Enter your Email Address to subscribe to our newsletters

Kannur , 18 ജൂലൈ (H.S.)
കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്ന് രമേശ് ചെന്നിത്തല. കെഎസ്യുവിൻ്റെ പ്രശ്നം പരിഹരിക്കുമെന്നും സിപിഐ -സിപിഎം പ്രശ്നങ്ങളോളം ഒന്നുമില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങളെല്ലാം മുഖ്യമന്ത്രി പരിഹരിക്കും. കെഎസ്യു പറയുന്നതിൽ തെറ്റില്ല, പക്ഷെ പറയുന്നതിൽ ഒരു രീതി ഉണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
''മുഖ്യമന്ത്രിയെ എല്ലാവർക്കും കാണാം. കെഎസ്യുക്കാർക്ക് അഭിപ്രായം ഉണ്ടെങ്കിൽ പറയുന്നതിൽ തെറ്റില്ല. മുൻപും പറഞ്ഞിട്ടുണ്ട്. അതിന് ചില രീതികളുണ്ട്. മുഖ്യമന്ത്രിയെ കണ്ട് പറഞ്ഞാൽ അദ്ദേഹം ഉൾക്കൊള്ളും. സിപിഎം – സിപിഐ തർക്കം വച്ചു നോക്കുമ്പോൾ കോൺഗ്രസിൽ എന്ത് തർക്കമാണുള്ളത്. ഇടതുമുന്നണിയിലാണ് ഏറ്റവും പ്രശ്നം. മുന്നണി യോഗം ചേരാൻ പോലും സാധിക്കുന്നില്ലെന്നും'' അദ്ദേഹം പറഞ്ഞു.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്തതോടെ ആരംഭിച്ചാതാണ് കോണ്ഗ്രസിനുള്ളിലെ പൊട്ടിത്തെറി. പിന്നാലെ തേവര എച്ച്എസ് കോളജില് നടന്ന പരിപാടിക്കിടെ മുഖ്യമന്ത്രിയെ കാണാന് അലോഷ്യസ് സേവ്യര് എത്തിയെങ്കിലും അവഗണിച്ച് പോവുകയായിരുന്നു. കോളജില് നടന്ന പരിപാടിയില് സദസില് മുന്നിരയില് തന്നെ അലോഷ്യസ് ഉണ്ടായിരുന്നു. ഇതും വിവാദമായിരുന്നു.
പരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോള് മറ്റുള്ളവരോടെല്ലാം മുഖ്യമന്ത്രി സംസാരിച്ചെങ്കിലും അലോഷ്യസിന് മുഖം കൊടുക്കാതെ വിഡി സതീശന് പോവുകയായിരുന്നു. കെഎസ്യു സംസ്ഥാന അധ്യക്ഷന് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം നല്കിയില്ലെന്ന വിവാദത്തിനിടെയാണ് ഈ സംഭവവും.
ഗവണ്മെന്റ് പ്ലീഡര് നിയമനത്തില് മുഖ്യമന്ത്രി-കെഎസ്യു തര്ക്കം തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച വിവാദവും. ഗവണ്മെന്റ് പ്ലീഡര് നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യു നേരത്തെ തന്നെ സര്ക്കാരിനെതിരെ രൂക്ഷമായ വിമര്ശനങ്ങള് ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് കെഎസ്യുവിനെ രൂക്ഷമായി വിമര്ശിക്കുകയും ചെയ്തിരുന്നു. കെഎസ്യു ആരാണ് ഈ വിഷയത്തില് നിലപാട് പറയാന് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തിന് പിന്നാലെ കോണ്ഗ്രസിനുള്ളിൽ ഭിന്നാഭിപ്രായം ഉടലെടുക്കുകയായിരുന്നു.
മഴ ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം
അതേസമയം മഴ ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജലവൈദ്യത നിലയങ്ങളെ ആശ്രയിയിച്ചാണ് കേരളത്തിലെ വൈദ്യുതി ഉത്പാദനം. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലത്ത നിലയിൽ ഉയർന്ന നിലയിൽ വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. മുന്നറിയിപ്പില്ലാത്ത പവർകട്ടിനെ തുടർന്ന് ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് വീട്ടിൽ ചികിത്സയിലായിരുന്ന കിടപ്പുരോഗി മരിച്ചിരുന്നു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾക്ക് 40 ദിവസം കഴിഞ്ഞിട്ടും ജാമ്യം ഇല്ല ഇത് ആക്രമികൾക്ക് ഒരു പാഠം ആണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഐപി ബിനു ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതികളെല്ലാം ആക്രമണത്തിൽ നേരിട്ട് പങ്കാളികളാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ജാമ്യം തള്ളിയത്. ഇക്കാര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR