Enter your Email Address to subscribe to our newsletters

New delhi, 18 ജൂലൈ (H.S.)
അമേരിക്ക പ്രഖ്യാപിച്ച പുതിയ വിസ നിയമങ്ങള്‍ ഏര്‌റവും കൂടുതല്‍ ബാധിക്കുക ഇന്ത്യാക്കാരെ. ഇതോടെ വിസ നിയമത്തിലെ ആശങ്കകളില്‍ യുഎസ് അധികൃതരുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായി യുഎസുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശത്ത് നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കും എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍ക്കും ദീര്‍ഘകാലം രാജ്യത്ത് തങ്ങുന്നത് തടയുന്ന തരത്തില്‍ യുഎസ് വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച.
വിസ നിയമങ്ങളെക്കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും വിസയുമായി ബന്ധപ്പെട്ട നടപടികള്‍, ചട്ടങ്ങള്‍, കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ ഏതൊരു രാജ്യത്തിന്റെയും പരമാധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പ്രഖ്യാപിച്ച വിസ ചട്ടങ്ങളിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നിയമങ്ങള്‍ പാലിച്ച് യാത്ര ചെയ്യുന്ന യാത്രക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് യുഎസില്‍ നിന്ന് സഹായം തേടുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അവര്‍ നേരിടുന്ന പ്രയാസങ്ങള്‍ കുറയ്ക്കുന്നതിനായി ആ വിഷയങ്ങള്‍ യുഎസ് അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്ന് ജയ്സ്വാള്‍ പറഞ്ഞു. വിദേശ വിദ്യാര്‍ഥികള്‍, എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പുതിയ വിസ ചട്ടങ്ങള്‍ കാരണം സര്‍ക്കാര്‍ മേല്‍നോട്ടമില്ലാതെ രാജ്യത്ത് അനിശ്ചിതകാലം തുടരാന്‍ അവരെ അനുവദിച്ചിരുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള നയത്തിനാണ് ട്രംപ് ഭരണകൂടം അന്ത്യം കുറിച്ചിരിക്കുന്നത്.
എഫ്ജെഐ വിഭാഗങ്ങളിലുള്ള അന്യ രാജ്യക്കാരായ വിസ ഉടമകള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനും തുടരുന്നതിനുമുള്ള നിശ്ചിത കാലാവധി പുതിയ വിസ നിയമങ്ങളില്‍ നിശ്ചയിക്കുന്നതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (DHS) വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇതില്‍ 'എഫ്' വിഭാഗം വിസകള്‍ വിദ്യാര്‍ഥികള്‍ക്കും 'ജെ' വിഭാഗം എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍ക്കും 'ഐ' വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ്.
കൂടാതെ, 'എഫ്' വിസ ഉടമകള്‍ക്ക് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം രാജ്യം വിടുന്നതിനോ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറുന്നതിനോ അല്ലെങ്കില്‍ വിസ സ്റ്റാറ്റസ് മാറ്റുന്നതിനോ അനുവദിച്ചിരുന്ന സമയം 60 ദിവസത്തില്‍ നിന്ന് 30 ദിവസമായി കുറയ്ക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമം അനുസരിച്ച്, എഫ്-1 വിസയിലുള്ള വിദ്യാര്‍ഥികള്‍ക്ക് സാധാരണയായി നാല് വര്‍ഷം വരെ യുഎസില്‍ തുടരാന്‍ അനുവാദമുണ്ടാകും. പഠനം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമുള്ളവര്‍ അവരുടെ താമസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഡിഎച്ച്എസില്‍ നിന്ന് എക്സ്റ്റന്‍ഷന്‍ തേടേണ്ടിവരും.
---------------
Hindusthan Samachar / Sreejith S