പെൺകുട്ടികളെയും മുസ്ലിം ആൺകുട്ടികളെയും വിദേശത്ത് റിക്രൂട്ട് ചെയ്യുന്നത് പാണക്കാട് റഷീദലി തങ്ങളുടെ ഐഎൽഎം സംഘടനയെന്ന് ബിജെപി
Alappuzha , 16 ജൂലൈ (H.S.) ഉസ്ബെക്കിസ്ഥാനിൽ സഹപാഠി കൊലപ്പെടുത്തിയ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സാവരിയയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിൻ്റെ ഒരു പിന്തുണയും കിട്ടിയില്ലെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ല പ്രസിഡൻ്റ് സന്ദീപ് വാചസ്പതി. ''''കേസിൻ്റെ അന്
V Muraleedharan


Alappuzha , 16 ജൂലൈ (H.S.)

ഉസ്ബെക്കിസ്ഥാനിൽ സഹപാഠി കൊലപ്പെടുത്തിയ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സാവരിയയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിൻ്റെ ഒരു പിന്തുണയും കിട്ടിയില്ലെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ല പ്രസിഡൻ്റ് സന്ദീപ് വാചസ്പതി.

''കേസിൻ്റെ അന്വേഷണം സിബിഐയ്ക്കു വിടണം. കേസ് സിബിഐയ്ക്ക് പോകാതിരിക്കാൻ ചിലർക്ക് താത്പര്യമുണ്ട്. വിദേശത്ത് നടന്ന ഒരു സംഭവത്തിൽ ക്രൈം ബ്രാഞ്ചിന് എന്താണ് റോളെന്നും സാവരിയ എന്ന സ്ഥാനത്ത് മറ്റൊരു പേരായിരുന്നെങ്കിൽ ഇതാകുമായിരുന്നോ കേരളത്തിൻ്റെ പ്രതികരണം. പാണക്കാട് സയ്യിദ് റഷീദലി തങ്ങൾ നേതൃത്വം നൽകുന്ന ഐഎൽഎം എന്ന സംഘടന സാവരിയ പഠിച്ച ബുക്കാറാം യൂണിവേഴ്സിറ്റിയിലേക്ക് വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. മുസ്ലിം ആൺകുട്ടികളെയും ഇതര മതസ്ഥരായ പെൺകുട്ടികളെയുമാണ് അവിടേക്ക് റിക്രൂട്ട് ചെയ്യുന്നതെന്നും'' സന്ദീപ് പറഞ്ഞു.

സിബിഐ അന്വേഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വരും ദിവസങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിൽ സായാഹ്ന ധർണ്ണയും പ്രതിഷേധാഗ്നിയും സംഘടിപ്പിക്കുമെന്നും സന്ദീപ് പറഞ്ഞു.

തന്ത്രി വിഷയത്തിൽ കെ എസ് രാധാകൃഷ്ണൻ്റെ പ്രസ്താവനയ്ക്ക് സംസ്ഥാന പ്രസിഡൻ്റ് തന്നെ മറുപടി പറയും. വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളിൽ രാഷ്ട്രീയക്കാരല്ല അഭിപ്രായം പറയേണ്ടത്. അതിന് ധർമാചാര്യ സഭയുണ്ട്. അവരാണ് അഭിപ്രായം പറയേണ്ടതെന്നും സന്ദീപ് വചസ്പതി പറഞ്ഞു.

കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് വി മുരളീധരൻ

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിൻ്റെ മരണത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് വി മുരളീധരൻ എംഎൽഎ. സാവരിയയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തിന് പിന്നിലെ യഥാർഥ സാഹചര്യങ്ങൾ പുറത്തുവരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാവരിയയെ കൊലപ്പെടുത്താൻ കാരണമായ സാഹചര്യം എന്താണെന്നും, സംഭവത്തിൽ മറ്റ് ദുരൂഹതകളുണ്ടോയെന്നും സമഗ്രമായി അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ പഠനത്തിനായി കേരളത്തിൽ നിന്നടക്കമുള്ള നിരവധി വിദ്യാർഥികൾ കഴിയുന്ന സാഹചര്യത്തിൽ ഈ സംഭവം അവരുടെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർത്തുന്നതാണെന്ന് വി മുരളീധരൻ പറഞ്ഞു.

വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമഗ്രമായ അന്വേഷണം നടത്തുന്നതിനും കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ അന്വേഷണം നടത്തിവരുന്ന സ്റ്റേറ്റ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി ആലോചിച്ച് കേന്ദ്ര അന്വേഷണ ഏജൻസിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇതുവഴി സംഭവത്തിൻ്റെ യഥാർഥ വസ്തുതകൾ പുറത്തുവരുമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദർശനത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ, സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ, ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതി എന്നിവരും വി മുരളീധരനൊപ്പം ഉണ്ടായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News