അമിത് ഷാ ഇന്ന് മുതൽ പശ്ചിമ ബംഗാളിൽ; അതിർത്തി സുരക്ഷയും ക്രമസമാധാനവും വിലയിരുത്തും, വിപുലമായ ഭരണപരമായ അജണ്ടകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി
Kolkota, 17 ജൂലൈ (H.S.) കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള തന്റെ ആദ്യത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെത്തും. ജൂലൈ 17 മുതൽ 19 വരെയുള്ള മൂന്ന് ദിവസത്തെ സന്ദർശനത്തിൽ അതിർത്ത
അമിത് ഷാ ഇന്ന് മുതൽ പശ്ചിമ ബംഗാളിൽ; അതിർത്തി സുരക്ഷയും ക്രമസമാധാനവും വിലയിരുത്തും, വിപുലമായ ഭരണപരമായ അജണ്ടകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി


Kolkota, 17 ജൂലൈ (H.S.)

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള തന്റെ ആദ്യത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെത്തും. ജൂലൈ 17 മുതൽ 19 വരെയുള്ള മൂന്ന് ദിവസത്തെ സന്ദർശനത്തിൽ അതിർത്തി സുരക്ഷ, ക്രമസമാധാന നില, വികസന പദ്ധതികൾ എന്നിവ അവലോകനം ചെയ്യുന്നതിനായുള്ള വിപുലമായ പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി ചരിത്രവിജയം നേടി സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യത്തെ സമഗ്ര സന്ദർശനമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

പ്രധാന അജണ്ടകളും സന്ദർശന പരിപാടികളും:

ജൂലൈ 18-ന് സിലിഗുരിയിലെ ജുമാഗച്ച് അതിർത്തി ഔട്ട്പോസ്റ്റ് (Jumagach Border Outpost) അമിത് ഷാ സന്ദർശിക്കും. ഇവിടെ വെച്ച് അദ്ദേഹം ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കുകയും അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. കൂടാതെ, ബിഎസ്എഫിന്റെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.

സംസ്ഥാനത്തെ അതിർത്തി സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉന്നതതല യോഗവും അദ്ദേഹം വിളിച്ചു ചേർത്തിട്ടുണ്ട്. രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ പശ്ചിമ ബംഗാളിൽ നടപ്പിലാക്കുന്നതിന്റെ പുരോഗതിയും കേന്ദ്രമന്ത്രി വിലയിരുത്തും. ശനിയാഴ്ച വൈകുന്നേരത്തോടെ ബംഗാളിലെ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള പ്രത്യേക യോഗത്തിലും അദ്ദേഹം അധ്യക്ഷത വഹിക്കും.

സന്ദർശനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച കൊൽക്കത്തയിലെത്തുന്ന അമിത് ഷാ, സംസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്യുന്നതിനായി വിപുലമായ യോഗം ചേരും. ഇതിന് പുറമെ, ആലിപ്പൂരിലെ നാഷണൽ ലൈബ്രറിയിൽ ഒരുങ്ങുന്ന 'മ്യൂസിയം ഓഫ് വേർഡ്സിന്റെ' (Museum of Words) ഒന്നാം ഘട്ട ഉദ്ഘാടനവും, കൊൽക്കത്ത ബിശ്വ ബംഗ്ല കൺവെൻഷൻ സെന്ററിൽ വെച്ച് അമുൽ ഡയറിയുടെ കേർഡ് പ്രോസസിങ് പ്ലാന്റിന്റെ (തൈര് സംസ്കരണ പ്ലാന്റ്) തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.

ബംഗാൾ സർക്കാരിന്റെ പുതിയ സ്ഥലംമാറ്റ നയം:

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പശ്ചിമ ബംഗാൾ സർക്കാർ ഫീൽഡ് തല ഉദ്യോഗസ്ഥർക്കായി ഏകീകൃത സ്ഥലംമാറ്റ നയം (Uniform Transfer Policy) പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പൊതുഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നയപ്രകാരം:

-

ഒരു ഉദ്യോഗസ്ഥനും സാധാരണ നിലയിൽ അവരുടെ സ്വന്തം ജില്ലകളിൽ (Home District) നിയമനം നൽകില്ല. എന്നാൽ വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് വർഷങ്ങളിൽ ഭരണപരമായ സൗകര്യങ്ങൾ പരിഗണിച്ച് ഇതിൽ ഇളവ് നൽകിയേക്കാം.

-

ഒരേ തസ്തികയിൽ മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ നിർബന്ധമായും സ്ഥലം മാറ്റും. ഒരു തസ്തികയിലും സാധാരണ ഗതിയിൽ നാല് വർഷത്തിൽ കൂടുതൽ തുടരാൻ അനുവദിക്കില്ല.

-

റവന്യൂ നികുതി പിരിവ് പോലുള്ള അതീവ സ്രെഡയോടെ കൈകാര്യം ചെയ്യേണ്ട തസ്തികകളിൽ ഉള്ളവർക്ക് നിയമങ്ങൾ കൂടുതൽ കർശനമാണ്. ഇവർ രണ്ട് വർഷം പൂർത്തിയാകുമ്പോൾ സ്ഥലംമാറ്റത്തിന് യോഗ്യരാകും, പരമാവധി മൂന്ന് വർഷത്തിൽ കൂടുതൽ ഒരേ തസ്തികയിൽ തുടരാൻ കഴിയില്ല.

സുതാര്യമായ ഒരു ഭരണസംവിധാനം കെട്ടിപ്പടുക്കുന്നതിനും പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമാണ് ഈ മാറ്റങ്ങളെന്ന് സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയുടെ സന്ദർശനവും പുതിയ ഭരണപരിഷ്കാരങ്ങളും ബംഗാൾ രാഷ്ട്രീയത്തിലും ഭരണത്തിലും വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

---------------

Hindusthan Samachar / Roshith K


Latest News