വിക്രം 1 : യുവതലമുറയിലുള്ള വിശ്വാസം ശരിയാണെന്ന് വീണ്ടും തെളിഞ്ഞുച hdjOevcvdldjf
New delhi, 18 ജൂലൈ (H.S.) രാജ്യത്തെ സ്വകാര്യ ബഹിരകാശ ഗവേഷണ മേഖലയിലെ വലിയ നേട്ടമായ വിക്രം-1 റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിക്രം-1 റോക്കറ്റിന്റെ ചരിത്രപരമായ വിക്ഷേപണത്തിന് പിന്നാലെ സതീഷ് ധവാന്‍ സ്പേസ്
pm modi


New delhi, 18 ജൂലൈ (H.S.)

രാജ്യത്തെ സ്വകാര്യ ബഹിരകാശ ഗവേഷണ മേഖലയിലെ വലിയ നേട്ടമായ വിക്രം-1 റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിക്രം-1 റോക്കറ്റിന്റെ ചരിത്രപരമായ വിക്ഷേപണത്തിന് പിന്നാലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നടന്ന ആഘോഷങ്ങളില്‍ ഫോണ്‍ മുഖേന അദ്ദേഹം പങ്കുചേര്‍ന്നു. വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘവുമായുള്ള സംഭാഷണത്തില്‍, 'നിങ്ങള്‍ ഇന്ത്യയെ അഭിമാനഭരിതരാക്കി' എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയിലെ യുവതലമുറയുടെ കഴിവിനുള്ള തെളിവാണ് വിക്രം-1ന്റെ വിക്ഷേപണ വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശരാശരി 28 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവസംഘമാണ് ഈ നേട്ടം കൈവരിച്ചത്. യുവതലമുറയില്‍ തനിക്കുള്ള വിശ്വാസം ശരിയാണെന്ന് വീണ്ടും തെളിഞ്ഞു. പലരും ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളെ സംശയിച്ചിരുന്നെങ്കിലും അവസരം നല്‍കിയാല്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് കഴിയുമെന്നാണ് ഈ ടീം കാണിച്ചുതന്നത്. ബഹിരാകാശത്ത് ഇന്ത്യയുടെ അഭിലാഷങ്ങള്‍ നട്ടുപിടിപ്പിക്കാനും യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാനും ഈ വിജയത്തിലൂടെ സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ 'വന്ദേ മാതരം' എന്ന കുറിപ്പ് വിക്രം-1 റോക്കറ്റിനൊപ്പം ബഹിരാകാശത്തേക്ക് അയച്ചിരുന്നു. ദേശീയ ഗാനത്തിന്റെ 150-ാം വര്‍ഷമായതിനാലും അത് യുവാക്കള്‍ക്ക് എന്നും പ്രചോദനമായതിനാലുമാണ് ഈ സന്ദേശം തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. ഏകദേശം ഒമ്പത് മിനിറ്റോളം നീണ്ടുനിന്ന സംഭാഷണത്തിനൊടുവില്‍, 'നിങ്ങള്‍ മുന്നോട്ട് പോകൂ, ഉയരങ്ങളിലേക്ക് പറക്കൂ, ഞാന്‍ നിങ്ങളോടൊപ്പമുണ്ട്' എന്ന വാക്കുകളോടെയാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്.

ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ വളര്‍ച്ചയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്ന മാറ്റങ്ങളെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ഈ വിജയം വലിയ കരുത്ത് പകരുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ ഇതൊരു 'നിര്‍ണ്ണായക നിമിഷം' ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം പുതിയ അവസരങ്ങള്‍ തുറക്കുമെന്നും നവീകരണത്തിന് വേഗത കൂട്ടുമെന്നും അദ്ദേഹം എക്‌സിലും കുറിച്ചിട്ടുണ്ട്.

ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് തദ്ദേശീയമായി രൂപകല്‍പ്പനചെയ്ത് വികസിപ്പിച്ച വിക്രം-1 റോക്കറ്റാണ് വിജയകരമായി വിക്ഷേപിച്ചത്. രാജ്യത്ത് സ്വകാര്യ മേഖലയില്‍ ആദ്യമായി വികസിപ്പിച്ച ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റാണിത്.കാര്‍ബണ്‍ കോമ്പോസിറ്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു മള്‍ട്ടി-സ്റ്റേജ് ഓര്‍ബിറ്റല്‍ ലോഞ്ച് വെഹിക്കിളാണ് ഏകദേശം ഏഴ് നില കെട്ടിടത്തിന്റെ ഉയരമുള്ള വിക്രം-1. 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിനുകളും ഹൈ-ത്രസ്റ്റ് സോളിഡ് റോക്കറ്റ് മോട്ടോറുകളും ഉള്‍പ്പെടെ പൂര്‍ണ്ണമായും ആഭ്യന്തരമായി വികസിപ്പിച്ച പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളാണ് ഇതിന് ഊര്‍ജ്ജം പകരുന്നത്. 350 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ ഈ റോക്കറ്റിന് കഴിയും. ഗ്രാഹ സ്പേസ്, കോസ്മോസര്‍വ്, ഡിക്യൂബ്ഡ് എന്നിവയുടെ വിവിധ സാങ്കേതികവിദ്യാ പ്രദര്‍ശന പേലോഡുകളും സ്‌കൈറൂട്ടിന്റെ സ്വന്തം SCOPE പേലോഡും ഈ റോക്കറ്റ് വഹിക്കും.

---------------

Hindusthan Samachar / Sreejith S


Latest News