നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച
plakkad, 16 ജൂലൈ (H.S.) പാലക്കാട് നെന്മാറ ഇരട്ട കൊലക്കേസില്‍ ശിക്ഷാ വിധി തിങ്കളാഴ്ച. കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധിയാണ് തിങ്കളാഴ്ചയുണ്ടാവുക. . പാലക്കാട് നാലാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് കേസില്‍ വിധി പറയുക. ഇന്ന് വിധിയു
Chenthamara the accused


plakkad, 16 ജൂലൈ (H.S.)

പാലക്കാട് നെന്മാറ ഇരട്ട കൊലക്കേസില്‍ ശിക്ഷാ വിധി തിങ്കളാഴ്ച. കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധിയാണ് തിങ്കളാഴ്ചയുണ്ടാവുക. . പാലക്കാട് നാലാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് കേസില്‍ വിധി പറയുക. ഇന്ന് വിധിയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം അടക്കം കോടതി പറഞ്ഞരുന്നത്. എന്നാല്‍ ഇന്ന് കൂടുതല്‍ വാദപ്രതിവാദങ്ങള്‍ നടന്നതോടെ വിധി തിങ്കാളാവ്ചയ്‌ത്തേക്ക് മാറ്റുക ആയിരുന്നു.

ഇന്നലെ അരമണിക്കൂറോളം കോടതിയില്‍ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണം എന്നാണ് പ്രസിക്യൂഷന്‍ വാദം. കേസില്‍ ദൃക്സാക്ഷികളില്ലെന്നും പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം വധശിക്ഷയെ എതിര്‍ത്തു. ഇയാള്‍ പുറത്തിറങ്ങിയാല്‍ കൂടുതല്‍ പേരുടെ ജീവന് ഭീഷണിയുണ്ട് എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രോസിക്യൂഷന്‍.

പോത്തുണ്ടി ബോയന്‍ കോളനിയിലെ തിരുത്തന്‍പാടം സുധാകരന്‍ (50), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയതാണ് കേസ്. 2025 ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സുധാകരന്റെ കുടുംബമാണെന്നും അവര്‍ ചെയ്ത ദുര്‍മന്ത്രവാദമാണ് തനിക്ക് വിനയായതെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസില്‍ പ്രതിക്കെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകളാണുണ്ടായിരുന്നത്.

സുധാകരന്റെ ഭാര്യ സജിതയെ 2019 ഓഗസ്റ്റ് 31ന് വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ സെപ്റ്റംബര്‍ രണ്ടിന് ഇയാള്‍ പൊലീസിന്റെ പിടിയിലായി. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് ഇരട്ട ജീവപര്യന്തവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഈ കേസില്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ചെന്താമര 2022ല്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട സുധാകരനും ലക്ഷ്മിക്കും പുറമേ സ്വന്തം ഭാര്യയെയും മകളെയും മരുമകനെയും അതോടൊപ്പം ഭാര്യാസഹോദരന്‍, അയല്‍വാസിയായ പുഷ്പ എന്നിവരെയും കൊലപ്പെടുത്താന്‍ ചെന്താമര പദ്ധതിയിട്ടിരുന്നു. അതേസമയം പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് സുധാകരന്റെ മക്കളും ബന്ധുക്കളും ആവശ്യപ്പെടുന്നത്. വിദ്യാര്‍ഥികളായ സുധാകരന്റെ മക്കള്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. ചെന്താമര പുറത്തിറങ്ങിയാല്‍ അത് തങ്ങളുടെ ജീവന് ആപത്താണ്. വിചാരണയ്ക്കായി കോടതിയില്‍ എത്തിക്കുമ്പോഴും ഇയാള്‍ കൊലവിളി മുഴക്കാറുണ്ടെന്ന് മക്കള്‍ പറയുന്നു. ചെന്താമരയെ കോടതിയില്‍ നിന്ന് പുറത്തിറക്കിയ ശേഷമാണ് സജിതയുടെ മക്കളും സഹോദരിയും അടക്കമുള്ള വീട്ടുകാര്‍ പുറത്തിറങ്ങിയത്. ഇയാളെ ഇനി പുറത്തുവിട്ടാല്‍ തങ്ങളുടെ ജീവന് ഭീഷണിയാണെന്നും സ്വസ്ഥമായി ജീവിക്കാന്‍ കഴിയില്ലെന്നും കുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതി പുറത്തിറങ്ങിയാല്‍ നാടിന് മുഴുവന്‍ ഭീഷണിയാകുമെന്ന ഭയത്താല്‍ പലരും വീടുവിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് മാറിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News