നിരാഹാരം നടത്തുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യം ദിവസവും നിരീക്ഷിക്കണം: ഡല്ഹി ഹൈക്കോടതി ഉത്തരവ്
New delhi, 16 ജൂലൈ (H.S.) ന്യൂഡല്‍ഹി : ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യനില ദിവസവും നിരീക്ഷിക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ഉടന്‍ മെഡിക്കല്‍ സഹായം നല്‍കാന
Delhi High Court (File photo)


New delhi, 16 ജൂലൈ (H.S.)

ന്യൂഡല്‍ഹി : ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യനില ദിവസവും നിരീക്ഷിക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ഉടന്‍ മെഡിക്കല്‍ സഹായം നല്‍കാനുമാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഓരോ പൗരന്റെയും ജീവന്‍ വിലപ്പെട്ടതാണെന്നും അതു സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വാങ്ചുക്കിന്റെ ആരോഗ്യനില പതിവായി പരിശോധിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, വാങ്ചുക്കിന്റെ ജീവന്‍ വിലപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ പതിവ് മെഡിക്കല്‍ പരിശോധനയ്ക്ക് എതിര്‍പ്പില്ലെന്നും കോടതിയെ അറിയിച്ചു. ഈ നിലപാടിനെ കോടതി സ്വാഗതം ചെയ്തു. ആരോഗ്യനില ദിവസവും നിരീക്ഷിച്ച് ആവശ്യമായ മെഡിക്കല്‍ ഇടപെടലുകള്‍ സമയബന്ധിതമായി ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. വാങ്ചുക്കിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്ക ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്ക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) ജന്തര്‍ മന്തറില്‍ 25 ദിവസത്തിലേറെയായി സമരം നടത്തുകയാണ്. ജൂണ്‍ 28 മുതല്‍ ഈ സമരത്തില്‍ പങ്കുചേര്‍ന്ന സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാരവും തുടരുകയാണ്.

സോനം വാങ്ചുക്കിന്റെ നിരാഹാരസമരം 18ാം ദിവസത്തിലേക്ക് കടന്നു. വിദ്യാഭ്യാസരംഗത്ത് വ്യത്യസ്തമായ സംഭാവനകള് നല്കിയ പ്രതിഭ സ്വന്തം ജീവന്‌പോലും അവഗണിച്ചു നടത്തുന്ന സമരവും യുവാക്കള്ക്ക് വേണ്ടിയാണ്. ഇതിന് യുവാക്കളുടെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെയുമെല്ലാം പിന്തുണ ലഭിച്ചിട്ടും കുലുക്കമില്ലാത്തത് കേന്ദ്രസര്ക്കാരിനു മാത്രം. എന്നാല്, വാങ്ചുക്കിനോട് കാണിക്കുന്ന ഈ അവഗണനയ്ക്ക് തിങ്കളാഴ്ച തുടങ്ങുന്ന പാര്‌ലമെന്റ് സമ്മേളനത്തില് കേന്ദ്രം മറുപടിനല്‌കേണ്ടിവരുമെന്ന് തീര്ച്ച.

തുടര്ച്ചയായി നടക്കുന്ന പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വമേറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധര്‌മേന്ദ്ര പ്രധാന് സ്ഥാനമൊഴിയുക എന്ന ഒറ്റ ആവശ്യമാണ് വാങ്ചുക്കും അദ്ദേഹത്തിന്റെ സമരത്തിന് നേതൃത്വം നല്കുന്ന കോക്രോച്ച് ജനതാ പാര്ട്ടിയും (സി.ജെ.പി.) മുഖ്യമായും ഉന്നയിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷ പാര്ട്ടികളുടെയും നേതാക്കള് ഇതിനകം ജന്തര്മന്തറിലെത്തി സമരത്തിന് പിന്തുണ നല്കിക്കഴിഞ്ഞു. പതിനെട്ട് ദിവസത്തെ നിരാഹാരം ഒന്പത് കിലോഗ്രാം കുറച്ചെങ്കിലും വാങ്ചുക്കിന്റെ പോരാട്ടവീര്യത്തിന് ഒട്ടും കുറവില്ല.

---------------

Hindusthan Samachar / Sreejith S


Latest News