9ാം ക്ലാസില് ത്രിഭാഷാ പദ്ധതി ആരംഭിക്കേണ്ട; സിബിഎസ്ഇക്ക് സുപ്രീം കോടതി നിര്ദ്ദേശം.
New delhi, 16 ജൂലൈ (H.S.) ഒമ്പതാം ക്ലാസില്‍ ത്രിഭാഷാ പദ്ധതി ആരംഭിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം പരിഗണിച്ചാണ് സുപ്രീം കോടതി ഈ ആശങ്ക സിബിഎസ്ഇയെ അറിയിച്ചത്. ബോര്‍ഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്
Supreme Court HD


New delhi, 16 ജൂലൈ (H.S.)

ഒമ്പതാം ക്ലാസില്‍ ത്രിഭാഷാ പദ്ധതി ആരംഭിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം പരിഗണിച്ചാണ് സുപ്രീം കോടതി ഈ ആശങ്ക സിബിഎസ്ഇയെ അറിയിച്ചത്. ബോര്‍ഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥകള്‍ക്ക് ഒമ്പതാം ക്ലാസില്‍ പുതിയൊരു ഭാഷാപഠനംകൂടി അടിച്ചേല്‍പ്പിക്കുന്നത് അധിക സമ്മര്‍ദത്തിന് കാരണമാകുമെന്ന് ജസ്റ്റിസ് ബി. വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു.

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ പദ്ധതി ഒരു കാരണവശാലും ഒമ്പതാം ക്ലാസില്‍ ആരംഭിക്കരുത്. ഇത് വിദ്യാര്‍ഥികളുടെ പഠനഭാരം വര്‍ധിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. ഇതോടെ വലിയ സമ്മര്‍ദ്ദത്തിലേക്ക് കുട്ടികള്‍ വീഴും. അത് അവരുടെ ബോര്‍ഡ് പരീക്ഷയെ പോലും ബാധിക്കും എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഭാഷാപഠനം ആരംഭിക്കേണ്ടത് അഞ്ചാം ക്ലാസിലോ ആറാം ക്ലാസിലോ ആണെന്നും ഒമ്പതാം ക്ലാസില്‍ ഇത് തുടങ്ങുന്നത് പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി ഹിന്ദി ഭാഷ നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് എവിടെയും നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നും ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ജവഹര്‍ നവോദയ സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ത്രിഭാഷാ പദ്ധതിയോടുള്ള വിയോജിപ്പ് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നവോദയ സ്‌കൂളുകള്‍ തുടങ്ങുന്നതിനെ എതിര്‍ക്കുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി എന്ന ഒരൊറ്റ കാരണത്താല്‍ അതിനെ എതിര്‍ക്കുന്നത് ശരിയായ നിലപാടല്ലെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.

സിബിഎസ്ഇയുടെ ത്രിഭാഷാ പദ്ധതിക്കെതിരെയുള്ള ഹര്‍ജി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അടുത്ത ആഴ്ച പരിഗണിക്കും. നേരത്തെ, ഈ പദ്ധതി നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News