രാജ്യത്തെ ആദ്യ സ്വകാര്യ ഓര്ബിറ്റല് റോക്കറ്റ് വിക്രം-1 ദൗത്യം വിജയം; ചരിത്ര നേട്ടം
ydrabad,H 18 ജൂലൈ (H.S.) ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് വലിയ മാറ്റത്തിന് സാക്ഷിയായി രാജ്യം. ചരിത്ര നേട്ടം കുറിച്ച് സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌കൈറൂട്ട് എയ്റോസ്പേസ്. രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റ് ദൗത്യമായ ''മിഷന്‍ ആഗമന്‍'' വിജയകര
vikram


ydrabad,H 18 ജൂലൈ (H.S.)

ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് വലിയ മാറ്റത്തിന് സാക്ഷിയായി രാജ്യം. ചരിത്ര നേട്ടം കുറിച്ച് സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌കൈറൂട്ട് എയ്റോസ്പേസ്. രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റ് ദൗത്യമായ 'മിഷന്‍ ആഗമന്‍' വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹാരാകാശ കേന്ദ്രത്തില്‍ വെച്ച് 'വിക്രം-1' റോക്കറ്റിലാണ് ദൗത്യം വിക്ഷേപിച്ചത്. ഇന്ന്(ജൂലൈ 18) ഉച്ചയ്ക്ക് 12:06 ഓടെ ആണ് വിക്ഷേപിച്ചത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കമ്പനിയാണ് സ്‌കൈറൂട്ട് എയ്റോസ്പേസ്. ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം ഇത് പുതുചരിത്രമാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് റോക്കറ്റ് അയയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി സ്‌കൈറൂട്ട് മാറിയിരിക്കുകയാണ്.

350 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്നതിനാണ് വിക്രം-1 റോക്കറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏഴ് നില കെട്ടിടത്തിന്റെ ഉയരമുള്ള മള്‍ട്ടി-സ്റ്റേജ് ഓര്‍ബിറ്റല്‍ ലോഞ്ച് വെഹിക്കിളാണ് വിക്രം-1. 22 മീറ്റര്‍ ഉയരമുള്ള വിക്രം-1 റോക്കറ്റ് പൂര്‍ണ്ണമായും സ്‌കൈറൂട്ട് എയറോസ്‌പേസ് ആണ് രൂപകല്‍പന ചെയ്ത് വികസിപ്പിച്ചത്.

പൂര്‍ണ്ണമായും കാര്‍ബണ്‍ സംയുക്ത ഘടനയോടെ നിര്‍മ്മിച്ചതും 3D-പ്രിന്റഡ് എഞ്ചിനുകളും ഉയര്‍ന്ന-ത്രസ്റ്റ് സോളിഡ്-ഫ്യുവല്‍ റോക്കറ്റ് ബൂസ്റ്ററുകളും ഉള്‍പ്പെടെ സ്വന്തമായി വികസിപ്പിച്ച പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങളാല്‍ പ്രവര്‍ത്തിക്കുന്നതുമാണ് ഇത്. കന്നി ദൗത്യം 60 ഡിഗ്രി പരിക്രമണ ചരിവുള്ള 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തെ ലക്ഷ്യം വയ്ക്കുന്നു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ പിതാവായ ഡോ. വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് റോക്കറ്റിന് ഈ പേര് നല്‍കിയത്.

---------------

Hindusthan Samachar / Sreejith S


Latest News