Enter your Email Address to subscribe to our newsletters

Kasaragod , 18 ജൂലൈ (H.S.)
പൈവളിഗെ പഞ്ചായത്തിലെ ജോഡ്ലിൽ എന്ന വീടിൻ്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നര വയസുകാരൻ്റെ മുഖം തെരുവ് നായ കടിച്ചു പറിച്ചു. ഗുരുപ്രസാദ്, തുളസി ദമ്പതികളുടെ മകനായ റിതുരാജിനാണ് ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
പത്തോളം നായ്ക്കൾ കൂട്ടത്തോടെ വീട്ടു മുറ്റത്ത് എത്തുകയായിരുന്നു. അമ്മയ്ക്ക് അടുത്തായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയിൽ നായ്ക്കൾ ആക്രമികുകയായിരുന്നു. കുട്ടിയുടെ മുഖത്തു ഗുരുതര പരിക്കുണ്ട്. ആദ്യം കുട്ടിയെ പൈവളിഗെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇതിനുമുമ്പും ഈ നായ പഞ്ചായത്തിലെ പശുവിനെയും പൂച്ചയെയും കടിച്ചതായും നാട്ടുകാർ പറഞ്ഞു. നായയെ പിടികൂടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. തെരുവ് നായ ശല്യത്തെ തുടർന്ന് പഞ്ചായത്തിൽ നേരത്തെ പരാതി നൽകിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. സ്ഥിരമായി തെരുവ് നായ ശല്യം ഉണ്ടാകാറുണ്ട്. നടന്നു പോകാൻ പറ്റാത്ത സാഹചര്യം ആണെനും നാട്ടുകാർ പ്രതികരിച്ചു.
എങ്ങനെ പ്രതിരോധിക്കാം
തെരുവുനായകളെ പ്രകോപിപ്പിക്കുകയോ ഓടിക്കുകയോ ചെയ്യരുത്പെട്ടെന്നുള്ള ചലനങ്ങൾ ഒഴിവാക്കുകഒറ്റയ്ക്ക് നടക്കുന്ന തെരുവുനായകളേക്കാൾ കൂട്ടമായി നിൽക്കുന്ന നായകളിൽ നിന്ന് അകലം പാലിക്കുകകുട്ടികളെ തെരുവുനായകളുടെ സമീപത്ത് ഒറ്റയ്ക്ക് വിടരുത്വളർത്തുനായകൾക്ക് കൃത്യമായി റേബീസ് വാക്സിനും ലൈസൻസും ഉറപ്പാക്കണംതെരുവുനായകൾക്ക് ഭക്ഷണം നൽകുന്ന സ്ഥലങ്ങളിൽ ശുചിത്വം പാലിക്കണംനായ കടിച്ചാൽ മുറിവ് ഉടൻ സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ച് 15 മിനിറ്റെങ്കിലും കഴുകി ഉടൻ ആശുപത്രിയിൽ പോകണംതെരുവുനായകളുടെ വന്ധ്യംകരണ പദ്ധതിയും റേബീസ് വാക്സിനേഷനും കാര്യക്ഷമമായി നടപ്പാക്കണംആക്രമണ സ്വഭാവമുള്ള നായകളെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണംനായ കടിക്കാൻ വരുമ്പോള് ചെയ്യേണ്ട കാര്യങ്ങള്
നായ ആക്രമിക്കാന് വരുമ്പോള് നായയ്ക്കും നിങ്ങള്ക്കും ഇടയില് എന്തെങ്കിലും തടസം സൃഷ്ടിക്കണം. ഉദാഹരണത്തിന് ഒരു കുടയോ ഡസ്റ്റ്ബിന്നോ പുതപ്പോ ഉണ്ടെങ്കില് അതുപയോഗിച്ച് നായയെ ആക്രമണത്തില് നിന്ന് തടയാം. ഒരു കാറിൻ്റെ അരികില് വെച്ചാണ് ആക്രമണം ഉണ്ടാകുന്നതെങ്കിലും ഇത്തരത്തില് പ്രതിരോധിക്കാം. സ്റ്റാൻഡ് (stand), സിറ്റ് (sit) എന്നീ രണ്ട് കാര്യങ്ങള് ആദ്യം നായ്ക്കളോട് പറഞ്ഞു നോക്കുക. ഭക്ഷണസാധനങ്ങളും മറ്റും അവയ്ക്ക് ഇട്ടു കൊടുക്കുന്നത് ആക്രമണ സാധ്യത കുറയ്ക്കും. നായയുടെ കഴുത്തില് ചങ്ങലയോ മറ്റോ ഉണ്ടെങ്കില് അത് ഒരു തൂണിലോ മരത്തിലോ കെട്ടിയിട്ട് നിങ്ങള്ക്ക് അവയെ തടയാം. ഇങ്ങനെ ചെയ്യുമ്പോള് നായയുടെ മുഖത്തിന് സമീപത്ത് നിങ്ങളുടെ മുഖം കൊണ്ടുവരരുത്. നായയെ കാണുമ്പോള് അലറി വിളിക്കാനോ ഓടാനോ പാടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR