ഓപ്പറേഷൻ തൂഫാൻ: 80 പേർ അറസ്റ്റിൽ 75 കേസുകളെടുത്തു.
Thiruvanathapuram, 18 ജൂലൈ (H.S.) ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ അറസ്റ്റിലായി. 75 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 27 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം
Kerala police :Representative image


Thiruvanathapuram, 18 ജൂലൈ (H.S.)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ അറസ്റ്റിലായി. 75 കേസുകൾ രജിസ്റ്റർ ചെയ്തു.

രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 27 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 44 കേസുകളും കോട്പ (ഇഛഠജഅ) പ്രകാരം 28 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 2.393 ഗ്രാം എം.ഡി.എം.എയും 0.463 കി.ഗ്രാം കഞ്ചാവും ഒരു കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 7285 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ 7825 അറസ്റ്റുകൾ നടന്നു. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ- 5787.842 ഗ്രാം, കഞ്ചാവ് - 615.621 കി.ഗ്രാം, ഹാഷിഷ് ഒായിൽ - 3909.039 ഗ്രാം.

ഒാപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 99 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 7384 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 389 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 5638 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

ലഹരി വിരുദ്ധ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്തി കണ്ണൂർ സിറ്റി പോലീസ് സംഘടിപ്പിച്ച വാക്കത്തോണും ലഹരി വിരുദ്ധ യജ്ഞവും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഉദ്ഘാടനം ചെയ്തു.

കേരളാ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ -ദി നാർക്കോ ഹണ്ട്' എന്ന ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായാണ് പരിപാടികൾ നടന്നത്.

കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി തൂഫാൻ പതാക ഉയർത്തി.

പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വാക്കത്തോൺ കാൽടെക്‌സ് ഗാന്ധി സർക്കിൾ, ട്രാഫിക് പോലീസ് സ്റ്റേഷൻ വഴി ജവഹർ സ്റ്റേഡിയത്തിൽ സമാപിച്ചു. ലഹരിക്കെതിരെയുള്ള സിംഗ്‌നേച്ചർ ക്യാമ്പയിൻ്റെ ഉദ്ഘാടനവും രമേശ് ചെന്നിത്തല നിർവഹിച്ചു.

അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഡോ. നന്ദഗോപൻ എം. സ്വാഗതം ആശംസിച്ച ചടങ്ങിൽ കണ്ണൂർ എംഎൽഎ അഡ്വ. ടി. ഒ. മോഹനൻ, അഴിക്കോട്, എംഎൽഎ കെ. വി. സുമേഷ്, കഥാകൃത്ത് ടി. പത്മനാഭൻ, എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെയുള്ള പ്രതിജ്ഞ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഉത്തര മേഖല ഐജി പുട്ട വിമലാദിത്യ , കണ്ണൂർ ജില്ലാ കലക്ട‌ർ പി. വിഷ്ണു‌രാജ്, കണ്ണൂർ അസിസ്റ്റന്റ് കലക്‌ടർ എസ്. സ്വാതി ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് എഡ്യൂക്കേഷൻ ഡി ഷൈനി തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News