കേരള ഫയര് ആന്ഡ് റെസ്ക്യൂവിനെ അഭിനന്ദിച്ച് ശശി തരൂര് എംപി
Thiruvananthapuram , 18 ജൂലൈ (H.S.) കേരള ഫയര് ആന്ഡ് റെസ്ക്യൂവിനെ അഭിനന്ദിച്ച് ശശി തരൂര് എംപി. അവരുടെ കാര്യക്ഷമതയും വേഗതയും കഴിവും അഭിനന്ദാര്ഹമാണെന്നും അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റില് നിന്നും ഫയര് ആന്സ് റെസ്ക്യൂ അദ്ദേഹത്തെ ര
Sasi tharoor


Thiruvananthapuram , 18 ജൂലൈ (H.S.)

കേരള ഫയര് ആന്ഡ് റെസ്ക്യൂവിനെ അഭിനന്ദിച്ച് ശശി തരൂര് എംപി. അവരുടെ കാര്യക്ഷമതയും വേഗതയും കഴിവും അഭിനന്ദാര്ഹമാണെന്നും അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റില് നിന്നും ഫയര് ആന്സ് റെസ്ക്യൂ അദ്ദേഹത്തെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം.

ഇന്നലെയാണ് തലസ്ഥാനത്തെ ഹോട്ടലിലെ ലിഫ്റ്റ് അദ്ദേഹം കുടുങ്ങിയത്. ഒരു മാസത്തെ വിദേശപര്യടനത്തിന് പിന്നാലെ തിരുവനന്തപുരത്തെത്തി ആദ്യ പരിപാടിയില് പങ്കെടുക്കാന് എത്തിയപ്പോഴാണ് സംഭവം. റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ഈസ്റ്റിന്റെ ഇൻസ്റ്റാളേഷൻ ചടങ്ങിനായി എത്തിയപ്പോഴാണ് ലിഫ്റ്റില് കുടുങ്ങിയത്. സ്വകാര്യ ഹോട്ടലിലെ ആറാം നിലയിലെ ലിഫ്റ്റില് അരമണിക്കൂറോളമാണ് ശശി തരൂരും പേഴ്സണല് സ്റ്റാഫും റോട്ടറി ക്ലബ്ബ് ഭാരവാഹികളും അകപ്പെട്ടത്.

ലിഫ്റ്റിലുണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമായത്. സംഭവത്തിന് പിന്നാലെ ലിഫ്റ്റില് കുടുങ്ങിയവരെ പുറത്തെത്തിക്കാന് ഹോട്ടല് അധികൃതര് ശ്രമിച്ചു. എന്നാല് അത് വിഫലമായതോടെ ഫയര് ആന്ഡ് റെസ്ക്യൂവിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ സംഘം ഉടനടി സ്ഥലത്തെത്തി.

തുടര്ന്ന് ഹൈഡ്രോളിക് സ്പ്രെഡറും പ്രത്യേക ലിഫ്റ്റ് കീയും ഉപയോഗിച്ച് ലിഫ്റ്റിന്റെ ഡോര് തുറന്നു. തുടര്ന്ന് ശശി തരൂരിനെയും മറ്റ് അംഗങ്ങളെയും സുരക്ഷിതമായി പുറത്തിറക്കി. ആര്ക്കും പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും സുരക്ഷിതമായി പുറത്തെത്തിയെന്നും പേഴ്സണല് സ്റ്റാഫ് അംഗം പത്മകുമാര് പറഞ്ഞു.

ജീവിതത്തിലെ ആദ്യ അനുഭവം: ജീവിതത്തില് ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നും എന്നാല് തങ്ങള്ക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നും സുരക്ഷിതരായി പുറത്തെത്തിച്ചൂവെന്നും ശശി തരൂര് പറഞ്ഞു.

ലിഫ്റ്റിനകത്ത് അകപ്പെട്ടാല് ശ്രദ്ധിക്കണം: ലിഫ്റ്റിലുണ്ടാകുന്ന സാങ്കേതിക തകരാറുകള് സാധാരണയാണ്. ജനങ്ങള് ലിഫ്റ്റില് അകപ്പെട്ടതിന്റെ നിരവധി വാര്ത്തകളും മാധ്യമങ്ങളില് കാണാറുണ്ട്. ഇത്തരത്തില് ലിഫ്റ്റില് അകപ്പെട്ടാല് ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ആശങ്കപ്പെടാതിരിക്കുക: സാങ്കേതിക തകരാര് സംഭവിച്ച ലിഫ്റ്റ് നിശ്ചലമാകുമെങ്കിലും അത് തനിയെ താഴെ വീഴില്ല. ആധുനിക ലിഫ്റ്റുകളില് ഒന്നിലധികം സുരക്ഷാ സംവിധാനങ്ങളുണ്ട്.

ബട്ടണ് അമര്ത്തുക: ലിഫ്റ്റിനുള്ളില് ഡോര് ഓപ്പണ് ബട്ടണ് അമര്ത്തുക. ചിലപ്പോള് ബട്ടണ് ജാമായിട്ടുണ്ടാകാം. അങ്ങനെയെങ്കില് നിലവില് ലിഫ്റ്റ് കുടുങ്ങി കിടക്കുന്ന നിലയില് നിന്നും തൊട്ട് താഴെയുള്ള നിലയുടെ നമ്പര് അമര്ത്തുക.

സഹായത്തിന് വിളിക്കുക: മൊബൈല് ഫോണില് നിന്നും കോള് ചെയ്യാന് സാധിക്കുമെങ്കില് സഹായത്തിനായി എമര്ജന്സി സര്വീസിലേക്ക് വിളിക്കുക. ലിഫ്റ്റ് കുടുങ്ങി കിടക്കുന്ന ഫ്ലോറും കെട്ടിടവുമെല്ലാം കൃത്യമായി സഹായത്തിന് വിളിക്കുന്നവര്ക്ക് പറഞ്ഞ് കൊടുക്കുക.

ശബ്ദം ഉണ്ടാക്കുക: സഹായത്തിന് ഫോണില് നിന്നും ആരെയെങ്കിലും വിളിക്കാന് സാധിച്ചില്ലെങ്കിള് ലിഫ്റ്റില് നിന്നും ശബ്ദമുണ്ടാക്കുക. ധരിച്ചിരിക്കുന്ന ചെരുപ്പ്, ഷൂസ് എന്നിവ കൊണ്ട് ഡോറില് മുട്ടുക. ഡോര് ശക്തമായി തള്ളി തുറക്കാന് ശ്രമിക്കാതിരിക്കുക.

സഹായത്തിനെത്തും വരെ കാത്തിരക്കുക: ലിഫ്റ്റില് നിന്നും രക്ഷപ്പെടുത്താന് ടെക്നീഷ്യന്മാരോ വിദഗ്ധരോ വരുന്നത് വരെ കാത്തിരിക്കുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News