Enter your Email Address to subscribe to our newsletters

Thiruvananthapuram , 17 ജൂലൈ (H.S.)
ആരോഗ്യരംഗത്ത് നിർണായക പങ്കുവഹിക്കുന്ന മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കണമെന്നും കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു.
കമ്പനികളുടെ സമ്മർദ്ദം താങ്ങാനാകാതെ തിരുവനന്തപുരം തമലം
സ്വദേശി ബി.മിഥുൻ ആത്മഹത്യചെയ്ത വാർത്ത അതീവ ദുഃഖകരമാണ്. മരണത്തിൽ വിശദമായ അന്വേഷണം നടക്കണം. കുറ്റക്കാരെ കണ്ടെത്തണം. മെഡിക്കൽ റെപ്രസെന്റേറ്റീവുമാരായി നിരവധി ചെറുപ്പക്കാർ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല.
അതീവഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് ഈ സംഭവത്തെ കാണുന്നത്. കമ്പനികളുടെ ടാർജറ്റ് അച്ചീവ് ചെയ്യാനുള്ള അമിത സമ്മർദ്ദത്തിൽ ജീവനക്കാരുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യം തൊഴിൽവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ മാനസികസമ്മർദ്ദം കുറയ്ക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.
മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ സംഘടനാ പ്രതിനിധികളുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
തിരുവനന്തപുരം പൂജപ്പുര തമലം സ്വദേശി കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തത്..പൂജപ്പുര തമലത്ത് മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ ആത്മഹത്യ കമ്പനിയുടെ അമിത തൊഴിൽ സമ്മർദംമൂലമെന്ന് പരാതി ശക്തമാണ്..പ്രമുഖ മരുന്നുനിർമാണ - വിതരണ കമ്പനിയായ അബോട്ടിന്റെ റെപ്രസെന്റേറ്റീവ് ആയിരുന്ന മിഥുനെ (26)യാണ് ബുധനാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്..
ബുധൻ രാവിലെ ഏറെ വൈകിയിട്ടും മിഥുനെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അനുജൻ മുറിയിലേക്ക് കയറിയപ്പോഴാണ് സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.. ആത്മഹത്യാക്കുറിപ്പിൽ കമ്പനി മാനേജർക്കെതിരെ പരാമർശം ഉണ്ടെന്നാണ് പോലീസ് പറയുന്നത്..
നാലുമാസം മുൻപാണ് മിഥുൻ മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി ജോലിയിൽ പ്രവേശിക്കുന്നത്.. ജോലിയിൽ പ്രവേശിച്ചത് മുതൽ മകനെ മാനസിക സമ്മർദ്ദം ആയിരുന്നു. കച്ചവട താൽപര്യമാണ് മകന്റെ ജീവനെടുത്തതെന്നും പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ പിതാവ്പറഞ്ഞു..
ഉയർന്ന സെയിൽസ് ടാർജറ്റ് നേടുന്നതിന് കമ്പനിയിൽ നിന്നും മിഥുന് സമ്മർദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കളും ആരോപിച്ചു.. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്നലെ ശാന്തി കാവടത്തിൽ സംസ്കരിച്ചിരുന്നു.. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ ഇടപെടൽ
---------------
Hindusthan Samachar / CHANDHU CHANDRASEKHAR