Enter your Email Address to subscribe to our newsletters

Thrissur , 16 ജൂലൈ (H.S.)
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് വക്താവ് വിആർ അനൂപ്. മുഖ്യമന്ത്രി എപ്പോഴും ആവർത്തിക്കുന്നത് താൻ എല്ലാവരുടെയും മുഖ്യമന്ത്രി ആണെന്നാണ്. എന്നാൽ തുടർച്ചയായ ചില സംഭവങ്ങളിൽ കടുത്ത വിയോജിപ്പുണ്ടെന്നും വിആർ അനൂപ് വ്യക്തമാക്കി. നേരത്തെ ഫേസ്ബുക്കിലൂടെയും അനൂപ് മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു.
''കെപിസിസിയുടെ ജനറൽ സെക്രട്ടറിയായ പിഎം നിവാസ്... അദ്ദേഹം പറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് സംഘപരിവാർ ബന്ധമുണ്ട് എന്നുള്ള പരാതി പറയാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോള് അദ്ദേഹത്തിന് അത് അനുവദിച്ച് തരാൻ കഴിഞ്ഞില്ല. സമാനമായ പ്ലീഡർ നിയമനത്തിലും ഇതുവരെ സമയം അനുവദിച്ച് നൽകിയിട്ടില്ല.
എല്ലാവരുടെയും മുഖ്യമന്ത്രി എന്ന് പറയുന്ന വിഡി സതീശൻ വിദ്വേശ പരാമർശം നടത്തിയ ഹിന്ദു ഐക്യവേദിയുടെ ആർവി ബാബുവിനും ശശികലയ്ക്കും സമയം കൊടുന്ന മുഖ്യമന്ത്രിയായി മാറി'' എന്നും വിആർ അനൂപ് വിമർശിച്ചു. എന്തൊക്കെ നേടിയിട്ടും സ്വന്തം ആത്മാവ് നശിച്ചാൽ എന്താണ് പ്രയോജനം. അലോഷ്യസ് സേവിയർ പരാതി പറയാൻ മുഖ്യമന്ത്രിയെ നേരിൽ കാണാൻ സമയം ചോദിച്ചപ്പോൾ അനുവാദം നൽകുന്നില്ല. എന്തുകൊണ്ട് കോൺഗ്രസ് നേതാക്കൾക്ക് സമയം കൊടുക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം കെഎസ്യുവിന് എതിരെ മുഖ്യമന്ത്രി വിഡി സതീശന് പറഞ്ഞ മറുമടിയിലും വിആർ അനൂപ് പ്രതികരിച്ചു. എല്ലാക്കാലവും സർക്കാരിനെ തിരുത്തേണ്ടിടത്ത് തിരുത്തിയ പ്രസ്താനമാണ് കെസ്യു. അതാണ് നെഹു്റുവിയൻ ജനാധിപത്യ സങ്കൽപമെന്നും അദ്ദേഹം പറഞ്ഞു. വാര്ത്താസമ്മേളനത്തിലായിരുന്നു കെഎസ്യുവിന് എതിരെ മുഖ്യമന്ത്രി വി ഡി സതീശന് രംഗത്തെത്തിയത്.
ഗവ. പ്ലീഡറായി സജീവ ആര്എസ്എസ് ബന്ധമുള്ള വ്യക്തിയ നിയമിച്ചതിനെ കുറിച്ചുള്ള കെഎസ്യു വിമര്ശനത്തെ കുറിച്ച് മാധ്യമപ്രവര്ത്തകര് ഉയര്ത്തിയ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്ശനം. തിരുവനന്തപുരത്തെ കെഎസ്യുവാണോ ഗവ. പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന് ചോദിച്ചത്. കെഎസ്യുവിന് ഗവ. പ്ലീഡര് നിയമനത്തില് എന്ത് കാര്യമെന്ന് ചോദിച്ച സതീശന്, ഒരു കാര്യവുമില്ലെന്നും പറഞ്ഞിരുന്നു.
പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും കെഎസ്യു നോതാക്കള് വിമര്ശനമുയര്ത്തിയിരുന്നു. 'നെറികേടുകള്ക്ക് നേരെ വിരല് ചൂണ്ടുന്നത് ധിക്കാരമെങ്കില് ഞങ്ങള് ഒരുകൂട്ടം ധിക്കാരികള്'എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള അലോഷ്യസ് സേവ്യറിൻ്റെ പ്രതികരണം. പിന്നാലെ മുഖ്യമന്ത്രിയെ കാണാന് കെഎസ്യു അധ്യക്ഷന് അനുമതി തേടിയിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി എന് ശേഷാദ്രിനാഥനെ നിയമിക്കുന്നതില് എതിര്പ്പറിയിച്ച പി എം നിയാസിനും മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിരുന്നു.
ആര്എസ്എസ് പ്രവര്ത്തകനായ ഡി എസ് ശരത്തിനെ സീനിയര് ഗവ. പ്ലീഡറായി നിയമിച്ചതായിരുന്നു വിവാദമായത്. പ്ലീഡര് നിയമനത്തില് തിരുവനന്തപുരം ലോ കോളേജിലെ കെഎസ്യു മുന് യൂണിറ്റ് പ്രസിഡൻ്റുമാര് ആശങ്ക അറിയിച്ചിരുന്നു. വി ഡി സതീശൻ്റെ കുറിപ്പിൻ്റെ അടിസ്ഥാനത്തിലായിരുന്നു ശരത്തിൻ്റെ നിയമനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR