ശസ്ത്രക്രിയക്ക് പിന്നാലെ ഒൻപത് വയസുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം.
Kasaragod,16 ജൂലൈ (H.S.) ശസ്ത്രക്രിയക്ക് പിന്നാലെ ഒൻപത് വയസുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേട് ക
DYFI PROTEST KASARGOD


Kasaragod,16 ജൂലൈ (H.S.)

ശസ്ത്രക്രിയക്ക് പിന്നാലെ ഒൻപത് വയസുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേട് കടന്ന് ആശുപത്രി ഗേറ്റിന് മുന്നിലേക്ക് ഓടി കയറിയ പ്രവർത്തകരും പൊലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിൽ പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു. സാധാരണക്കാരന്റെ ആശ്രയമായ സര്ക്കാര് ആശുപത്രികളുടെ വിശ്വാസ്യത തകര്ക്കും വിധം അടിക്കടി ഉയര്ന്നു വരുന്ന അനാസ്ഥയില് കര്ശന നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്ഐയുടെ മാർച്ച്.

അതേ സമയം കുട്ടി മരിച്ചത് ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത് എത്തി. ബേഡകം തലേക്കുന്ന് സ്വദേശി അഷ്റഫ് സഖാഫി– ബുഷ്റ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരിച്ചത്. പൊക്കിൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് ഇയാസിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഉച്ചയ്ക്ക് 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. അതേ സമയം പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് സൂചന.

ഗവൺമെൻ്റിൻ്റെ അനാസ്ഥയെന്ന് ഡിവൈഎഫ്ഐ നേതാവ്

ഒന്പത് വയസുകാരൻ്റെ മരണത്തിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി രജീഷ് വെള്ളാട്ട്. ഇയാസിൻ്റെ കുടുംബത്തെ ഡിവൈഎഫ്ഐ സന്ദർശിച്ചു. വളരെ ആരോഗ്യത്തോടെയിരുന്ന കുട്ടിയായിരുന്നു. കുട്ടിയുടെ പൊക്കിൾ കുടിയിൽ നിന്നും വെള്ളം പോകുന്നതായിരുന്നു പ്രശ്നം. മൈനറായ സർജറിയിലൂടെ പരിഹരിക്കാന് കഴിയുന്ന ആ പ്രശ്നത്തെ കുറ്റകരമായ അനാസ്ഥയയിലൂടെ കുഞ്ഞിൻ്റെ ജീവന് നഷ്ടമാകുന്ന നിലയിൽ എത്തിച്ചെന്നും കഴിഞ്ഞ രണ്ട് മാസമായി യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഈ അനാസ്ഥകൾ തുടർകഥകളായി മാറുകയാണെന്നും രജീഷ് വെള്ളാട്ട് പറഞ്ഞു.

കേരളത്തിലെ ആരോഗ്യ മന്ത്രി ഈ പ്രശ്നങ്ങളിൽ ഉത്തരവാദിത്വമില്ലെന്നാണ് പറയുന്നത്. ഉത്തരവാദിത്വത്തോടെ ഇത്തരം പിഴവുകൾ ചൂണ്ടികാണിച്ച് അത് തിരുത്തുന്നതിന് വേണ്ടി ഇടപെടേണ്ടത് ഗവൺമെൻ്റാണ്. എന്നാൽ ഈ ഗവഷമെൻ്റ് അനാസ്ഥയാണ് കാണിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നത് കേരളത്തിലെ കുത്തക ആശുപത്രികളുടെ പണം കൂടി കൈപറ്റികൊണ്ടാണ്. കേരളത്തിലെ പുതിയ ആരോഗ്യ രംഗത്തെ തകർക്കുകയെന്നത് ഈ സർക്കാരിൻ്റെ അജണ്ഡയാണെന്ന് സംശയിച്ച് പോവുകയാണെന്നും രജീഷ് പറഞ്ഞു.

യുഡിഎഫിൻ്റെ പ്രകടന പത്രികയുടെ ഭാഗമായ 25 ലക്ഷം ഇന്ഷുറന്സ് ഉൾപ്പെടെയുള്ള സ്വകാര്യ കുത്തകകളെ സഹായിക്കുന്ന നിലപാടുകളുൾപ്പെടെ സംശയിക്കാവുന്ന എല്ലാ സാഹചര്യവും നമുക്ക് മുന്നിലുണ്ട്. കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ ഭീമന്മാരുടെ കൈകളിലേക്ക് എറിഞ്ഞ് കൊടുക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്നും ഡിവൈഎഫ്ഐ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക മെഡിക്കൽ ടീം രൂപീകരിക്കാന് ആവശ്യം

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് ടീമിനെ രൂപീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. കുടുംബത്തിന് അടിയന്തര ധന സഹായം നൽകുവാനും കുട്ടിയുടെ സഹോദരങ്ങളുടെ പഠനമുൾപ്പെടെയുള്ള ചുമതലകൾ ഏറ്റെടുക്കാന് സർക്കാർ തയ്യാറാകണമെന്നും ആവശ്യങ്ങൾ നിറവേറിയില്ലെങ്കിൽ ഇതിലും വലിയ സംഘർഷം ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News