Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 ജൂലൈ (H.S.)
സംസ്ഥാനത്തെ പവർകട്ട് മനുഷ്യനിർമ്മിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..വർഷം 2026 ആയിട്ടും ഇപ്പോഴും പവർ കട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് കൈകഴുകുന്നു.
ഇത് പ്രകൃതിയുടെ കുറ്റമല്ല,മനുഷ്യനിർമ്മിതമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പവർ കട്ടിന് കാരണം യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയമാണ്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ കീഴിൽ നവഭാരതം കുതിക്കുമ്പോൾ,
1) അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഗ്രിഡുകൾ നിർമ്മിക്കുന്നു
2) പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വ്യാപിപ്പിക്കുന്നു
3) വൈദ്യുതി വിതരണ സംവിധാനങ്ങൾ നവീകരിക്കുന്നു
എന്നാൽ പതിറ്റാണ്ടുകളായുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്- സിപിഐഎം കെടുകാര്യസ്ഥതയ്ക്ക് കേരളം ഇപ്പോഴും വലിയ വില നൽകേണ്ടി വരുന്നു. കെ.എസ്.ഇ.ബി.യെ നവീകരിക്കുന്നതിൽ,
കുറഞ്ഞ ചിലവിൽ ദീർഘകാല വൈദ്യുതി കരാറുകൾ ഉറപ്പാക്കുന്നതിൽ,
കേരളത്തിന്റെ വളരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി കെട്ടിപ്പടുക്കുന്നതിൽ എല്ലാം അവർ പരാജയപ്പെട്ടു
മുടക്കമില്ലാതെ വൈദ്യുതി പോലും നൽകാൻ കഴിയാത്ത ഒരിടത്ത് എങ്ങനെ നിക്ഷേപം വരും?
എങ്ങനെയാണ് ഇവിടെ പുതിയ തൊഴിലവസരങ്ങളും സ്റ്റാർട്ടപ്പുകളും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയും വളരുക.കെടുകാര്യസ്ഥതയുടെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും രണ്ടല്ല, ഒന്നാണ്!
കേരളം ഇതിലും മികച്ചത് അർഹിക്കുന്നുണ്ട്.
നാളെയുടെ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്ന ഒരു ഭരണകൂടമാണ് നമുക്ക് വേണ്ടത്.നമുക്ക് ഇനി വേണ്ടത് എൻ.ഡി.എ.യുടെ രാഷ്ട്രീയ വികസന സമീപനമാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതേസമയം വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.. കെഎസ്ഇബി കരുതിയിട്ടുള്ളതിനേക്കാൾ കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ലോട്ട് ഷെഡ്ഡിങ് ഉണ്ടാകുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം..
കെഎസ്ഇബി കരുതിയിട്ടുള്ളതിനേക്കാൾ വൈദ്യുതി ആവശ്യകത ഉയരുമ്പോൾ ഗ്രിഡ് ഫ്രീക്വൻസി 50 ഹെഡ്സിൽ നിന്ന് താഴാൻ തുടങ്ങും. അപ്പോൾ തന്നെ ബംഗലൂരിലെ ദക്ഷിണ മേഖല ലോഡ് ഡിസ്പാച്ച് സെന്ററിൽ നിന്നും കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററിൽ ലോഡ് കുറയ്ക്കാൻ മുന്നറിയിപ്പ് ലഭിച്ചു തുടങ്ങും അതനുസരിച്ച് ആവശ്യമായ ഫീഡറുകൾ ഓഫ് ചെയ്ത് ലോഡ് കുറച്ചില്ലെങ്കിൽ പുറത്തുനിന്നുള്ള കേരളത്തിലേക്ക് എത്തുന്ന പ്രസരണ ശൃംഖലയാകെ ഓഫ് ചെയ്യേണ്ടിവരും.. അത്തരം നടപടി ഉണ്ടാകാതിരിക്കാനാണ് അപ്പപ്പോൾ ആവശ്യമായ ഫീഡറുകൾ മാത്രം നിശ്ചിത സമയത്തേക്ക് ഓഫ് ചെയ്ത് ലോഡ് കുറയ്ക്കുന്നത് എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം
---------------
Hindusthan Samachar / CHANDHU CHANDRASEKHAR