വിഴിഞ്ഞം ഓഹരി കൈമാറ്റത്തില് വെള്ളാപ്പള്ളി സര്ക്കാരിനൊപ്പം; അദാനി കാട്ടിയത് മര്യാദകേട്, പ്രതിപക്ഷത്തിന് വിമര്ശനം
Alappuzha, 16 ജൂലൈ (H.S.) വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികള് വിദേശ കമ്പനിക്ക് കൈമാറാനുള്ള അദാനിയുടെ നീക്കങ്ങളില് വിമര്ശനം ഉന്നയിച്ച് എസ്.എന്.ഡി.പി. യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സര്ക്കാര് നിലപാടിനെ പ്രതിപക്ഷത്തേയും വെള്ലാപ്പള്ളി തള്ള
Vellapally Natesan


Alappuzha, 16 ജൂലൈ (H.S.)

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികള് വിദേശ കമ്പനിക്ക് കൈമാറാനുള്ള അദാനിയുടെ നീക്കങ്ങളില് വിമര്ശനം ഉന്നയിച്ച്

എസ്.എന്.ഡി.പി. യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സര്ക്കാര് നിലപാടിനെ പ്രതിപക്ഷത്തേയും വെള്ലാപ്പള്ളി തള്ളിപ്പറഞ്ഞിട്ടുണ്ട്. എസ്എന്ഡിപി യോഗം മുഖപത്രമായ 'യോഗനാദ'ത്തില് എഴുതിയ എഡിറ്റോറിയലില് വെള്ളാപ്പള്ളി നടേശന് നിലപാട് വ്യക്തമാക്കിയത്.

അദാനി കമ്പനി കാണിച്ചത് മര്യാദയല്ല. പക്ഷേ, അതൊരു ബിസിനസ് തര്ക്കമാണ്. കരാര് വ്യവസ്ഥകള് പാലിക്കുന്നില്ലെങ്കില് കരാര് അടിസ്ഥാനത്തില്ത്തന്നെ നടപടികള് സ്വീകരിക്കാനുള്ള വകുപ്പുകളുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ രാഷ്ട്രീയ വിവാദമാക്കരുത്', എഡിറ്റോറിയലില് പറയുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില് സര്ക്കാരിനെ പ്രതിരോധത്തിലാക്കി വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കാന് പ്രതിപക്ഷം ശ്രമിക്കരുത്. ഓഹരിക്കൈമാറ്റം ബിസിനസ് തര്ക്കമായി മാത്രം കാണേണ്ടതാണ്. വിഴിഞ്ഞത്തിന്റെ പേരില് രാഷ്ട്രീയ പോര് ഉണ്ടാകരുതെന്നും വിഴിഞ്ഞത്തെ വെള്ളത്തിലാക്കരുതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിണറായി സര്ക്കാരും ഉമ്മന് ചാണ്ടി സര്ക്കാരും വിഴിഞ്ഞത്തിനുവേണ്ടി എടുത്തിട്ടുള്ള നിലപാടുകളും വെള്ളാപ്പള്ളി നടേശന് എടുത്തുപറയുന്നുണ്ട്.

രാഷ്ട്രീയത്തിനതീതമായി ഇരു സര്ക്കാരുകളും എടുത്ത നിലപാടുകളുടെ ഭാഗമായാണ് വിഴിഞ്ഞം യാഥാര്ഥ്യമായതെന്നും യോഗനാദം എഡിറ്റോറിയലില് പറയുന്നു. ഇതിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് പദ്ധതിയുടെ പ്രസക്തി നഷ്ടപ്പെടുത്തരുതെന്നും എഡിറ്റോറിയലില് വ്യക്തമാക്കുന്നു.'വിഴിഞ്ഞത്തെ നിര്ജീവമാക്കുന്ന തലത്തിലേക്ക് വിവാദങ്ങള് വളരരുതെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന് നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ നിലപാട് പക്വതയുള്ളതാണ്. ഇത് ഒരു ബിസിനസ് തര്ക്കം മാത്രമായാണ് കാണേണ്ടതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓരികള്‍ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള നീക്കമാണ് വിവാദത്തിന് കാരണം. വിദേശ നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ രംഗത്ത് എത്തിയിരുന്നു. സര്‍ക്കാരിന്റെ അനുമതിയോടെയെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കരാറിലെ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സഷന്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായത്. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കും.

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. 49 ശതമാനം ഓഹരി എം.എസ്.സി.ക്ക് കൈമാറാനുള്ള തീരുമാനം അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ സര്‍ക്കാരിനെ അറിയിച്ചത്. തുറമുഖ നടത്തിപ്പിന് സര്‍ക്കാരുമായുള്ള കരാറിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്.

---------------

Hindusthan Samachar / Sreejith S


Latest News