ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Thiruvanathapram, 18 ജൂലൈ (H.S.) ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍. മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം. മലയാളത്തിന്
VD Satheeshan


Thiruvanathapram, 18 ജൂലൈ (H.S.)

ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍. മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം. മലയാളത്തിന്റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്‌കാര നിറവില്‍ നില്‍കുന്നു. സിനിമയിലക്ക് മാത്രമായിരുന്നു എന്നും മമ്മൂട്ടിയുടെ നോട്ടം. സമര്‍പ്പിതമായ മനസോടെ മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാനുള്ള മനസും പുതിയ പുതിയ വേഷങ്ങള്‍ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമാക്കുന്നത്.

ഭ്രമയുഗത്തിന്റെ ഛായാഗ്രാഹകള്‍ ഷഹനാദ് ജലാല്‍, ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകന്‍ ഫാസില്‍ മുഹമ്മദും അണിയറ പ്രവര്‍ത്തകരും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഭദ്ര കാളി നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, അങ്ങനെ രാജ്യത്തിന് മുന്നില്‍ മലയാള സിനിമയുടേയും കേരളത്തിന്റെയും അഭിമാനം ഉയര്‍ത്തി പിടിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഹൃദയം നിറഞ്ഞ സന്തോഷം.

ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി.

മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്.

നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം.

ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.

മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി.

മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി.മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി.

മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി.

ബെസ്റ്റ് ഫിലിം ക്രിട്ടിക് സഞ്ജീവ് ശ്രീവാസ്തവ

മികച്ച പുസ്തകം- പ്രദീപ് ഷെട്ടി

നോണ്‍ ഫീച്ചര്‍ വിഭാഗം

പ്രത്യേക പരാമര്‍ശം- ഭദ്രകാളി നാടകം

സംവിധാനം- ആനന്ദജ്യോതി

മികച്ച വിവരണം- സൗന്ദര്യ ജയചന്ദ്രന്‍

മികച്ച ഡോകുമെന്ററി- രാം നമി (ഹിന്ദി)

മികച്ച നവാഗത സംവിധായകന്‍-

ഫീച്ചര്‍ വിഭാഗം

പ്രത്യേക പരാമര്‍ശം- സൗണ്ട് മിക്‌സിങ്- മെയ്യഴകന്‍

പ്രത്യേക പരാമര്‍ശം നടന്‍- ക്യാപ്റ്റന്‍ മില്ലര്‍- ധനുഷ്

മികച്ച തുളു സിനിമ- ഇമ്പു

മികച്ച തെലുങ്ക് ചിത്രം- ദി കാര്‍ണിവല്‍ കമ്മിറ്റി, യദു വംശി

മികച്ച തമിഴ് ചിത്രം - റായന്‍

മികച്ച ഒഡിയ ചിത്രം- ലഹരി

മികച്ച മറാത്തി ചിത്രം-

മലയാള സിനിമ- ഫെമിനിച്ചി ഫാത്തിമ

മികച്ച കന്നഡ സിനിമ- മിഥ്യ

മികച്ച ഹിന്ദി സിനിമ- ശ്രീകാന്ത്

മികച്ച ഗുജറാത്തി സിനിമ- മാരന്‍ ദി ഹണ്ട്

മികച്ച ബംഗാളി സിനിമ- ചലച്ചിത്ര അക്കൗണ്ട്

മികച്ച ആസാമീസ് ചിത്രം- ജൂയിഫൂല്‍

മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി- മഹാരാജ, അനല്‍ അരശ് ( തമിഴ്)

മികച്ച കൊറിയോഗ്രാഫി- വിജയ് ഗാംഗുലി

മികച്ച പശ്ചാത്തല സംഗീതം- അമരന്‍, ജിവി പ്രകാശ്കുമാര്‍

മികച്ച സംഗീത സംവിധാനം ഗാനം-

മികച്ച കോസ്റ്റ്യൂം ഡിഅസൈനാര്- പുഷപ 2

മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്- കല്‍ക്കി എഡി

ബെസ്റ്റ് എഡിറ്റിങ്- അമരന്‍- ആര്‍ കലൈവാണന്‍

മികച്ച ഛായാഗ്രഹണം- ഭ്രമയുഗം, ഷെഹ്നാഥ് ജലാല്‍

മികച്ച ഗായിക- വൈക്കം വിജയ ലക്ഷ്മി- (അങ്ങ് വാന കോണില്) എ.ആര്‍.എം

---------------

Hindusthan Samachar / Sreejith S


Latest News