ഉമ്മന്ചാണ്ടി ഇരുന്ന അതേ കസേരയില് ഇരിക്കുമ്പോള് അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്- അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി
Thiruvanathapuram, 18 ജൂലൈ (H.S.) ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍
oommenchandy


Thiruvanathapuram, 18 ജൂലൈ (H.S.)

ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തില്‍ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ചാണ് മടങ്ങിയത്. ഏത് പ്രതിസന്ധിയിലും ഉമ്മന്‍ ചാണ്ടി എന്നൊരാള്‍ ഫോണിന്റെ അല്ലെങ്കില്‍ ഒരു നിവേദനത്തിന്റെ മറുതലയ്ക്കല്‍ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉമ്മന്‍ ചാണ്ടിയാകുക എന്നത് ആര്‍ക്കും സാധിക്കില്ല. പക്ഷെ സാധാരണക്കാരെ ചേര്‍ത്ത് പിടിക്കുകയെന്നത് ഓരോ പൊതുപ്രവര്ത്തകന്റെയും ചുമതലയാണെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. ഉമ്മന്‍ ചാണ്ടി ഇരുന്ന അതേ കസരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവര്‍ക്ക് മുന്നില്‍ അവരുടെ ഉമ്മന്‍ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണെന്നും മുഖ്യമന്ത്രി കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഉമ്മന്‍ ചാണ്ടിയെന്ന ജനനായകന്‍ യാത്രയായിട്ട് മൂന്ന് വര്‍ഷം. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്ന് വര്‍ഷം മുന്‍പ് പുതുപ്പള്ളി ഹൗസില്‍ നിന്ന് ദര്‍ബാര്‍ ഹാളും ഇന്ദിരാഭവനും കടന്ന് ഉമ്മന്‍ ചാണ്ടി സാര്‍ തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് മടങ്ങി. ജനലക്ഷങ്ങളുടെ സങ്കടക്കടല്‍ പിന്നിട്ട് ഞാനും സഹപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹത്തെ അനുഗമിച്ചു.

ഏത് പ്രതിസന്ധിയിലും ഉമ്മന്‍ ചാണ്ടി എന്നൊരാള്‍ ഫോണിന്റെ അല്ലെങ്കില്‍ ഒരു നിവേദനത്തിന്റെ മറുതലയ്ക്കല്‍ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉമ്മന്‍ ചാണ്ടിയാകുക എന്നത് ആര്‍ക്കും സാധിക്കില്ല. പക്ഷെ സാധാരണക്കാരെ ചേര്‍ത്ത് പിടിക്കുകയെന്നത് ഓരോ പൊതുപ്രവര്ത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മന്‍ ചാണ്ടി സാര്‍ നമ്മളെ പഠിപ്പിച്ചത്.

ഉമ്മന്‍ ചാണ്ടി ഇരുന്ന അതേ കസരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവര്‍ക്ക് മുന്നില്‍ അവരുടെ ഉമ്മന്‍ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണ്. ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

---------------

Hindusthan Samachar / Sreejith S


Latest News