”അവധി മാത്രം കൊണ്ട് കാര്യമില്ല… ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണം”; വൈദ്യുതി മന്ത്രിയെ ട്രോളി എം.എം. മണി
Idukki , 19 ജൂലൈ (H.S.) ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. അവധി മാത്രം നൽകിയാൽ പോരെന്നും മത്സരം മ
M M Mani


Idukki , 19 ജൂലൈ (H.S.)

ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ വൈദ്യുതി മന്ത്രി എം.എം. മണി.

അവധി മാത്രം നൽകിയാൽ പോരെന്നും മത്സരം മുടങ്ങാതെ കാണാൻ വൈദ്യുതിയും ഉറപ്പാക്കണമെന്നും സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

“അവധി മാത്രം കൊണ്ട് കാര്യമില്ല… ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണം.

കറന്റിനും വേണം ഗ്യാരന്റി” എന്നായിരുന്നു എം.എം. മണിയുടെ പരിഹാസ കുറിപ്പ്.

ലോകകപ്പ് ഫൈനൽ കാണുന്നതിനായി സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.

എന്നാൽ, ഫൈനൽ മത്സരത്തിനിടെ വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി വൈദ്യുതി ബോർഡ് രംഗത്തെത്തിയിരുന്നു.

ആവശ്യമായാൽ ഉയർന്ന വില നൽകി പോലും വൈദ്യുതി വാങ്ങി വിതരണം ഉറപ്പാക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

അതേസമയം, ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ ആവേശം കണക്കിലെടുത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് സർക്കാർ.

സ്കൂളുകൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലോകകപ്പ് ഫൈനൽ മത്സരം പുലർച്ചെ നടക്കുന്നതിനാൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സൗകര്യം പരിഗണിച്ചാണ് തീരുമാനം.

അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവിധ മന്ത്രിമാർ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സർക്കാർ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത്.

ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ കേരളത്തിൽ വലിയ ഫുട്ബോൾ ആവേശമാണ് നിലനിൽക്കുന്നത്.

ക്ലാസിലിരുന്ന് ഉറക്കം തൂങ്ങേണ്ടി വരും; ഫേസ്ബുക്ക് കുറിപ്പുമായി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകൾക്ക് തിങ്കളാഴ്ച പൊതുഅവധി നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യം രംഗത്തെത്തിയത്.

അർജൻ്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12:30-നാണ് ആരംഭിക്കുന്നത്. മത്സരം എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടാൽ പുലർച്ചെ വരെ നീണ്ടുനിൽക്കും. ഇത് കണ്ട് ഉറക്കമൊഴിയുന്ന വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച രാവിലെ കൃത്യസമയത്ത് സ്കൂളുകളിലെത്താൻ വലിയ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നഷ്ടപ്പെടുന്ന അധ്യയന സമയത്തിന് പകരമായി പിന്നീട് വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി സമയം ക്രമീകരിക്കാമെന്ന പ്രായോഗിക നിർദേശവും അദ്ദേഹം സർക്കാരിന് മുന്നിൽ വച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News