ദേശീയ പുരസ്ക്കാരത്തില് രാഷ്ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമര്ശനം
Kochi , 19 ജൂലൈ (H.S.) ദേശീയ പുരസ്ക്കാരത്തില് രാഷ്ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച് സലീംകുമാറിന്റെ മകൻ ചന്തു . ഭരണകക്ഷിയുമായുള്ള അടുപ്പമാണോ പുരസ്കാരങ്ങളുടെ മാനദണ്ഡമെന്നാണ് ചന്തുവിന്റെ ചോദ്യം. മഞ്ഞുമ്മല് ബോയ്സ് തഴയപ്പെട്ടതിലെ പ്രതിഷേധവും സോഷ്യല് മീഡ
Chandhu


Kochi , 19 ജൂലൈ (H.S.)

ദേശീയ പുരസ്ക്കാരത്തില് രാഷ്ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച് സലീംകുമാറിന്റെ മകൻ ചന്തു . ഭരണകക്ഷിയുമായുള്ള അടുപ്പമാണോ പുരസ്കാരങ്ങളുടെ മാനദണ്ഡമെന്നാണ് ചന്തുവിന്റെ ചോദ്യം.

മഞ്ഞുമ്മല് ബോയ്സ് തഴയപ്പെട്ടതിലെ പ്രതിഷേധവും സോഷ്യല് മീഡിയ പോസ്റ്റില് ചന്തു പറയുന്നുണ്ട്.

' 2050ല് ഇന്ത്യൻ സിനിമയുടെ ചരിത്രം പഠിക്കുന്ന ഒരു കുട്ടിയെ സങ്കല്പ്പിക്കുക. അവർ ദേശീയ അവാർഡ് ജേതാക്കളുടെ പട്ടികയിലൂടെ കടന്നുപോവുകയും പ്രശംസിക്കപ്പെട്ട ഓരോ സിനിമയും കാണുകയും ചെയ്യും. ആരായിരുന്നു അധികാരത്തിലെന്നോ അന്നത്തെ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നെന്നോ അവർക്കറിയില്ല. സ്ക്രീനില് കാണുന്നത് മാത്രം അവർ വിലയിരുത്തും.

മികച്ച ചിത്രങ്ങള് അവഗണിക്കപ്പെടുകയും സാധാരണ നിലവാരമുള്ള പല ചിത്രങ്ങള്ക്കും അംഗീകാരം ലഭിക്കുകയും ചെയ്തെങ്കില്, അവർ സ്വാഭാവികമായും എന്തുകൊണ്ടെന്ന് ചോദിക്കും. പ്രതിഭയേക്കാള് ഭരണകക്ഷിയുമായുള്ള അടുപ്പം അവാർഡുകളെ സ്വാധീനിച്ചു എന്നതാണ് ആളുകള് നല്കുന്ന ഉത്തരമെങ്കില്, ചരിത്രം അതാവും ഓർമിക്കുക. ട്രോഫി എന്നെന്നേക്കുമായി നിലനില്ക്കാം, പക്ഷേ അത് എങ്ങനെ നേടി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും നിലനില്ക്കും.' എന്നാണ് ചന്തുവിന്റെ കുറിപ്പ്.

നാഷനല് സിനിമാറ്റിക് അവാർഡ്സ്' എന്ന ഹാഷ്ടാഗോടെയാണ് ചന്തു സലിംകുമാറിന്റെ പോസ്റ്റ്. നിരവധി പേർ ചന്തുവിന്റെ അഭിപ്രായത്തിനെതിരെ രംഗത്തെത്തി. ഭ്രമയുഗം തെരഞ്ഞെടുക്കപ്പെട്ടതിന്റെയും, മഞ്ഞുമല് തഴയപ്പെട്ടതിന്റെയും കാരണങ്ങള് കഴിഞ്ഞ ദിവസം ജൂറി തന്നെ വിലയിരുത്തിയിരുന്നു. കടുത്ത മത്സരത്തിനൊടുവിലും മമ്മൂട്ടിയുടെ പ്രകടനം ഏറ്റവും മുന്നിലായിരുന്നുവെന്നും, ജൂറി അംഗങ്ങള്ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ‘ഭ്രമയുഗ’മായിരുന്നുവെന്നും ജൂറി അധ്യക്ഷനായിരുന്ന സംവിധായകൻ ജയരാജ് വെളിപ്പെടുത്തിയിരുന്നു.

സിനിമ മാത്രമാണ് കണ്ടതെന്നും രാഷ്ട്രീയം നോക്കിയല്ല പുരസ്കാരങ്ങള് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല് ജൂറിയെ പാടേ ആക്ഷേപിക്കുന്ന പ്രസ്താവനയാണ് ചന്തുവിന്റേത് . കള്ളത്തരങ്ങള്ക്ക് മേല് ഒരു സിനിമ കെട്ടിപ്പൊക്കിയാല് അവാർഡ് കിട്ടുമെന്ന് കരുതിയോ എന്നാണ് ചന്തുവിന്റെ കുറിപ്പിന് ചിലർ ചോദിക്കുന്ന മറുപടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News