ഹൈഡ്രജന് ട്രെയിന് എന്ന് സ്വപ്നവും യാഥാര്ത്ഥ്യമാകുന്നു; നാളെ പ്രധാനമന്ത്രി നാളെ ഫ്ലാഗ് ഓഫ് ചെയ്യും
Haryana, 16 ജൂലൈ (H.S.) ഇന്ത്യയിലെ ഹൈഡ്രജന്‍ ട്രെയിന്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. പ്രധാനമന്ത്രി മോദി നാളെ ഹരിയാനയില്‍ ഹൈഡ്രജന്‍ ട്രയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ജിന്ദിനും സോണിപത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ജിന്ദ് റെയില്‍വേ സ്റ്റേഷനിലാണ്
PM Modi describes the glory of the motherland in a Sanskrit proverb


Haryana, 16 ജൂലൈ (H.S.)

ഇന്ത്യയിലെ ഹൈഡ്രജന്‍ ട്രെയിന്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. പ്രധാനമന്ത്രി മോദി നാളെ ഹരിയാനയില്‍ ഹൈഡ്രജന്‍ ട്രയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ജിന്ദിനും സോണിപത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ജിന്ദ് റെയില്‍വേ സ്റ്റേഷനിലാണ് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ ആരംഭം കുറിക്കുന്നത്. പൂര്‍ണ്ണമായും തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ തന്നെയാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തത്. ആധുനിക റെയില്‍വേ എഞ്ചിനീയറിങ് മേഖലയില്‍ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയുടെയും സ്വയംപര്യാപ്തതയുടെയും മികച്ച ഉദാഹരണമാണിത്.

ഹൈഡ്രജനെ വൈദ്യുതിയാക്കി മാറ്റുന്ന ഹൈഡ്രജന്‍ ഇന്ധന സെല്‍ സാങ്കേതികവിദ്യയാണ് ട്രെയിനിന് കരുത്ത് പകരുന്നത്. ഈ പ്രക്രിയ ഒരു ഉപോല്‍പ്പന്നമായി ജലബാഷ്പം മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ, ഇത് പ്രവര്‍ത്തന സമയത്ത് കാര്‍ബണ്‍ ഉദ്വമനം സൃഷ്ടിക്കില്ല. ഡീസല്‍ ട്രെയിനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇവ ടെയില്‍ പൈപ്പ് ഉദ്വമനം ഇല്ലാതാക്കുകയും ഫോസില്‍ ഇന്ധനങ്ങളെയും ഫോസില്‍ ഇന്ധന ഇറക്കുമതിയുടേയും ആശ്രയത്വം കുറയ്ക്കുകയം ചെയ്യും. കൂടാതെ ശബ്ദവും കുറവാണ്.

പരമ്പരാഗത ഇലക്ട്രിക് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി, അവയ്ക്ക് തുടര്‍ച്ചയായ ഓവര്‍ഹെഡ് വൈദ്യുതീകരണ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമില്ല കാരണം ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ വഴിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്, ഇത് അവയെ ശുദ്ധവും കാര്യക്ഷമവുമാക്കി മാറ്റുന്നു.

ഗ്രീന്‍ ഹൈഡ്രജന്റെ ഉപയോഗം ഫോസില്‍ ഇന്ധന അധിഷ്ഠിത താപവൈദ്യുത നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും സുസ്ഥിര ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഹൈഡ്രജന്‍ ട്രെയിനിന് 10 കോച്ചുകളാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതും ശക്തവുമായ പാസഞ്ചര്‍ ഹൈഡ്രജന്‍ ട്രെയിനുകളില്‍ ഒന്നാണിത് 3,200 hp (കുതിരശക്തി) കരുത്തുള്ളതാണ് ഇതിന്റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം.

ജിന്ദില്‍ 12,470 കോടിയിലധികം രൂപയുടെ ദേശീയ പാത പദ്ധതികള്‍ക്കും മോദി തുടക്കം കുറിക്കും. ഏകലവ്യ സ്റ്റേഡിയത്തില്‍ ഏകദേശം 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. കൂടാതെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും സമ്മേളനം അഭിസംബോധന ചെയ്യുകയും ചെയ്യും. പിന്നീട്, പഞ്ചാബിലെ ജലന്ധര്‍ സന്ദര്‍ശിച്ച് തറക്കല്ലിടും. 5,470 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും.

ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ്വേയുടെ (പാക്കേജ് ഒന്ന് മുതല്‍ അഞ്ച് വരെ) 157.92 കിലോമീറ്റര്‍ നീളമുള്ള നാലുവരി ഗ്രീന്‍ഫീല്‍ഡ് ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 9,680 കോടി രൂപ ചെലവില്‍ പൂര്‍ണ്ണമായും നിയന്ത്രിത പ്രവേശനത്തോടെ (access-controlled) നിര്‍മ്മിച്ചതാണ് ഈ പാത. ഈ പദ്ധതി 667 കിലോമീറ്റര്‍ വരുന്ന മൊത്തം ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ്വേയുടെ ഭാഗമാണ്.

ഇതിലൂടെ ഡല്‍ഹിക്കും കത്രയ്ക്കും ഇടയിലുള്ള യാത്രാ സമയം ഏകദേശം പതിനാല് മണിക്കൂറില്‍ നിന്ന് ഏകദേശം ആറ് മണിക്കൂറായി കുറയുകയും ഡല്‍ഹി-അമൃത്സര്‍ യാത്ര ഏകദേശം എട്ട് മണിക്കൂറില്‍ നിന്ന് നാല് മണിക്കൂറായി കുറയുകയും ചെയ്യുമെന്ന് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ദേശീയപാത 44ലെ (GT റോഡ്) ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും ശ്രീ മാതാ വൈഷ്‌ണോ ദേവിയിലേക്കുള്ള തീര്‍ത്ഥാടക-വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. ഈ ഇടനാഴിയോട് ചേര്‍ന്നുള്ള വ്യവസായ മേഖലകളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

NH-7, NH-344 എന്നിവിടങ്ങളിലെ 33.81 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അംബാല-കലാ അംബ് ഹൈവേയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. അംബാല നഗര സംയോജനവും കാല അംബ് വ്യാവസായിക മേഖലയും തമ്മിലുള്ള ബന്ധം ഈ ഹൈവേ ശക്തിപ്പെടുത്തും, ഹരിയാനയ്ക്കും ഹിമാചല്‍ പ്രദേശിനും ഇടയിലുള്ള റോഡുകള്‍ മെച്ചപ്പെടുത്തും. കുന്നിന്‍ പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ സഞ്ചാരം സുഗമമാക്കും, കാല അംബ് മേഖലയിലെ വ്യവസായങ്ങളുടെ ചെലവ് കുറയ്ക്കും.

NH-352Aലെ 40.60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജിന്ദ്-ഗൊഹാന ഗ്രീന്‍ഫീല്‍ഡ് ഹൈവേയും തുറക്കും. ജിന്ദിനും ഗൊഹാനയ്ക്കും ഇടയിലുള്ള യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറില്‍ നിന്ന് വെറും 40 മിനിറ്റായി കുറയ്ക്കുകയും യാത്രക്കാര്‍ക്കും ചരക്ക് ഗതാഗതത്തിനും കാര്‍ഷിക പ്രാധാന്യമുള്ള ജിന്ദ്-ഗൊഹാന മേഖലയ്ക്കും പ്രയോജനം ചെയ്യുന്നതിനൊപ്പം റോഹ്തക്, പാനിപ്പത്ത്, ഡല്‍ഹി-NCR എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും.

24.27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാന്‍സി-ബര്‍വാല ബ്രൗണ്‍ഫീല്‍ഡ് ഹൈവേ പദ്ധതിക്കും മോദി തറക്കല്ലിടും. നഗരത്തിലെ റെയില്‍വേ ക്രോസിംഗുകളിലെ ദീര്‍ഘകാല ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്ന ഒരു പ്രധാന നഗര അടിസ്ഥാന സൗകര്യ പദ്ധതിയായ കുരുക്ഷേത്രയില്‍ എലിവേറ്റഡ് റെയില്‍വേ ട്രാക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും ഈ പദ്ധതി സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കും.

പണ്ഡിറ്റ് നേകി റാം ശര്‍മ്മ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, ഭിവാനി, മഹര്‍ഷി ച്യവാന്‍ മെഡിക്കല്‍ കോളജ്, റാവു തുല റാം ആശുപത്രി, കൊരിയവാസ്, നാര്‍നൗള്‍ എന്നീ പ്രധാന മെഡിക്കല്‍ സ്ഥാപനങ്ങളും മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും.

ഹരിയാനയില്‍ ഗുണനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും എംബിബിഎസ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും സ്‌പെഷ്യലിസ്റ്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിനും വീടുകള്‍ക്ക് സമീപം ആളുകള്‍ക്ക് മികച്ച ആരോഗ്യം സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ സ്ഥാപനങ്ങള്‍ സഹായിക്കും. കുരുക്ഷേത്രയില്‍ ഒരു സിഖ് മ്യൂസിയത്തിനും മോദി തറക്കല്ലിടും

---------------

Hindusthan Samachar / Sreejith S


Latest News