വഖഫ് നിയമത്തെക്കുറിച്ച് സിപിഎമ്മും മുസ്ലിം ലീഗും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരുത്തുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ.
Thiruvananthapuram , 19 ജൂലൈ (H.S.) വഖഫ് നിയമത്തെക്കുറിച്ച് സിപിഎമ്മും മുസ്ലിം ലീഗും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരുത്തുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. വഖഫ് നിയമത്തെക്കുറിച്ച് പൊതുജനങ്ങളുടെ ഇടയിൽ ഭയവും തെറ്റായ വി
RAJEEV CHANDRASEKHAR


Thiruvananthapuram , 19 ജൂലൈ (H.S.)

വഖഫ് നിയമത്തെക്കുറിച്ച് സിപിഎമ്മും മുസ്ലിം ലീഗും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരുത്തുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. വഖഫ് നിയമത്തെക്കുറിച്ച് പൊതുജനങ്ങളുടെ ഇടയിൽ ഭയവും തെറ്റായ വിവരങ്ങളുമാണ് ഇരുകൂട്ടരും പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വഖഫ് വിഷയം മതവുമായി ബന്ധപ്പെട്ടതല്ല. അത് നിയമവാഴ്ചയുമായി ബന്ധപ്പെട്ട ഒന്നാണ്. സിപിഎമ്മും മുസ്ലിം ലീഗും ജനങ്ങളോട് സത്യം പറയുന്നതിന് പകരം വീണ്ടും ഭീതി പടർത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യൻ പാർലമെൻ്റ് ഒരു നിയമം പാസാക്കിയിട്ടുണ്ട്. വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗത്തിൽ നിന്നുള്ള രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. പാർലമെൻ്റ് പാസാക്കുന്ന മറ്റെല്ലാ നിയമങ്ങളെയും പോലെ ഇതും കേരളം ഉൾപ്പെടെ ഇന്ത്യയിലുടനീളം ബാധകമാണ്.

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും വിഷയത്തെ വർഗീയവൽക്കരിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അവരുടെ ലക്ഷ്യം വ്യക്തമാണ്. ഭയം സൃഷ്ടിക്കുക, ജനങ്ങളെ ഭിന്നിപ്പിക്കുക, ബിജെപി മുസ്ലിം വിരുദ്ധമാണെന്ന് ചിത്രീകരിക്കുക. ഈ തരത്തിലുള്ള രാഷ്ട്രീയം നമ്മൾ മുൻപും കണ്ടിട്ടുള്ളതാണെന്ന് രാജീവ് ചന്ദ്രശേഖരൻ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലിങ്ങളുടെ പൗരത്വം ഇല്ലാതാക്കുമെന്ന് അവർ പ്രചരിപ്പിച്ചു. എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചില്ല. മുത്തലാഖ് നിർത്തലാക്കിയത് മുസ്ലിം വിരുദ്ധമാണെന്ന് അവർ വാദിച്ചു എന്നാൽ അത് മുസ്ലിം സ്ത്രീകളുടെ അന്തസും അവകാശങ്ങളും സുരക്ഷിതത്വവുമാണ് സംരക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് വഖഫ് നിയമത്തിൻ്റെ പേരിലും അവർ ഇതേ ഭയപ്പെടുത്തൽ തന്ത്രം തന്നെയാണ് വീണ്ടും പുറത്തെടുക്കുന്നത്. സിപിഎമ്മും കോൺഗ്രസുമാണ് യഥാർഥ വർഗീയ പാർട്ടികൾ. പ്രീണന രാഷ്ട്രീയം അവർ നന്നായി പയറ്റി തെളിഞ്ഞതാണ്. ഇവർ രണ്ടല്ല, ഒന്നാണ്. ഒരു ഭയവുമില്ലാതെ പക്ഷപാതമില്ലാതെ പ്രീണനങ്ങളില്ലാതെ എല്ലാ മലയാളികൾക്ക് വേണ്ടിയും നിലകൊള്ളുന്ന ഏക പാർട്ടി ബിജെപിയാണ്.

ജൂലൈ 15-ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സംസ്ഥാന വഖഫ് ബോർഡിൻ്റെ അനുമതിയില്ലാതെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് വിലക്കിയതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പരാമർശം.

വഖഫ് ബോർഡ് രൂപീകരിച്ചത് നിയമപരമായിട്ടല്ലെന്നും അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങളെടുക്കാൻ ബോർഡിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മൂലധനച്ചെലവുകൾ, ജുഡീഷ്യൽ സിറ്റിങ് എന്നിവയ്ക്കും നിയന്ത്രണമുണ്ട്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായകമായ ഈ ഇടക്കാല ഉത്തരവ് പുറത്തുവന്നത്. വഖഫ് ബോർഡിൽ മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര നിയമത്തിലെ സെക്ഷൻ 14 സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കേന്ദ്ര വഖഫ് നിയമത്തിലെ നിർദ്ദേശപ്രകാരം മുസ്ലിം ഇതര അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്താത്തത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. തുടർന്ന് രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ബോർഡിലേക്ക് നിയമിക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടെ ഭേദഗതി ചെയ്ത വഖഫ് നിയമം നടപ്പിലാക്കാൻ തീരുമാനിച്ചതിലൂടെ യുഡിഎഫ് സർക്കാർ ബിജെപിക്ക് പൂർണമായും കീഴടങ്ങി എന്നായിരുന്നു സിപിഎമ്മിൻ്റെ ആരോപണം.

അതേസമയം മുൻ എൽഡിഎഫ് ഭരണകൂടം നിയമിച്ച സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ യുഡിഎഫ് സർക്കാരിന് അവകാശമുണ്ടെന്നും നിയമപ്രകാരം ഈ പ്രക്രിയ യഥാസമയം നടത്തുമെന്നും കേരള പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീൻ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News