നടപടിക്രമങ്ങളെ കുറിച്ച് അഭ്യന്തരമന്ത്രി ഭംഗിയായി വിശദീകരിച്ചു. മാധ്യമങ്ങളല്ല, സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. നടപടി സ്വീകരിക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News