Enter your Email Address to subscribe to our newsletters

Puri, 16 ജൂലൈ (H.S.)
പുരി: ഒഡീഷയിലെ പുരിയില്‍ വ്യാഴാഴ്ച നടന്ന പ്രസിദ്ധമായ രഥയാത്രയക്ക് തുടക്കമായി. രഥയാത്രക്കിടെയുണ്ടായ വന്‍ തിരക്കില്‍പ്പെട്ട് രണ്ട് തീര്‍ഥാടകര്‍ മരിച്ചു. രഥയാത്രയുടെ പ്രധാന പാതയായ ഗ്രാന്‍ഡ് റോഡില്‍ തടിച്ചുകൂടിയ ഭക്തരുടെ വന്‍ ജനക്കൂട്ടത്തിനിടയില്‍ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഇരുവരേയും ഉടന്‍ തന്നെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മരണപ്പെട്ട ആളുകളുടെ കൃത്യമായ വിവരങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. മരണകാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മരീചിക്കോട്ട് ചൗക്കില്‍ (Marichikot Chhaka) അപകടകരമായ രീതിയില്‍ തിക്കും തിരക്കും അനുഭവപ്പെടുകയും ആളുകള്‍ പരിഭ്രാന്തരായി ഓടാന്‍ ശ്രമിക്കുകയും ചെയ്തതായി വിവരമുണ്ട്.. രഥയാത്രയ്ക്കിടെ ഉണ്ടായ വിവിധ ആരോഗ്യപ്രശ്‌നങ്ങളെയും ശാരീരിക അസ്വസ്ഥതകളെയും തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം നൂറ്റമ്പതോളം പേരെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ ഇവിടെ ചികിത്സയിലാണ്.
---------------
Hindusthan Samachar / Sreejith S