Enter your Email Address to subscribe to our newsletters

Kottayam , 18 ജൂലൈ (H.S.)
മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്യു സംസ്ഥാന പ്രസിഡന്റിനെ അവഗണിച്ച സംഭവത്തിൽ പ്രതികരണവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ..കെഎസ്യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു . എന്നാൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടത്. ആദ്യം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം.
ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സർക്കാർ ആണിതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഭാഗത്ത് നിന്ന് തന്നെ അലോസരങ്ങൾ ഉണ്ടാകരുതെന്നും കെ സി വേണുഗോപാൽ പറഞ്ഞു..
പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രമിക്കും. സർക്കാരും ഇക്കാര്യത്തിൽ ശ്രമിക്കും. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്നും കെ.സി പറഞ്ഞു. വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി . ഉമ്മന് ചാണ്ടി അനുസ്മരണ യോഗത്തില് പങ്കെടുത്ത് മടങ്ങിയപ്പോഴാണ് അദ്ദേഹം മുഖ്യമന്ത്രി കെ എസ് യു തർക്കത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്..
ജനപ്രതിനിധികൾ വിഐപികളെല്ലെന്നും ജനങ്ങളാണ് വിഐപികളെന്നും കരുതിയ ആളാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.സി. വേണുഗോപാൽ പുതുപ്പള്ളിയിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ പറഞ്ഞു. അദ്ദേഹത്തിന് മുന്നിൽ വരുന്നവർ ആയിരുന്നു വിഐപിമാരെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു...
കേരളത്തിലെ പൊതുപ്രവർത്തന കാലം ഉമ്മൻ ചാണ്ടിക്ക് മുൻപ് ശേഷവും എന്ന് അടയാളപ്പെടുത്തുന്നു. ഉമ്മൻ ചാണ്ടി മരണത്തിന് ശേഷം ഉയർത്തെഴുനേൽക്കുന്നുവെന്നും അതാണ് കല്ലറയിൽ ഇപ്പോഴും കാണുന്ന തിരക്കെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്നിലേക്ക് വരുന്ന ആവലാതി കേട്ടിട്ട് അത് കളയുന്ന ആളായിരുന്നില്ല ഉമ്മൻ ചാണ്ടി. പല വിവാദങ്ങളും ഉമ്മൻ ചാണ്ടിക്കെതിരെ ഉണ്ടായി. സെക്രട്ടറിയേറ്റ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത് ഉമ്മൻ ചാണ്ടിയായിരുന്നു. മന്ത്രിസഭക്ക് ശേഷം മാധ്യമസമ്മേളനങ്ങൾ തുടങ്ങിയത് ഉമ്മൻ ചാണ്ടിയായിരുന്നു. കഴിഞ്ഞ 10 വർഷം ഇതൊന്നും ഉണ്ടായില്ല
യുഡിഫ് സർക്കാർ വന്നു അതെല്ലാം വീണ്ടും തുടങ്ങി.
മുഖ്യമന്ത്രി ആയിരുന്നപ്പോൾ കല്ലെറിഞ്ഞു പരിക്കേറ്റിട്ടും പ്രതികൾക്ക് എതിരെ നടപടി എടുക്കരുത് എന്നാണ് പറഞ്ഞത്. ഉമ്മൻ ചാണ്ടിയുടെ കൂടി പേരിലാണ് ജനങ്ങൾ യുഡിഫ് ന് വോട്ട് ചെയ്തതെന്നും ഉമ്മൻ ചാണ്ടി കോൺഗ്രസിന് കേവലം നേതാവ് മാത്രം ആയിരുന്നില്ലെന്നും എല്ലാം എല്ലാം ആയിരുന്നു അദ്ദേഹം വ്യക്തമാക്കി. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ കരുത്തൻ ആണ് മരിച്ച ഉമ്മൻ ചാണ്ടി. വിഴിഞ്ഞം പോർട്ടിനു സർക്കാർ ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം.
സർക്കാർ അതിനുള്ള നടപടി എടുക്കണമെന്നും പാർട്ടിയും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
എതിർക്കുന്നവരെ പോലും പ്രതികാരബുദ്ധിയോടെ കാണാത്ത ഉമ്മൻ ചാണ്ടിയുടെ ശൈലി ആണ് യുഡിഫ് വിജയത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR