Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 ജൂലൈ (H.S.)
ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍. എന്‍. പ്രശാന്ത് ഐഎഎസിനെ യുവജന-കായിക വകുപ്പുകളുടെ സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചതാണ് ഇതില്‍ പ്രധാനം. യുവജന-കായിക വകുപ്പുകള്‍ക്ക് പുറമെ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ , ജലവിഭവ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്നീ അധിക ചുമതലകളും എന്‍. പ്രശാന്തിന് നല്‍കിയിട്ടുണ്ട്.
വിവിധ അതോറിറ്റികളുടെ എംഡി, സ്പെഷ്യല്‍ അക്കാദമി തുടങ്ങിയ വിഭാഗങ്ങളിലും പുതിയ നിയമനങ്ങളും മാറ്റങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ സ്‌കില്‍സ് എക്സലന്‍സ് അക്കാഡമി എംഡിയാകും. നിലവില്‍ അദ്ദേഹം കൃഷിവകുപ്പ് ഡയറക്ടറാണ്. അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ഡല്‍ഹി കേരള ഹൗസിലെ റസിഡന്റ് കമ്മീഷ്ണറായ പുനീത് കുമാറിന് വാട്ടര്‍ റിസോഴ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ അധിക ചുമതല നല്‍കി.
ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലത്തിന് കയര്‍ വ്യവസായത്തിന്റെ അധിക ചുമതല കൂടി കൈമാറി.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫിന് ആയുഷ് വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കി.
എസ്. സുഹാസ് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ സ്പെഷ്യല്‍ സെക്രട്ടറിയാകും. നിലവില്‍ അദ്ദേഹം വാട്ടര്‍ റിസോഴ്സ് ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറിയായിരുന്നു
വാട്ടര്‍ അതോറിറ്റി എംഡി ആയിരുന്ന ഇന്‍ഭാസ്‌കറിനെ സാംസ്‌കാരിക വകുപ്പിലേക്ക് മാറ്റി നിയമിച്ചു.
സഹകരണ സൊസൈറ്റി രജിസ്ട്രാറായിരുന്ന പ്രേംകൃഷ്ണന്‍ ഐഎഎസ് ആയിരിക്കും പുതിയ വാട്ടര്‍ അതോറിറ്റി എംഡി.
---------------
Hindusthan Samachar / Sreejith S